twitter
    bredcrumb

    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ ഇന്ത്യന്‍ സിനിമകള്‍!

    By Ranjina P Mathew
    | Published: Thursday, July 14, 2022, 23:47 [IST]
    2022 പാതിവഴിയിൽ എത്തിനിൽക്കുമ്പോൾ പ്രമുഖ ഓണ്‍ലൈന്‍ ഡാറ്റാ ബേസായ ഐഎംഡിബി ഏറ്റവുമധികം ജനപ്രീതി നേടിയ പത്ത് ഇന്ത്യന്‍ സിനിമകളുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ഹൃദയം മാത്രമാണ് ഇടംനേടിയത്. 
    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    1/10
    കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം വിക്രം മികച്ച പ്രതികരണത്തോടെയാണ് പ്രദർശനം തുടരുന്നത്. കൈതി, മാസ്റ്റേഴ്സ്, മാനഗരം തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കമലഹാസൻ ആരാധകരെയെല്ലാം ഒന്നടങ്കം തൃപ്തിപ്പെടുത്തുന്നതാണ്. 
    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    2/10
    ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത  ഗംഗുഭായി കത്തിയവാഡി ഫെബ്രുവരി 25നാണ് തിയേറ്ററുകളിൽ എത്തിയത്. കാമാത്തിപ്പുര പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. പദ്‍മാവതിന് ശേഷം എത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് ഗംഗുഭായി കത്തിയവാഡി. ഹുസൈന്‍ സെയ്‍ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 
    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    3/10
    ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ സാമ്രാട്ട് പൃഥ്വിരാജിന് 7.0 ആണ് റേറ്റിങായി ലഭിച്ചിരിക്കുന്നത്. അതേസമയം ഐ.എം.ഡി.ബി ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സാമ്രാട്ട് പൃഥ്വിരാജിനെ ട്രോളിയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. എങ്ങനെ ഇത് സംഭവിച്ചു എന്നാണ് ട്വിറ്ററില്‍ പലരും റേറ്റിങ് ലിസ്റ്റ് പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നത്. അക്ഷയ് കുമാറിന്റെ സിനിമകളില്‍ തന്നെ വലിയ തോല്‍വിയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    4/10
    ബോളിവുഡ്‌ ബിഗ്‌ ബി അമിതാഭ്‌ ബച്ചന്‍റെ ഝുണ്ഡാണ് ലിസ്റ്റിൽ ഇടംനേടിയ മറ്റൊരു ചിത്രം. പ്രമുഖ മറാത്തി സംവിധായകന്‍ നാഗ്‌രാജ്‌ മഞ്ജുളെയാണ് ചിത്രം ഒരുക്കിയത്. ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്ട് ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് ഝുണ്ഡ്‌. 
    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    5/10
    ഹോംബാലെ ഫിലിംസ് നിർമിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഈ വർഷം റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. കർണാടകയിലെ കോലാർ സ്വർണഖനി പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയത്. രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ ചിത്രത്തിന് വൻ വരവേൽപാണ് ലോകമെമ്പാട് നിന്നും ലഭിച്ചത്. റോക്കി ഭായ് എന്ന കഥാപാത്രമായെത്തിയ യഷിന് കന്നഡയ്ക്ക് പുറത്തേക്കും തന്റെ താരമൂല്യം ഉയർത്താൻ ചിത്രത്തിലൂടെ സാധിച്ചു.
    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    6/10
    മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹൻലാല്‍ നായകനായ ഹൃദയം  കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    7/10
    ജൂനിയർ എൻടിആർ, രാംചരൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ആർആർആർ ആണ് ഈ വർഷം ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ മറ്റൊരു ചിത്രം. രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് രൗദ്രം രണം രുധിരം എന്ന ആർആർആർ. ആർആർആറിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, അലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേയ് സ്റ്റീവെൻസൺ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 
    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    8/10
    അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് റണ്‍വേ 34. അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര സ്ഥാനത്ത്.
    'മലയാളത്തിൽ നിന്നും ഹൃദയം മാത്രം'; ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടിയ 2022ലെ  ഇന്ത്യന്‍ സിനിമകള്‍!
    9/10
    കശ്മീർ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചുള്ള സിനിമയാണ് ദി കശ്മീർ ഫയൽസ്. അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവേക് ​​രഞ്ജൻ അഗ്നിഹോത്രിയാണ് സിനിമ സംവിധാനം ചെയ്തത്. സാമൂഹിക ഐക്യവും മതസൗഹാർദ്ദവും തകർക്കാനുള്ള സന്ദേശങ്ങൾ സിനിമ നൽകുന്നുവെന്ന് കാണിച്ച് സിനിമ റിലീസിനെത്തിയപ്പോൾ മുതൽ‌ വിവാദങ്ങളുമുണ്ടായിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X