'ക്ഷണിച്ചിട്ട് തന്നെയാ വന്നത് കഴിച്ചിട്ടേ പോകൂ...'; സ്ഥിരം ക്ലീഷേകൾ‌ പൊളിച്ചടുക്കിയ രസകരമായ സീനുകൾ!

  സിനിമകൾ സസൂക്ഷ്മം നിരീക്ഷിച്ച് അതിനെ കുറിച്ച് റിവ്യു എഴുതുകയും പൊസറ്റീവും നെ​​ഗറ്റീവും വരെ കീറി മുറിച്ച് കണ്ടെത്തുകയും ചെയ്യുന്നവരാണ് ഇപ്പോഴുള്ള സിനിമാ പ്രേമികൾ. പതിവ് ക്ലീഷേകൾ എത്ര കോടി മുടക്കി ബ്രഹ്മാണ്ഡമായി ചിത്രീകരിച്ച് ചെന്നാലും ചിലപ്പോൾ പ്രേക്ഷകരുടെ അടുത്ത് ഏൽക്കില്ല. സിനിമയായാൽ പോലും സംഭംവം ഫ്രഷ് അല്ലെങ്കിൽ പ്രേക്ഷകർ പുച്ഛിച്ച് തള്ളും. എന്നിട്ടും ക്ലീഷെ സീനുകൾ നിറച്ച നിരവധി സിനിമകൾ വരാറുണ്ട്. ചില സിനിമകളിൽ തന്നെ പതിവ് ക്ലീഷെ സീനുകൾ പൊളിച്ചെഴുതി പുതിയ രൂപത്തിൽ ആസ്വാദകരിലേക്ക് എത്തിച്ചിട്ടുണ്ട് അവയിൽ ചിലത് പരിചയപ്പെടാം....
  By Ranjina Mathew
  | Published: Monday, September 5, 2022, 16:26 [IST]
  'ക്ഷണിച്ചിട്ട് തന്നെയാ വന്നത് കഴിച്ചിട്ടേ പോകൂ...'; സ്ഥിരം ക്ലീഷേകൾ‌ പൊളിച്ചടുക്കിയ രസകരമായ സീനുകൾ!
  1/6
  കുഞ്ചാക്കോ  ബോബൻ സിനിമ ഭീമന്റെ വഴിയിലും രസകരമായ ക്ലീഷെ ബ്രേക്കിങ് സീനുണ്ട്. പതിവായി കണ്ടുവരുന്നത് നായകന്റെ മാസ് കണ്ട് നായിക പ്രണയത്തിൽ വീഴുന്നതാണ്. എന്നാൽ ഭീമന്റെ വഴിയിൽ അമ്പിനും വില്ലിനും അടുക്കാത്ത വില്ലനെ നാട്ടുകാർക്ക് വേണ്ടി മലർത്തിയടിക്കുന്ന നായികയെ കണ്ടിട്ടാണ് നായകന് പ്രേമം വരുന്നത്. പിന്നീട് അവർ വിവാഹിതരാകുന്നതും കാണാം. 
  കുഞ്ചാക്കോ  ബോബൻ സിനിമ ഭീമന്റെ വഴിയിലും രസകരമായ ക്ലീഷെ ബ്രേക്കിങ് സീനുണ്ട്. പതിവായി...
  Courtesy: youtube
  'ക്ഷണിച്ചിട്ട് തന്നെയാ വന്നത് കഴിച്ചിട്ടേ പോകൂ...'; സ്ഥിരം ക്ലീഷേകൾ‌ പൊളിച്ചടുക്കിയ രസകരമായ സീനുകൾ!
  2/6
  ജ​ഗദീഷ്-രേഖ ജോഡികൾ തകർത്ത് അഭിനയിച്ച ​ഗൃഹപ്രവേശം എന്ന സിനിമയിലും മനോഹരമായൊരു ക്ലീഷെ ബ്രേക്കിങ് സീനുണ്ട്. ഭാര്യ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജ​ഗദീഷിനെ ഭാര്യയുടെ സഹോദരൻ അപമാനിക്കുമ്പോൾ ജ​ഗദീഷ് പറയുന്നത് കലക്കൻ ത​ഗ് മറുപടിയാണ്. അച്ഛൻ ഓഫീസിൽ വന്ന് ക്ഷണിച്ചിട്ട് തന്നെയാ വന്നത് കഴിച്ചിട്ടേ പോകൂ... എന്നാണ് ജ​​ഗദീഷ് ദേവന് കൊടുത്ത മറുപടി. പതിവായി കാണുന്നത് മറ്റുള്ളവർ ചേർന്ന് ഭക്ഷണം കഴിക്കാനിരുന്ന നായകനെ അപമാനിച്ച് വിടുന്നതാണ്. സെന്റി സീനായിട്ടാണ് സിനിമകളിൽ ഇത് വരാറുള്ളത്. 
  ജ​ഗദീഷ്-രേഖ ജോഡികൾ തകർത്ത് അഭിനയിച്ച ​ഗൃഹപ്രവേശം എന്ന സിനിമയിലും മനോഹരമായൊരു ക്ലീഷെ...
  Courtesy: youtube
  'ക്ഷണിച്ചിട്ട് തന്നെയാ വന്നത് കഴിച്ചിട്ടേ പോകൂ...'; സ്ഥിരം ക്ലീഷേകൾ‌ പൊളിച്ചടുക്കിയ രസകരമായ സീനുകൾ!
  3/6
  അയാൾ കഥയെഴുതുകയാണ് സിനിമയിൽ കുപ്പിവള കിലുകിലുകിലുങ്ങണല്ലോ പാട്ട് സീനിൽ ബാ​​ഗ്രൗണ്ട്  ഡാൻസിങിനായി ഡാൻസേഴ്സ് വരുമ്പോൾ മോഹൻ‌ലാൽ ത​ഗ്​ അടിച്ച് അവരെ ഓടിച്ച് വിടുന്നുണ്ട്. പതിവായി കോമേഴ്സ്യൽ സിനിമകളിൽ നായകനും നായികയ്ക്കുമൊപ്പം ഡാൻസേഴ്സ് നൃത്തം ചെയ്യുന്നത് പതിവായി കണ്ടുവരുന്നൊരു ക്ലീഷെയാണ്. അതാണ് അയാൾ കഥയെഴുതുകയാണ് സിനിമയിൽ പൊളിഞ്ഞുവീണത്. 
  അയാൾ കഥയെഴുതുകയാണ് സിനിമയിൽ കുപ്പിവള കിലുകിലുകിലുങ്ങണല്ലോ പാട്ട് സീനിൽ ബാ​​ഗ്രൗണ്ട് ...
  Courtesy: youtube
  'ക്ഷണിച്ചിട്ട് തന്നെയാ വന്നത് കഴിച്ചിട്ടേ പോകൂ...'; സ്ഥിരം ക്ലീഷേകൾ‌ പൊളിച്ചടുക്കിയ രസകരമായ സീനുകൾ!
  4/6
  പുതിയമുഖം സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ നായകൻ പൃഥ്വിരാജ് പൊലീസുകാരെ അടിച്ചിട്ട് ആശുപത്രിക്ക് പുറത്തേക്ക് ഓടുന്ന രം​ഗമുണ്ട്. ഓടിയെത്തിയ പൃഥ്വിരാജ് ചുറ്റം നോകുമ്പോൾ ഒരാൾ ബൈക്ക് നിർത്തി ചാവി ഊരി പോകാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ഉടൻ തന്നെ അയാളെ അടിച്ചിട്ട് പൃഥ്വിരാജ് ബൈക്ക് എടുത്ത് പോകും. അടിക്കുന്നതിന് മുമ്പ് ബൈക്ക് താൻ ഒരു സ്ഥലത്ത് സൂക്ഷിച്ച് വെച്ചേക്കാമെന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. സാധരണയായി സിനിമയിൽ കണ്ടുവരുന്നത് ചാവിയടക്കം ഒരു ബൈക്കോ കാറോ നായകൻ ഉള്ള പ്രദേശത്ത് അനാഥമായി കിടക്കുന്നതാണ്. ഓടി വരുന്ന നായകൻ അതിൽ കയറി രക്ഷപ്പെടും. 
  പുതിയമുഖം സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ നായകൻ പൃഥ്വിരാജ് പൊലീസുകാരെ അടിച്ചിട്ട്...
  Courtesy: youtube
  'ക്ഷണിച്ചിട്ട് തന്നെയാ വന്നത് കഴിച്ചിട്ടേ പോകൂ...'; സ്ഥിരം ക്ലീഷേകൾ‌ പൊളിച്ചടുക്കിയ രസകരമായ സീനുകൾ!
  5/6
  ഛോട്ടാ മുംബൈ എന്ന സിനിമയിലും ക്ലീഷെ ബ്രേക്കിങ് നടത്തുന്നൊരു സീനുണ്ട്. വീടിന്റെ ആ​ധാരം പണയം വെച്ച മോഹൻലാലിന്റെ നായക കഥാപാത്രത്തെ അച്ഛൻ വേഷം ചെയ്ത സായ്കുമാർ വീട്ടിൽ നിന്നും ഇറക്കി വിടും. പതിവായി  സിനിമകളിൽ ഇത്തരം സംഭവങ്ങൾ നടന്നാൽ പിന്നെ മകൻ തിരിച്ച് വരുന്നത് വരെ വീട്ടിലുള്ളവർ ജലപാനം നടത്താതെ വിഷമിച്ചിരിക്കും. എന്നാൽ ഈ സിനിമയിലെ സായ്കുമാർ കഥാപാത്രം മകനെ ഇറക്കി വിട്ടശേഷം  വയറുനിറയെ അത്താഴം കഴിച്ച്  സന്തോഷത്തോടെ ഇരിക്കുന്നതാണ് കാണുന്നത്.  സിനിമയിലെ ഏറ്റവും നർമം നിറഞ്ഞ സീൻ കൂടിയായിരുന്ന അത്. 
  ഛോട്ടാ മുംബൈ എന്ന സിനിമയിലും ക്ലീഷെ ബ്രേക്കിങ് നടത്തുന്നൊരു സീനുണ്ട്. വീടിന്റെ ആ​ധാരം പണയം...
  Courtesy: youtube
  'ക്ഷണിച്ചിട്ട് തന്നെയാ വന്നത് കഴിച്ചിട്ടേ പോകൂ...'; സ്ഥിരം ക്ലീഷേകൾ‌ പൊളിച്ചടുക്കിയ രസകരമായ സീനുകൾ!
  6/6
  പോക്കിരിരാജയിലും പതിവ് ക്ലീഷെ പൊളിച്ചടുക്കുന്ന രം​ഗമുണ്ട്. നായകൻ പൃഥ്വിരാജിനെ കെട്ടിയിട്ട് വില്ലൻ സിദ്ദിഖ് അടിക്കാൻ ഒരുങ്ങുന്ന രം​ഗമാണ്. അപ്പോൾ പൃഥ്വിരാജ് വില്ലനോട് പറയുന്നുണ്ട് ആണാണെങ്കിൽ അഴിച്ച് വിട്ട് തല്ലാൻ. ഇത്തരം സന്ദർഭങ്ങളിൽ വാശി മൂത്ത് വില്ലരൻ നായകന്റെ കെട്ടഴിച്ച് വിട്ട് ഇരുവരും തമ്മിൽ പൊരിഞ്ഞ അടി നടത്തും. എന്നാൽ പോക്കിരി രാജയിൽ അത് സംഭവിച്ചില്ല. ആണത്തം തെളിയിക്കുന്നത് മണ്ടത്തരം കാണിച്ചിട്ടണോ? എന്നുള്ള ത​ഗ് ഡയലോ​ഗാണ് സിദ്ദീഖ് അഴിച്ച് വിട്ട് അടിക്കാൻ പൃഥ്വിരാജ് പറയുമ്പോൾ സിദ്ദിഖ് തിരിച്ച് പറയുന്നത്. 
  പോക്കിരിരാജയിലും പതിവ് ക്ലീഷെ പൊളിച്ചടുക്കുന്ന രം​ഗമുണ്ട്. നായകൻ പൃഥ്വിരാജിനെ കെട്ടിയിട്ട്...
  Courtesy: youtube
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X