twitter
    bredcrumb

    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം

    By Akhil Mohanan
    | Published: Wednesday, September 7, 2022, 19:30 [IST]
    മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എഴുപതിയൊന്നാം വയസ്സ് പൂർത്തിയാക്കിയ ദിനമാണ് ഇന്ന്. സിനിമ പ്രേക്ഷകരെ വയസ്സുകൊണ്ട് ഞെട്ടിക്കുന്ന മെഗാസ്റ്റാർ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നടൻ ആണ്. അഭിനയം കൊണ്ട് ആരാധകരെ മയക്കുന്ന മമ്മൂക്ക സിനിമയിൽ തീർത്ത റെക്കോർഡുകൾക്ക് കയ്യും കണക്കും ഇല്ല.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    1/10
    മലയാളം നടൻ എന്നതിലുപരി മമ്മൂട്ടി ഇന്ത്യൻ നടൻ എന്ന് ശരിക്കും വിളിക്കാം. സൗത്ത് ഇന്ത്യൻ ഭാഷകളിലും ബോളിവുഡിലും സജീവമാണ് അദ്ദേഹം. നാന്നൂറിന് മുകളിൽ സിനിമകളിൽ അഭിനയിച്ച മമ്മൂട്ടിയുടെ അനവധി മലയാളം ഹിറ്റ് സിനിമകൾ മറ്റു ഭാഷകളിലേക്ക് റിമേക്ക് ചെയ്തിട്ടുണ്ട്. ഇവിടെ ഹിറ്റായിരുന്ന പല സിനിമകളും അവിടെ സൂപ്പർ ഫ്ലോപ്പ് ആയിരുന്നു എന്നത് വലിയ സത്യമാണ്.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    2/10
    ഷാഫി-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന കോമഡി മൂവി ആയിരുന്നു മായാവി. മമ്മൂട്ടി ഗുണ്ടയായി വന്നു ആരാധകരുടെ മനം കവർന്ന സിനിമ കേരളത്തിൽ വലിയ ഹിറ്റായിരുന്നു. ചിത്രം തമിഴിൽ റിമേക്ക് ചെയ്തത് തമിഴിലേക്ക് ആയിരുന്നു. അർജുൻ നായകനായ വല്ലകോട്ടൈ വലിയ പരാജയം ആയിരുന്നു.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    3/10
    മമ്മൂക്കയുടെ മറക്കാനാവാത്ത സിനിമയാണ് ഹിറ്റ്ലർ. ഹിറ്റ്ലർ മാധവൻകുട്ടി എന്ന ജേഷ്ഠനെ മലയാളികൾക്ക് പ്രിയപെട്ടതാവാൻ കാരണം മമ്മൂട്ടിയുടെ പെർഫോമൻസ് തന്നെയാണ്. ബോളിവുഡ് അടക്കം ചിത്രം അഞ്ചു ഭാഷകളിൽ റിമേക്ക് ചെയ്തു. ഹിറ്റ്ലർ-തെലുങ്ക്, ക്രോധ്-ഹിന്ദി, മിലിട്ടറി-തമിഴ്, വർഷ-കന്നഡ, ദാദാർ ആദേശ്-ബംഗാളി എന്നിങ്ങനെയാണ് റിമേക്ക് പേരുകൾ.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    4/10
    മമ്മൂട്ടിയും ലാലും രാജൻ പി ദേവും കോമഡി കൊണ്ട് തകർത്തു അഭിനയിച്ച സിനിമയാണ് തൊമ്മനും മക്കളും. ഷാഫി സംവിധാനം ചെയ്ത സിനിമ വിക്രമിനെ നായകനാക്കി തമിഴിൽ മാജ എന്ന പേരിൽ റിമേക്ക് ചെയ്തു. മലയാളത്തിലെ പോലെ വലിയ ഹിറ്റാവാൻ സിനിമയ്ക്ക് സാധിച്ചില്ല.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    5/10
    മമ്മൂട്ടി-പ്രിത്വിരാജ് എന്നിവർ ചേട്ടൻ അനിയൻ ആയി വന്ന ചിത്രമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ. മലയാളത്തിലെ സൂപ്പർ ഹിറ്റായ സിനിമ അക്ഷയ് കുമാറിനെ വച്ച് ബോസ്സ് എന്ന പേരിൽ ഹിന്ദിയിൽ റിമേക്ക് ചെയ്തു. മോശം പ്രകടനവും അവതരണവുമായി ചിത്രം വലിയ ഫ്ലപ്പ് ആയിരുന്നു ഹിന്ദിയിൽ.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    6/10
    ശ്രീനിവാസൻ രചിച്ച കഥ പറയുമ്പോൾ മലയാളത്തിലെ സൂപ്പർ ഹിറ്റാണ്. ബാർബർ ബാലാനും കൂട്ടുകാരൻ സൂപ്പർസ്റ്റാർ അശോക് രാജും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. അശോക് രാജായി മമ്മൂക്ക തകർത്ത സിനിമ തമിഴിലും തെലുങ്കിലും റിമേക്ക് ചെയ്തപ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്തത് രജനികാന്ത് ആയിരുന്നു. സംവിധായകൻ പ്രിയദർശൻ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്ത ബില്ലു ബാർബർ വലിയ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രമായിരുന്നു.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    7/10
    മമ്മൂക്കയുടെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് രാജമാണിക്യം. ബെല്ലാരി രാജ എന്ന കഥാപാത്രമായി അദ്ദേഹം നിറഞ്ഞാടിയ ചിത്രം ഇപ്പോഴും റിപ്പീറ്റ് വാല്യൂ ഉള്ള സിനിമയാണ്. ചിത്രം കന്നഡയിൽ ബെല്ലാരി നാഗ എന്ന പേരിൽ വിഷ്ണുവർധനെ വച്ച് റിമേക്ക് ചെയ്തു. മലയാളത്തിലെ പോലെ സൂപ്പർ ഹിറ്റാവാൻ സിനിമക്ക് കഴിഞ്ഞില്ല.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    8/10
    മമ്മൂട്ടി, മുകേഷ്, ഹരിശ്രീ അശോകൻ, ഇന്നസെന്റ് തുടങ്ങിയവർ അഭിനയിച്ച സിനിമയിരുന്നു ക്രോണിക് ബാച്‌ലർ. കോമഡി-ഫാമിലി എന്റെർടൈനർ ആയ സിനിമ കേരളത്തിൽ ഹിറ്റായിരുന്നു. ചിത്രം എങ്കൾ അണ്ണ എന്ന പേരിൽ തമിഴിൽ വിജയകാന്തിനെ നായകനാക്കി റിമേക്ക് ചെയ്തു. തെലുങ്കിൽ ജഗപതി ബാബു നായകനായി ഖൂഷി ഖുഷിക എന്ന ചിത്രവും വന്നു.
    ബെല്ലാരി രാജയല്ല, ഇത് ബെല്ലാരി നാഗ... റീമേക്ക് ചെയ്തു തുലച്ച മമ്മൂക്കയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമകൾ നോക്കാം
    9/10
    മഴയെത്തും മുൻപ് മമ്മൂട്ടിയുടെ മികച്ച സിനിമകളിൽ ഒന്നാണ്. 1995ൽ ഇറങ്ങിയ സിനിമ കമൽ ആണ് സംവിധാനം ചെയ്തത്. 2005ൽ ചിത്രത്തിന് റിമേക്ക് ഉണ്ടായി. ഹിന്ദിയിൽ അജയ് ദേവ്ഗൺ നായകനായ സമീർ ആയിരുന്നു ചിത്രം. അജയ്‌ക്കൊപ്പം മഹിമ ചൌധരി, അമീഷ പട്ടേൽ തുടങ്ങിയവർ അഭിനയിച്ചു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X