twitter
    bredcrumb

    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം

    By Akhil Mohanan
    | Updated: Sunday, September 4, 2022, 17:01 [IST]
    മികച്ച സിനിമകൾ ഇറങ്ങുന്ന സിനിമ മേഖലയാണ് മലയാളം. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സൃഷ്ടികൾ ഇവിടെ നിന്നും വരുന്നു എന്നത് ഒരു മലയാളയായ നമുക്ക് അഭിമാനിക്കാവുന്ന കാര്യം ആണ്. പക്ഷെ വർഷം നൂറിന് മുകളിൽ സിനിമകൾ വരുന്ന ഇൻഡസ്ട്രിയിൽ അതിൽ പകുതിയിൽ അധികവും പരാജയ സിനിമകൾ ആണ് എന്നതും കണക്കിലെടുക്കണം.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    1/10
    ഒരു ഹിറ്റ് സിനിമ വന്നാൽ അതിന്റെ സംവിധായകന്റെ അടുത്ത സിനിമക്ക് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷ ഉണ്ടാകാറുണ്ട്. പലപ്പോഴും ആ പ്രതീക്ഷ സൂക്ഷിക്കാനാവാതെ ഫ്ലോപ്പ് സിനിമകൾ തന്നവരും ഉണ്ട്. സിനിമകൾ പരാജയപ്പെടാൻ അനവധി കാരണങ്ങൾ ഉണ്ടാകും. പ്രതിഭാധനരായ അനവധി സംവിധായാകരുടെ ചില സിനിമകൾ നമുക്ക് പരോശോധിക്കാം. ആരാധകരെ തിയേറ്റർ വിട്ടു ഓടിപ്പോകാൻ പാകത്തിന് സിനിമകൾ തന്ന മലയാളത്തിലെ ഹിറ്റ് മേക്കർസ് ആണ് ഇവരെല്ലാം.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    2/10
    ജാക്ക് ആൻഡ് ജിൽ. സമീപ കാലത്ത് തീയേറ്ററിലും ഒടിടിയിലും ഇറങ്ങി ഇത്രയും നെഗറ്റീവ് റിവ്യൂസ് നേടിയ മറ്റൊരു സിനിമ ഇല്ല എന്നു തന്നെ പറയാം. മഞ്ജു വാരിയർ, കാളിദാസ് ജയറാം തുടങ്ങി മലയാളത്തിലെ താരമൂല്യമുള്ള അഭിനേതാക്കൾ വന്ന സിനിമയെ ഒറ്റവാക്കിൽ കൂതറ എന്നേ വിളിക്കാൻ പറ്റുകയുള്ളു. അനന്ദഭദ്രം, ഉറുമി പോലുള്ള മികച്ച സിനിമകൾ സംവിധാനം ചെയ്യുകയും ഇന്ത്യയിൽ മികച്ച സിനിമാറ്റോഗ്രാഫർ ആയ സന്തോഷ്‌ ശിവൻ ആയിരുന്നു ജാക്ക് ആൻഡ് ജിൽ സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയാണിത്.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    3/10
    മലയാളത്തിലെ മികച്ച ത്രില്ലർ സംവിധായകൻ ആണ് ജീത്തു ജോസഫ്. ത്രില്ലറുകളുടെ രാജാവ് എന്നു വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ ഏറ്റവും മോശം സിനിമയായിരുന്നു മിസ്റ്റർ ആൻഡ് മിസിസ് റൗഡി. റൗഡിയുടെ കഥപറഞ്ഞ സിനിമയിൽ കാളിദാസ് ജയറാം, അപർണ ബാലമുരളി തുടങ്ങിയവർ ആണ് മുഖ്യ വേഷങ്ങളിൽ വന്നത്. തീയേറ്ററിൽ രണ്ടു ദിവസത്തിനുള്ളിൽ മാഞ്ഞുപോയ സിനിമയിരുന്നു ഇത്.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    4/10
    മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ സംവിധായകൻ ആയിരുന്നു വൈശാഖ്. പുലിമുരുകൻ പോലെ ഇൻഡസ്ടറി ഹിറ്റ് അടുച്ച സംവിധായകന്റെ മോശം സിനിമയാണ് കസിൻസ്. സൂരജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ നായകന്മാരായ സിനിമ കോമഡി ദുരന്തമായിരുന്നു. ഒരു കൊടിയോളം മുടക്കിയാണ് ചിത്രത്തിലെ ഗാനം ഷൂട്ട്‌ ചെയ്തത് എന്നതെല്ലാം പ്രൊമോഷനിൽ മാത്രം ഒതുങ്ങി. മോശം കഥപറഞ്ഞ ചിത്രം പരാജയം നേരിട്ടു.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    5/10
    മലയാളത്തിലെ എക്കാലത്തെയും ഡയറക്ടർസ് കോമ്പോ ആണ് റാഫി-മേക്കാർട്ടിൻ. മോളിവുഡിലെ മികച്ച കോമഡി സിനിമകൾ വന്നത് ഈ കൈകളിൽ നിന്നാണ്. പക്ഷെ ഇവരുടെ കരിയറിലെ മോശം സിനിമയായിടുന്നു ലൗ ഇൻ സിംഗപ്പൂർ. കോമഡി ആക്കാൻ നോക്കി ആരാധകരെ ട്രാജഡിയിലേക്ക് വലിച്ചിഴച്ച സിനിമ. മമ്മൂക്ക ഫാൻസ്‌ പോലും മറക്കാൻ ശ്രമിക്കുന്ന സിനിമയാണ് ലൗ ഇൻ സിംഗപ്പൂർ.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    6/10
    മലയാളത്തിലെ സീനിയർ സംവിധായകൻ ആണ് ജോഷി. ഇന്ന് മോളിവുഡിലെ സൂപ്പർ താരങ്ങളിൽ പലർക്കും ഒരു രണ്ടാം ജീവിതം സിനിമയിൽ ഉണ്ടായത് ഈ കൈകളിൽ നിന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ മോശം സിനിമകളും നമുക്ക് നോക്കാം. ജയറാമിനെ നായകനാക്കിയ സലാം കശ്മീർ, മോഹൻലാലിനെ നായകനാക്കി ലൈല ഓ ലൈല, ലോക്പാൽ തുടങ്ങിയവ ജോഷിയുടെ ദുരന്തങ്ങളായിരുന്നു.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    7/10
    മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. മോളിവുഡിനെ സൃഷ്ടിച്ചെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച ഇദ്ദേഹം ജയ-പരാജയങ്ങൾ ഒരുപാട് കണ്ട സംവിധായകൻ ആണ്. പക്ഷെ അദ്ദേഹത്തെ പറയിപ്പിക്കുന്ന തരത്തിലുള്ള സിനിമയായിരുന്നു ലിവിങ് ടുഗെതർ. പുതു മുഖങ്ങളെ വച്ചു അദ്ദേഹം ചെയ്ത ഈ സിനിമ എല്ലാ അർത്ഥത്തിലും മോശം തന്നെ ആയിരുന്നു.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    8/10
    മലയാളത്തിലെ കോമഡി സിനിമകളുടെ തമ്പുരാൻ, അതെ സമയം മികച്ച ക്‌ളാസിക്കുകളും വന്നത് ഈ കൈകളിൽ നിന്ന്... പ്രിയദർശൻ. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയൻ. പക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ദുരന്തം എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന സിനിമയായിരുന്നു മരക്കാർ അറബികടലിന്റെ സിംഹം. മോഹൻലാൽ നായകനായ സിനിമ മലയാളത്തിലെ ഏറ്റവും പ്രൊഡക്ഷൻ കോസ്റ്റ് ഉള്ള സിനിമയായിരുന്നു. പക്ഷെ ചിത്രം വലിയ പരാജയം ആയി. അതേസമയം സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു.
    ലിവിംങ്ങ് ടുഗെതർ മുതൽ ജാക്ക് ആന്റ് ജിൽ വരെ...തിയ്യറ്ററിൽ ദുരന്തമായി തീർന്ന മലയാളത്തിലെ മികച്ച സംവിധായകരുടെ ചില സിനിമകളെ കുറിച്ച് അറിയാം
    9/10
    ആക്ഷൻ-മാസ്സ് സിനിമകളുടെ തമ്പുരാൻ ആണ് ഷാജി കൈലാസ്. ഇപ്പോൾ കടുവ സിനിമയിലൂടെ വലിയ തിരിച്ചു വരവ് നടത്തിയ സംവിധായകന്റെ ഒരിടവേളയ്ക്ക് മുന്നേ ഇറങ്ങിയ ചില മോശം സിനിമകൾ ഉണ്ടായിരുന്നു. കോമഡി സിനിമകൾ ചെയ്തു കരിയർ തുടങ്ങിയ ഇദ്ദേഹം ജയറാമിനെ നായകനാക്കി ഇറക്കിയ ജിൻജർ മോശം സിനിമയാണ് എന്നതിൽ ഒരു സംശയവും ഇല്ല.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X