മൂന്നും നാലും തവണ വിവാഹം കഴിച്ച നടന്മാര്‍; ബോളിവുഡില്‍ ഇത് നിത്യസംഭവമാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു

  ബോളിവുഡിലെ മുന്‍നിര താരങ്ങളടക്കം പലരും മൂന്ന് തവണയില്‍ കൂടുതല്‍ വിവാഹിതരായിട്ടുണ്ട്. യുവനടന്മാര്‍ മുതല്‍ മുതിര്‍ന്ന നടന്മാര്‍ വരെ ഈ ലിസ്റ്റിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. 

  By Ambili John
  | Published: Thursday, July 14, 2022, 19:48 [IST]
   മൂന്നും നാലും തവണ വിവാഹം കഴിച്ച നടന്മാര്‍; ബോളിവുഡില്‍ ഇത് നിത്യസംഭവമാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു
  1/6
  നടി വിദ്യ ബാലന്റെ ഭര്‍ത്താവും ഇന്ത്യയിലെ പ്രശസ്ത നിര്‍മാതാവുമാണ് സിദ്ധാര്‍ഥ് റോയി കപൂര്‍. വിദ്യ ബാലനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് രണ്ട് തവണ സിദ്ധാര്‍ഥ് വിവാഹിതനായി. ആരതി ബജാജ് ആണ് സിദ്ധാര്‍ഥിന്റെ ആദ്യ ഭാര്യ. ഈ ബന്ധം വേര്‍പ്പെടുത്തി ടെലിവിഷന്‍ നിര്‍മാതാവ് കവിതയെ വിവാഹം കഴിച്ചു. അതും പിരിഞ്ഞതിന് ശേഷമാണ് വിദ്യയിലേക്ക് എത്തുന്നത്. 
  നടി വിദ്യ ബാലന്റെ ഭര്‍ത്താവും ഇന്ത്യയിലെ പ്രശസ്ത നിര്‍മാതാവുമാണ് സിദ്ധാര്‍ഥ് റോയി കപൂര്‍....
  Courtesy: Facebook
   മൂന്നും നാലും തവണ വിവാഹം കഴിച്ച നടന്മാര്‍; ബോളിവുഡില്‍ ഇത് നിത്യസംഭവമാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു
  2/6
  വിവാദ നായകനായ സഞ്ജയ് ദത്തും മൂന്ന് തവണ വിവാഹിതനാണ്. റിച്ച ശര്‍മ്മയാണ് സഞ്ജയുടെ ആദ്യ ഭാര്യ. റിച്ചയുടെ മരണ ശേഷമാണ് മോഡലും നടിയുമായ റിയ പിള്ളയെ സഞ്ജയ് വിവാഹം കഴിക്കുന്നത്. 7 വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. 2008 ലാണ് മാന്യതയുമായിട്ടുള്ള വിവാഹം. 
  വിവാദ നായകനായ സഞ്ജയ് ദത്തും മൂന്ന് തവണ വിവാഹിതനാണ്. റിച്ച ശര്‍മ്മയാണ് സഞ്ജയുടെ ആദ്യ ഭാര്യ....
  Courtesy: Facebook
   മൂന്നും നാലും തവണ വിവാഹം കഴിച്ച നടന്മാര്‍; ബോളിവുഡില്‍ ഇത് നിത്യസംഭവമാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു
  3/6
  നടി ബിപാഷ ബസുവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍. ബിപാഷയ്ക്ക് മുന്‍പ് രണ്ട് തവണ വിവാഹിതനായിരുന്നു കരണ്‍. ടെലിവിഷന്‍ നടി ശ്രദ്ധ നീഗമാണ് ആദ്യ ഭാര്യ. ജെന്നിഫര്‍ വിന്‍ഗെറ്റാണ് രണ്ടാം ഭാര്യ. 
  നടി ബിപാഷ ബസുവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍. ബിപാഷയ്ക്ക്...
  Courtesy: Facebook
   മൂന്നും നാലും തവണ വിവാഹം കഴിച്ച നടന്മാര്‍; ബോളിവുഡില്‍ ഇത് നിത്യസംഭവമാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു
  4/6
  നടന്‍ ലക്കി അലിയുടെ ആദ്യഭാര്യ ന്യൂസിലാന്‍ഡുകാരിയായ മേഗന്‍ ജെയ്ന്‍ മക്ലറിയാണ്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ഉണ്ട്. ശേഷം ഇനയ എന്ന യുവതിയെ വിവാഹം കഴിച്ചു. ഇതിലും രണ്ട് മക്കളുണ്ടായി. ബ്രീട്ടിഷ് മോഡലിനെയാണ് നടന്‍ മൂന്നാമതും വിവാഹം കഴിച്ചത്. കേറ്റ് എലിസബത്ത് ഹല്ലാം ആണ് ലക്കിയുടെ മൂന്നാം ഭാര്യ. 
  നടന്‍ ലക്കി അലിയുടെ ആദ്യഭാര്യ ന്യൂസിലാന്‍ഡുകാരിയായ മേഗന്‍ ജെയ്ന്‍ മക്ലറിയാണ്. ഈ...
  Courtesy: Facebook
   മൂന്നും നാലും തവണ വിവാഹം കഴിച്ച നടന്മാര്‍; ബോളിവുഡില്‍ ഇത് നിത്യസംഭവമാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു
  5/6
  നാല് തവണ വിവാഹിതനായ താരമാണ് കിഷോര്‍ കുമാര്‍. ഗായകനും അഭിനേതാവുമായ കിഷോര്‍ 1950 ലാണ് ആദ്യമായി വിവാഹിതനാവുന്നത്. ഗായിക റുമ ഗുവയാണ് ആദ്യഭാര്യ. ഈ ബന്ധം അവസാനിപ്പിച്ച് 1960 ല്‍ നടി മധുബാലയെ കിഷോര്‍ കുമാര്‍ വിവാഹം കഴിച്ചു. മധുബാലയുടെ വിയോഗത്തോടെ യോഗീത ബാലിയെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 1980 ല്‍ ലീന ചന്ദ്രവര്‍ക്കറിനെയും കിഷോര്‍ ഭാര്യയാക്കി. 58 വയസിനുള്ളില്‍ നാല് തവണയാണ് താരം വിവാഹിതനായത്. 
  നാല് തവണ വിവാഹിതനായ താരമാണ് കിഷോര്‍ കുമാര്‍. ഗായകനും അഭിനേതാവുമായ കിഷോര്‍ 1950 ലാണ് ആദ്യമായി...
  Courtesy: Facebook
   മൂന്നും നാലും തവണ വിവാഹം കഴിച്ച നടന്മാര്‍; ബോളിവുഡില്‍ ഇത് നിത്യസംഭവമാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു
  6/6
  നടന്‍ കബീര്‍ ബേട്ടി നാല് തവണയാണ് വിവാഹിതനായത്. ആദ്യം ബംഗാളി ഡാന്‍സര്‍ പ്രൊട്ടിമ, രണ്ടാമത് ബ്രീട്ടിഷ് ഫാഷന്‍ ഡിസൈനറായ സുസന്‍ ഹംഫ്രീസ്, മൂന്നാമത് ടെലിവിഷന്‍ അവതാരക നിക്കി, എന്നിവരെ വിവാഹം കഴിച്ചു. അവസാനം 71-ാമത്തെ വയസിലാണ് കബീര്‍ നാലാമതും വിവാഹിതനാവുന്നത്. പ്രവീന്‍ ദുസാന്‍ജ് ആണ് ഭാര്യ.
  നടന്‍ കബീര്‍ ബേട്ടി നാല് തവണയാണ് വിവാഹിതനായത്. ആദ്യം ബംഗാളി ഡാന്‍സര്‍ പ്രൊട്ടിമ,...
  Courtesy: Facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X