ഈ പൃഥിരാജ് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിൽ; നടന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ

  മലയാളത്തിലെ വൻ താരമൂല്യമുള്ള നടനായി തിളങ്ങുകയാണ് നടൻ പൃഥിരാജ്. നടനെന്നതിനൊപ്പം നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പൃഥിരാജ് ഇന്ന് അറിയപ്പെടുന്നു. കരിയറിൽ ഹിറ്റുകളും തോൽവികളും പൃഥിക്ക് ഒരുപോലെ സംഭവിച്ചിട്ടുണ്ട്. ഇത് കൂടാതെ നടന്റെ പല വൻ ചിത്രങ്ങളും പിന്നീട് ഉപേക്ഷിക്കപ്പെടുകയുമുണ്ടായി.  ഈ ചിത്രങ്ങൾ പരിശോധിക്കാം. 

  By Abhinand Chandran
  | Published: Wednesday, September 7, 2022, 19:43 [IST]
  ഈ പൃഥിരാജ് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിൽ; നടന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ
  1/5
  എന്ന് നിന്റെ മൊയ്തീന്റെ ‌സംവിധായകൻ ആർഎസ് വിമൽ ഒരുക്കാനിരുന്ന സിനിമയായിരുന്ന കർണൻ. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വരെ പുറത്തിറങ്ങിയിരുന്നു. എന്നാൽ പിന്നീട് പൃഥിരാജും ആർഎസ് വിമലും അഭിപ്രായ വ്യത്യാസങ്ങൾ മൂലം ചിത്രം ഉപേക്ഷിച്ചെന്ന പേരിൽ റിപ്പോർട്ടുകൾ വന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അതേസമയം പിന്നീട് ആർഎസ് വിമൽ മഹാവീർ കർണ എന്ന പേരിൽ ചിത്രം വിക്രമിനെ നായകനാക്കി ചെയ്യാനും തീരുമാനിച്ചു. എന്നാൽ പിന്നീട് ഈ സിനിമ നടന്നില്ല.
  എന്ന് നിന്റെ മൊയ്തീന്റെ ‌സംവിധായകൻ ആർഎസ് വിമൽ ഒരുക്കാനിരുന്ന സിനിമയായിരുന്ന കർണൻ. ഈ...
  ഈ പൃഥിരാജ് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിൽ; നടന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ
  2/5
  ആഷിഖ് അബു പൃഥിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരുന്ന സിനിമ ആയിരുന്നു വാരിയം കുന്നൻ. മലബാറിലെ വിപ്ലവകാരിയായി അറിയപ്പെടുന്ന വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷമായിരുന്നു പൃഥി ചെയ്യാനിരുന്നത്. എന്നാൽ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള വിവാദങ്ങൾ ഉയർന്നതോടെ പൃഥിയും ആഷിഖ് അബുവും സിനിമയിൽ നിന്ന് പിൻമാറി.
  ആഷിഖ് അബു പൃഥിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരുന്ന സിനിമ ആയിരുന്നു വാരിയം കുന്നൻ. മലബാറിലെ...
  ഈ പൃഥിരാജ് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിൽ; നടന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ
  3/5
  ഹരിഹരൻ പൃഥിയെ നായകനാക്കി ചെയ്യാനിരുന്ന സിനിമ ആയിരുന്നു സ്യമന്തകം. ശ്രീകൃഷ്ണന്റെ റോളിൽ ആണ് പൃഥിരാജ് ഈ സിനിമയിൽ അഭിനയിക്കാനിരുന്നത്. ​ഗോ​കുലം ​ഗോപാലനായിരുന്നു ചിത്രം നിർമ്മിക്കാനിരുന്ന ബ്രഹ്മാണ്ഡ സിനിമയായിരുന്നു ഇത്.  എആർ റഹ്മാന്റെ സം​ഗീതം, സൗണ്ട് ഡിസൈനറായി റസൂൽ പൂക്കൂട്ടി എന്നിവരെ ആയിരുന്നു ഉദ്ദേശിച്ചത്.  എന്നാൽ പിന്നീട് ഈ സിനിമയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തു വന്നില്ല. 
  ഹരിഹരൻ പൃഥിയെ നായകനാക്കി ചെയ്യാനിരുന്ന സിനിമ ആയിരുന്നു സ്യമന്തകം. ശ്രീകൃഷ്ണന്റെ റോളിൽ ആണ്...
  ഈ പൃഥിരാജ് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിൽ; നടന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ
  4/5
  പൃഥിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ 2009 ൽ ഒരുങ്ങാനിരുന്ന സിനിമ ആയിരുന്നു രഘുപതി രാഘവ രാജറാം. ചിത്രത്തിൽ മൂന്ന് വേഷങ്ങളിലാണ് പൃഥിരാജ് എത്താനിരുന്നത്. രഘുപതി എന്ന സെെക്യാട്രിസ്റ്റ്, രാഘവൻ എന്ന പൊലീസ് ഓഫീസർ, രാജാറാം എന്ന ഡോൺ ആയുമാണ് പൃഥിരാജ് അഭിനയിക്കാനിരുന്നത്. പത്തു ദിവസത്തോളം മാത്രമേ ഈ സിനിമയുടെ ചിത്രീകരണം നടന്നുള്ളൂ. പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചു. 
  പൃഥിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ 2009 ൽ ഒരുങ്ങാനിരുന്ന സിനിമ ആയിരുന്നു രഘുപതി രാഘവ രാജറാം....
  ഈ പൃഥിരാജ് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിൽ; നടന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ
  5/5
  2009 ൽ മോഹൻലാൽ പൃഥിരാജ് എന്നിവരെ നായകരാക്കി ലാൽ ജോസ് സംവിധാനം ചെയ്യാനിരുന്ന സിനിമ ആയിരുന്നു കസിൻസ്. കസിൻസ് ആയാണ് ഈ സിനിമയിൽ മോഹൻലാലും പൃഥിരാജും അഭിനയിക്കാനിരുന്നത്. വളരെക്കാലം ഈ സിനിമ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നീട് പത്ത് വർഷത്തിന് ശേഷമാണ് മോഹൻലാലും പൃഥിരാജും ലൂസിഫർ എന്ന സിനിമയിലൂടെ ഒരുമിച്ചത്. അതും പൃഥിയുടെ സംവിധാനത്തിൽ 
  2009 ൽ മോഹൻലാൽ പൃഥിരാജ് എന്നിവരെ നായകരാക്കി ലാൽ ജോസ് സംവിധാനം ചെയ്യാനിരുന്ന സിനിമ ആയിരുന്നു...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X