twitter
    bredcrumb

    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Monday, December 5, 2022, 18:16 [IST]
    സിനിമയുടെ വിജയം കോടി ക്ലബ്ബുകളിൽ ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്. എന്നാൽ ഇംഗ്ലീഷ് സിനിമകൾ അഥവാ ഇന്ത്യക്ക് പുറത്തുള്ള സിനിമ വ്യവസായം കോടി ക്ലബ്ബുകളിൽ അല്ല മറിച്ച് ബില്ല്യണും മില്യണും ആണ്. മില്യൺ കണക്കിന് ബഡ്ജറ്റ് ഉള്ള സിനിമയുടെ വിജയം അതു എത്ര ഇരട്ടി മില്ല്യൺ കളക്ഷൻ നേടി എന്നു നോക്കിയാണ്.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    1/9
    ഏറ്റവും മുതൽ മുടക്കുള്ള സിനിമ ഏതെന്നു ചോദിച്ചാൽ അവതാർ എന്നാണ് ആദ്യം നമ്മുടെ നാക്കിൽ വരിക. എന്നാൽ ലോകത്തെ ഏറ്റവും വലിയ ബഡ്ജറ്റ് ഉള്ള ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ വളരെ പിന്നിലാണ് അവതാർ. പക്ഷെ അവതാർ 2 റിലീസ് ആകുന്നതോടെ അതാകും ഒന്നാം സ്ഥാനം എന്നതിൽ സംശയമില്ലാത്ത കാര്യമാണ്. ലോകത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും വലിയ ബഡ്ജറ്റ് ഉള്ള സിനിമകൾ ഏതൊക്കെയെന്നു നോക്കാം.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    2/9
    ലിസ്റ്റിൽ ആദ്യം അതായത് ഏറ്റവും ബഡ്ജറ്റുള്ള സിനിമ 2011ൽ റിലീസായ പൈറേറ്റ്സ് ഓഫ് കരീബിയൻ സീരിസിലെ നാലാമത്തെ ചിത്രമായ ഓൺ ദി സ്ട്രേഞ്ചർ ടൈഡ്സ് എന്ന ചിത്രമാണ്. ജോണി ഡെപ്പ് നായകനായ ഈ സിനിമയ്ക്ക് ചിലവായത് 41 കോടി യുഎസ് ഡോളർ ആണ്. അതായത് 3300 കോടിക്ക് മുകളിൽ. സിനിമ കാണുമ്പോൾ എന്തിനാണ് ഇത്രയും വലിയ ചിലവ് എന്നു തോന്നിമെങ്കിലും സിനിമയുടെ അണിയറയിൽ പത്തു ഗ്രാഫിക്സ് കമ്പനികൾ വർക്ക്‌ ചെയ്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    3/9
    ലിസ്റ്റിൽ അടുത്തത്  സീരിസാണ്. അവഞ്ചേസ് ഏജ് ഓഫ് അൾട്രോൺ ആണ് അടുത്ത ചിത്രം. സിനിമ 365 മില്യൺ ആയിരുന്നു ബഡ്ജറ്റ് ഉണ്ടായത്. മാർവലിന്റെ അവഞ്ചേസ് സീരിസിൽ വലിയ രീതിയിൽ ആരാധകരുള്ള ഒരു സിനിമ ആയിരുന്നില്ലെങ്കിലും ചിത്രം കളക്ഷനിലും ബജറ്റിലും സൂപ്പർ ആയിരുന്നു.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    4/9
    2019ൽ വന്ന മാർവൽ അവഞ്ചേസ് എൻഡ് ഗെയിം ആണ് അടുത്ത സിനിമ. സുപ്പർ ഹീറോ മൂവിസിന്റെ തലതൊട്ടപ്പൻ എന്നു അടയാളപ്പെടുത്തിയ ഈ സിനിമ എക്കാലത്തെയും വലിയ കളഷൻ നേടിയ സിനിമയാണ്. ഇന്ത്യയിൽ ഈ സിനിമയുടെ റിലീസ് ടൈമിൽ മറ്റു ഭാഷ ചിത്രങ്ങൾ റിലീസ് മാറ്റിവെച്ച സാഹചര്യം വരെ ഉണ്ടായിരുന്നു. സിനിമയുടെ ബഡ്ജറ്റ് 35.6 കോടി യുസ് ഡോളർ ആയിരുന്നു.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    5/9
    അടുത്ത ചിത്രം അവഞ്ചേസ് ഇൻഫിനിറ്റി വാർ ആയിരുന്നു. താനോസിന്റെ വരവും ഗംഭീര യുദ്ധവും എല്ലാം കൊണ്ട് കാണിക്കളെ ത്രില്ലടിപ്പിച്ച സിനിമ നിർമിച്ചത് 31.6 കോടി യുഎസ് ഡോളർ കൊണ്ടാണ്. അതായത് 325 മില്യൺ ഡോളർ. വലിയ കളക്ഷൻ നേടിയ ചിത്രം എല്ലാ താരം പ്രേക്ഷകരുടേയും പ്രിയ സിനിമയാണ്.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    6/9
    അടുത്തത് 300 മില്ലിൽ ഡോളർ ബഡ്ജടിറ്റിലുള്ള ചിത്രങ്ങളാണ്. രണ്ടു സിനിമകളാണ് ഈ നിരയിൽ വരുന്നത്. 2017ൽ വന്ന പൈറേറ്റ്സ് ഓഫ് കരീബിയൻ: അറ്റ് വേൾഡ് എൻഡ്, 2017ൽ വന്ന ജസ്റ്റിസ്‌ ലീഗ് എന്നിവയാണ്. ഡിസിയുടെ ജസ്റ്റിസ്‌ ലീഗ് നെഗറ്റീവ് റിവ്യൂസ് അനവധി നേടിയപ്പോൾ ഡിസ്നിയുടെ പൈറേറ്റ്സ് വളരെ മികച്ച അഭിപ്രായം ആയിരുന്നു.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    7/9
    275 മില്യൺ ബഡ്ജറ്റിൽ വന്ന ചിത്രങ്ങളാണ് സ്റ്റാർ വാർ: ദി റൈസ് ഓഫ് സ്കൈ വാക്കർ, സോളോ: എ സ്റ്റാർവാഡ സ്റ്റോറി എന്നവ. രണ്ടും സ്റ്റാർ വാർ സീരിസിലെ മികച്ച ചിത്രങ്ങൾ ആണ്. ഗ്രാഫിക്സ് സീനുകൾ അനവധിയുള്ള രണ്ടു ചിത്രങ്ങളും വലിയ ഹിറ്റ് തന്നെയായിരുന്നു.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    8/9
    ലിസ്റ്റിൽ അടുത്തത് ജോൺ കാർട്ടർ ആണ്. 264 മില്യൺ ഡോളർ മുതൽ മുടക്കിൽ വന്ന ചിത്രം വലിയ പരാജയം ആയിരുന്നു. ഒരു ഫ്രാഞ്ചൈസിയായി തുടങ്ങാനിരുന്നു സിനിമ മോശം കഥ കൊണ്ട് ഫ്ലോപ്പ് ആയിമാറി. അതോടെ ഫ്രാഞ്ചൈസി എന്ന പരിപാടി നിർമാതാക്കൾ അവിടെ വച്ചു നിർത്തുകയായിരുന്നു.
    ഇത് മില്ല്യൺ കളികൾ മാത്രം... ലോകത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    9/9
    2016ൽ സാക് സ്നൈഡർ സംവിധാനം ചെയ്ത ഡിസി ചിത്രമാണ് ബാറ്റ്മാൻ v സൂപ്പർമാൻ: ഡൌൺ ഓഫ് ജസ്റ്റിസ്‌. 25 കോടി യുഎസ് ഡോളർ ബഡ്ജറ്റിൽ വന്ന ചിത്രം വലിയ കളക്ഷൻ നേടിയിരുന്നു. എന്നിരുന്നാലും ചിത്രത്തിന് ആരാധകർക്കിടയിൽ വലിയ ഓളം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X