twitter
    bredcrumb

    റിയല്‍ ലൈഫിലെ സഹോദരിമാരെ പ്രണയിക്കുകയോ? സല്‍മാന്‍ മുതല്‍ സെയിഫ് അലി ഖാന്‍ വരെയുള്ള താരങ്ങൾ സമാനമായി അഭിനയിച്ചിട്ടുണ്ട്

    By Ambili John
    | Updated: Saturday, September 17, 2022, 18:07 [IST]
    യഥാർഥ ജീവിതത്തിൽ സഹോദരിമാരെ പോലെയുള്ള നടിമാരുടെ കൂടെ അഭിനയിച്ചിട്ടുള്ള നടന്മാർ നിരവധിയാണ്. ചിലർ പ്രണയിച്ചും അഭിനയിച്ചിട്ടുണ്ടെന്നുള്ളതാണ് രസകരം.. 
    റിയല്‍ ലൈഫിലെ സഹോദരിമാരെ പ്രണയിക്കുകയോ? സല്‍മാന്‍ മുതല്‍ സെയിഫ് അലി ഖാന്‍ വരെയുള്ള താരങ്ങൾ സമാനമായി അഭിനയിച്ചിട്ടുണ്ട്
    1/5
    ബോളിവുഡിലെ മുന്‍നിരയിലുള്ള പല താരങ്ങളും അവരുടെ വ്യക്തി ജീവിതവുമായി അടുത്ത നില്‍ക്കുന്ന നടിമാരെ നായികയാക്കിയിട്ടുണ്ട്. അത്തരത്തില്‍ സല്‍മാന്‍ ഖാന്‍, സെയിഫ് അലി ഖാന്‍ തുടങ്ങിയ നടന്മാരെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.

    റിയല്‍ ലൈഫിലെ സഹോദരിമാരെ പ്രണയിക്കുകയോ? സല്‍മാന്‍ മുതല്‍ സെയിഫ് അലി ഖാന്‍ വരെയുള്ള താരങ്ങൾ സമാനമായി അഭിനയിച്ചിട്ടുണ്ട്
    2/5

    അനില്‍ കപൂറും ശ്രീദേവിയും

    ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ സഹോദരനും നിര്‍മാതാവുമായ ബോണി കപൂറിനെയാണ് മുന്‍നടി ശ്രീദേവി വിവാഹം കഴിച്ചത്. ഭര്‍ത്തൃസഹോദരനാവുന്നതിന് മുന്‍പും ശേഷവും അനില്‍ കപൂറിനൊപ്പം ശ്രീദേവി അഭിനയിച്ചിരുന്നു. ഇരുവരുടെയും കെമിസ്ട്രി ബോളിവുഡില്‍ ചര്‍ച്ചയായിട്ടുമുണ്ട്. മിസ്റ്റര്‍ ഇന്ത്യ, ലംഹ, ലാഡ്‌ല, ജുദായി, തുടങ്ങി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചു.

    റിയല്‍ ലൈഫിലെ സഹോദരിമാരെ പ്രണയിക്കുകയോ? സല്‍മാന്‍ മുതല്‍ സെയിഫ് അലി ഖാന്‍ വരെയുള്ള താരങ്ങൾ സമാനമായി അഭിനയിച്ചിട്ടുണ്ട്
    3/5

    സല്‍മാന്‍ ഖാനും മലൈക അറോറയും 

    നടന്‍ സല്‍മാന്‍ ഖാന്‍ നടിയും മോഡലുമായ മലൈക അറോറയുടെ കൂടെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കൂടുതലും ഐറ്റം സോംഗുകള്‍ ചെയ്തിട്ടുള്ള മലൈക സല്‍മാന്റെ ദബാങ്ങ് എന്ന ചിത്രത്തില്‍ 'മുന്നി ബദ്‌നാമ് ഹുയി' എന്ന ഹിറ്റ് ഗാനത്തില്‍ ചുവടുവെച്ചിരുന്നു. അക്കാലത്ത് ഏറ്റവും തരംഗമായ പാട്ടായിരുന്നിത്. അതേ സമയം റിയല്‍ ലൈഫില്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈക. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണിപ്പോള്‍. 
    റിയല്‍ ലൈഫിലെ സഹോദരിമാരെ പ്രണയിക്കുകയോ? സല്‍മാന്‍ മുതല്‍ സെയിഫ് അലി ഖാന്‍ വരെയുള്ള താരങ്ങൾ സമാനമായി അഭിനയിച്ചിട്ടുണ്ട്
    4/5

    സെയിഫ് അലി ഖാനും കരിഷ്മ കപൂറും 

    നടി കരീന കപൂറിനെ വിവാഹം കഴിക്കുന്നതിന് ഏറെ മുന്‍പ് തന്നെ സെയിഫ് അലി ഖാന്‍ കരീനയുടെ സഹോദരിയും നടിയുമായ കരിഷ്മ കപൂറിന്റെ കൂടെ അഭിനയിച്ചിരുന്നു. 'ഹം സാത്ത് സാത്ത് ഹേ' അടക്കം നിരവധി ചിത്രങ്ങളില്‍ ഇരുവരും നായിക-നായകന്മാരായി പോലും അഭിനയിച്ചു. ഓണ്‍സ്‌ക്രീനിലെ താരങ്ങളുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടി കൊടുത്തിരുന്നു.  ഇപ്പോള്‍ സഹോദരി-സഹോദരന്മാരായി കഴിയുകയാണ് താരങ്ങള്‍. 
    റിയല്‍ ലൈഫിലെ സഹോദരിമാരെ പ്രണയിക്കുകയോ? സല്‍മാന്‍ മുതല്‍ സെയിഫ് അലി ഖാന്‍ വരെയുള്ള താരങ്ങൾ സമാനമായി അഭിനയിച്ചിട്ടുണ്ട്
    5/5

    അജയ് ദേവ്ഗണും റാണി മുഖര്‍ജിയും

    ബോളിവുഡ് സിനിമയിലെ രണ്ട് പ്രമുഖ താരങ്ങളാണ് അജയ് ദേവ്ഗണും റാണി മുഖര്‍ജിയും. ചോരി ചോരി, എല്‍ഒസി കാര്‍ഗില്‍, തുടങ്ങിയ ചിത്രങ്ങളില്‍ അജയിയും റാണിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ അജയിയുടെ ഭാര്യയും നടിയുമായ കാജോളിന്റെ ബന്ധുവാണ് റാണി മുഖര്‍ജി. അങ്ങനെയാവുമ്പോള്‍ റാണി അജയിയ്ക്ക് സഹോദരിയാണ്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X