twitter
    bredcrumb

    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Saturday, December 24, 2022, 18:23 [IST]
    പണ്ട് ഇന്ത്യൻ സിനിമയെ അധികം ബാധിക്കാതിരുന്ന ഒന്നാണ് കോടി ക്ലബ്ബുകൾ. എന്നാൽ ഇവിടെ 2022 അവസാനിക്കാൻ നിൽകുമ്പോൾ ഈ വർഷം കോടി ക്ലബ്ബുകൾ കീഴടക്കിയ അനവധി ചിത്രങ്ങളാണ് ഇന്ത്യയിൻ ഉണ്ടായിരിക്കുന്നത്. വലുതോ ചെറുതോ ബഡ്ജറ്റിൽ വന്ന് ഇരുന്നൂറും അഞ്ഞൂറും കോടികൾ വാരികൂട്ടിയ നിരവധി സിനിമകൾ നമ്മൾ കണ്ടു കഴിഞ്ഞു.
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    1/11
    ഈ വർഷത്തെ കണക്ക് എടുത്തു നോക്കിയാൽ ഇത്തരം ഹിറ്റ് സിനിമകൾ അധികവും സൗത്തിൽ നിന്നാണ് വന്നിരിക്കുന്നത്. അഞ്ഞൂറ് കോടി ക്ലബ്ബിൽ കയറിയ അനവധി ചിത്രങ്ങളാണ് ഈ വർഷം ഉണ്ടായത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും പെട്ടന്ന് അഞ്ഞൂറു കോടി ക്ലബ്ബിൽ കയറിയ ചില സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    2/11
    ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു ആർആർആർ. എസ് എസ് രാജമൗലി എന്ന മികച്ച സംവിധായകൻ അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ഇത്. 1200 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. ജൂനിയർ എൻടിആർ, റാം ചാരൻ എന്നിവർ മുഖ്യ വേഷത്തിൽ വന്ന ചിത്രം അഞ്ഞുറ് കോടി ക്ലബ്ബിൽ കയറിയത് ആദ്യ മൂന്നു ദിവസത്തിനുള്ളിൽ ആണ്.
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    3/11
    ആദ്യം മൂന്ന് ദിവസത്തിനുള്ളിൽ അഞ്ഞുറ് കോടി തികച്ച മറ്റൊരു ചിത്രമാണ് ബാഹുബലി 2. ഈ ചിത്രവും രാജമൗലി തന്നെയാണ് സംവിധാനം. മികച്ച മേക്കിങ് കൊണ്ട് കഥ കൊണ്ടും ബാഹുബലിയേക്കാൾ മുകളിലായിരുന്നു ബാഹുബലി 2. 2017ൽ ഇറങ്ങിയ ഈ ചിത്രം 1800 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു.
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    4/11
    ലിസ്റ്റിൽ മൂനാം സ്ഥാനം കെജിഎഫ് 2 ആണ്. യാഷ് നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം വലിയ കലക്ഷൻ നേടിയിരുന്നു. ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിക്കാൻ ഈചിത്രത്തിന് കഴിഞ്ഞിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഈ സിനിമ. ചിത്രം നാല് ദിവസത്തിനുള്ളിലാണ് 500 കോടി തികയ്ക്കുന്നത്.
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    5/11
    ഒരാഴ്ച കൊണ്ടാണ് രജനികാന്ത്-ഷങ്കർ കൂട്ടുകെട്ടിൽ വന്ന 2.0 അഞ്ഞൂറ് കോടി തികയ്ക്കുന്നത്. എന്തിരൻ എന്ന സൈ-ഫൈ സിനിമയുടെ രണ്ടാം ഭാഗം ആയിരുന്നു 2.0. ഒന്നാം ഭാഗത്തേക്കാൾ വലിയ സിനിമയായിരുന്നു രണ്ടാമതായി വന്നത്. കളക്ഷനിലും മുമ്പിൽ നിൽക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആയിരുന്നു വില്ലൻ
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    6/11
    സൽമാൻ ഖാന്റെ കരിയറിലെ മികച്ച ചിത്രമാണ് സുൽത്താൻ. ഗുസ്തിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ 2016ലാണ് റിലീസ് ചെയ്യുന്നത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രം 600 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിടുന്നു. ചിത്രം അഞ്ഞുറ് കോടി കവിയുന്നത് 12 ദിവസം കൊണ്ടാണ്.
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    7/11
    നിതീഷ് തിവാരി സംവിധാനം ചെയ്ത് ആമിർ ഖാൻ നായകനായി വന്ന ചിത്രമായിരുന്നു ദംഗൾ. ഇന്ത്യയിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. ഇന്ത്യക്കും പുറത്തും സിനിമ അനവധി ബാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. സിനിമ അഞ്ഞുറ് കോടി നേടുന്നത് 15 ദിവസം കൊണ്ടാണ്.
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    8/11
    ഇന്ത്യയിലും ചൈനയിലുമായി സൂപ്പർ ഹിറ്റടിച്ച അമീർ ഖാൻ ചിത്രമാണ് പികെ. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയിൽ തന്നെ വലിയ വിവാദനങ്ങൾ ഉണ്ടാക്കിയിരുന്നു. 85 കോടി ബഡ്ജറ്റിൽ വന്ന് ഈ ചിത്രം 800 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയുണ്ടായി. സിനിമ അഞ്ഞുറ് കോടി തികയ്ക്കുന്നത് 14 ദിവസം കൊണ്ടാണ്.
    ആർആർആർ മുതൽ പദ്മാവത് വരെ... വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    9/11
    14 ദിവസം കൊണ്ട് അഞ്ഞുറ് കോടി ക്ലബിൽ കയറിയ മറ്റൊരു ചിത്രമാണ് സഞ്ജു. 2018ൽ ഇറങ്ങിയ ചിത്രം സഞ്ജയ്‌ ദത്തിന്റെ ജീവിത കഥയായിരുന്നു പറഞ്ഞത്. സിനിമയിൽ രൺബീർ കപൂർ സഞ്ജയ് ദത്തായി മികച്ച പ്രകടനം ആയിരുന്നു കാഴ്ചചവച്ചത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X