അജിത്തിന്റെ താരമൂല്യം ഉപയോ​ഗിക്കാൻ കഴിയുന്ന വേഷങ്ങൾ; ആരാധകർ ആ​ഗ്രഹിക്കുന്ന അജിത്ത് സിനിമകൾ

  അജിത്ത് കുമാർ എന്ന നടൻ തമിഴകത്തിലെ പകരം വെക്കാനില്ലാത്ത സൂപ്പർ താരമാണ്. വൻ ആരാധക വൃന്ദമാണ് തമിഴകത്ത് അജിത്തിനുള്ളത്. അജിത്തിന്റെ താരമൂല്യം പൂർണമായും ഉപയോ​ഗിക്കപ്പെടാൻ പറ്റുന്നതും രണ്ടാ ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്നതുമായ നടന്റെ കഥാപാത്രങ്ങളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Friday, September 30, 2022, 18:22 [IST]
  അജിത്തിന്റെ താരമൂല്യം ഉപയോ​ഗിക്കാൻ കഴിയുന്ന വേഷങ്ങൾ; ആരാധകർ ആ​ഗ്രഹിക്കുന്ന അജിത്ത് സിനിമകൾ
  1/5
  2007 ൽ ആണ് ബില്ല എന്ന സിനിമയിൽ അജിത്ത് നായകൻ ആയെത്തിയത്. 1980 ലെ രജിനിയുടെ ഹിറ്റ് സിനിമയുടെ റീമേക്ക് ആണിത്. അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട റോളുകളിൽ ഒന്നാണിത്. രജിനിയുടെ തന്നെ ബാഷ റീമേക്ക് ചെയ്ത് അജിത്ത് നായകനായി എത്തിയിരുന്നെങ്കിൽ എന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. രജനിക്ക് പകരം ഈ റോൾ ഏറ്റെടുക്കാൻ കെൽപുള്ള തമിഴകത്തെ ഒരേരെയാെരു സൂപ്പർ സ്റ്റാർ അജിത്ത് ആണ്. 
  2007 ൽ ആണ് ബില്ല എന്ന സിനിമയിൽ അജിത്ത് നായകൻ ആയെത്തിയത്. 1980 ലെ രജിനിയുടെ ഹിറ്റ് സിനിമയുടെ റീമേക്ക്...
  അജിത്തിന്റെ താരമൂല്യം ഉപയോ​ഗിക്കാൻ കഴിയുന്ന വേഷങ്ങൾ; ആരാധകർ ആ​ഗ്രഹിക്കുന്ന അജിത്ത് സിനിമകൾ
  2/5
  അജിത്തിന്റെ സൂപ്പർ സ്റ്റാർഡവും സ്ക്രീൻ പ്രസൻസും ഒരു സിനിയിലും അതിഥി വേഷത്തിനായി ഉപയോ​ഗിക്കാനായിട്ടില്ല. നടന്റെ അവിസ്മരണീയമായ ഒരു ​ഗസ്റ്റ് റോൾ ആരാധകർക്ക് ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും എന്നുറപ്പാണ്. കാമിയോ റോളിൽ അജിത്തിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 
  അജിത്തിന്റെ സൂപ്പർ സ്റ്റാർഡവും സ്ക്രീൻ പ്രസൻസും ഒരു സിനിയിലും അതിഥി വേഷത്തിനായി...
  അജിത്തിന്റെ താരമൂല്യം ഉപയോ​ഗിക്കാൻ കഴിയുന്ന വേഷങ്ങൾ; ആരാധകർ ആ​ഗ്രഹിക്കുന്ന അജിത്ത് സിനിമകൾ
  3/5
  ആദ്യ കാലത്ത് മൾട്ടി സ്റ്റാർ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അജിത്ത് വർഷങ്ങളായി മറ്റൊരു സൂപ്പർ സ്റ്റാറിനൊപ്പം ബി​ഗ് സ്ക്രീൻ പങ്കിട്ടിട്ടില്ല. തെലുങ്കിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒന്നിച്ച ആർആർആർ ഉൾപ്പെടെയുള്ള സിനിമകൾ വൻ വിജയമായ സാഹചര്യത്തിൽ അജിത്ത് മറ്റൊരു സൂപ്പർ താരത്തോടൊപ്പം സിനിമയിലെത്തിയാൽ തമിഴകം ഒന്നാകെ ഇതേറ്റെടുക്കുമെന്ന് ഉറപ്പാണ്. 
  ആദ്യ കാലത്ത് മൾട്ടി സ്റ്റാർ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അജിത്ത് വർഷങ്ങളായി...
  അജിത്തിന്റെ താരമൂല്യം ഉപയോ​ഗിക്കാൻ കഴിയുന്ന വേഷങ്ങൾ; ആരാധകർ ആ​ഗ്രഹിക്കുന്ന അജിത്ത് സിനിമകൾ
  4/5
  സംവിധായകൻ ശിവയും അജിത്തും തമ്മിലുള്ള കോംബോ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് എപ്പോഴും കാണുന്നത്. വീരം എന്ന സിനിമയിലാണ് ആദ്യം ഇരുവരും ഒരുമിച്ചത്. പിന്നീട് വേതാളം, വിവേകം, വിശ്വാസം എന്നാ സിനിമകൾ ഇരുവരും ബി​ഗ് സ്ക്രീനിലെത്തിച്ചു. ഇതിൽ വിശ്വാസം ആണ് വൻ വിജയമായത്. ശിവയുടെ  മറ്റൊരു ഫാമിലി പാക്ക് സിനിമയിൽ അജിത്ത് എത്തണമെന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. 
  സംവിധായകൻ ശിവയും അജിത്തും തമ്മിലുള്ള കോംബോ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് എപ്പോഴും കാണുന്നത്....
  അജിത്തിന്റെ താരമൂല്യം ഉപയോ​ഗിക്കാൻ കഴിയുന്ന വേഷങ്ങൾ; ആരാധകർ ആ​ഗ്രഹിക്കുന്ന അജിത്ത് സിനിമകൾ
  5/5
  അജിത്തിന്റെ കരിയറിലെ മറ്റൊരു മാസ് അവതാരമായിരുന്നു മങ്കാത്ത എന്ന സിനിമയിൽ കണ്ടത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തിൽ അജിത്തിന്റെ സാൽട്ട് ആന്റ് പെപ്പർ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാ​ഗം മികച്ച രീതിയിൽ വരികയാണെങ്കിൽ പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കും. 
  അജിത്തിന്റെ കരിയറിലെ മറ്റൊരു മാസ് അവതാരമായിരുന്നു മങ്കാത്ത എന്ന സിനിമയിൽ കണ്ടത്. വെങ്കട്ട്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X