ഓഹ് മൈ ഗോഡ്...! ഇതോക്കെ ഇങ്ങനെയായിരുന്നോ? മലയാള സിനിമയിലെ ചില സിനിമാറ്റിക്ക് മാജിക്കുകൾ കാണാം

  സിനിമ എന്നത് ആളുകളെ പറ്റിക്കുന്ന പണിയാണ് എന്നു സംവിധായകൻ പ്രിയദർശൻ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട്. സിനിമാറ്റിക്ക് ടെക്നിക്കിലൂടെ കഥ പറഞ്ഞു കാഴ്ചക്കരെ പറ്റിക്കൽ തന്നെയാണ് ഏതോരു ഫിലിം മേക്കറും ചെയ്യുന്നത്. നമ്മുടെ പ്രിയപ്പെട്ട ചില മലയാള സിനിമകളിൽ ഡയറക്ടർമാർ കാണിച്ച ചില സൂപ്പർ ബ്രില്ലിയൻസുകളെ പറ്റി അറിയാം.
  By Akhil Mohanan
  | Published: Tuesday, August 30, 2022, 19:28 [IST]
  ഓഹ് മൈ ഗോഡ്...! ഇതോക്കെ ഇങ്ങനെയായിരുന്നോ? മലയാള സിനിമയിലെ ചില സിനിമാറ്റിക്ക് മാജിക്കുകൾ കാണാം
  1/8
  സോഷ്യൽ മീഡിയ വന്നതിന് ശേഷം കൂടുതൽ ഉപയോഗിച്ച് തുടങ്ങിയവയിൽ ഒന്നാണ് ഡയറക്ടർ ബ്രില്ലിൻസ് എന്ന വാക്ക്. മികച്ച അല്ലെങ്കിൽ ബ്രില്ലിയന്റായ മേക്കിങ് കാണിക്കുന്ന സംവിധായകൻ എന്ന വാക്ക് ശരിക്കും ചേരുന്ന അനവധി സംവിധായകർ മലയാളത്തിൽ ഉണ്ട്. ശരിക്കും സിനിമറ്റിക് മാജിക്‌ കാണിച്ച കുറച്ചുപേരെ അറിയാം.
  സോഷ്യൽ മീഡിയ വന്നതിന് ശേഷം കൂടുതൽ ഉപയോഗിച്ച് തുടങ്ങിയവയിൽ ഒന്നാണ് ഡയറക്ടർ ബ്രില്ലിൻസ് എന്ന...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്...! ഇതോക്കെ ഇങ്ങനെയായിരുന്നോ? മലയാള സിനിമയിലെ ചില സിനിമാറ്റിക്ക് മാജിക്കുകൾ കാണാം
  2/8
  മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമയാണ് നാടോടിക്കാറ്റ്. ഇന്നും മലയാളകളുടെ പ്രിയപ്പെട്ട സിനിമ സത്യൻ അന്തിക്കാട്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്നതാണ്. ദാസനും വിജയനും മാത്രമല്ല തിലകൻ അവതരിപ്പിച്ച അനന്തൻ നമ്പ്യാർ എന്ന വില്ലൻ വേഷവും മലയാളികളുടെ ഫേവറിറ്റാണ്. ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഫൈറ്റ് സീനിൽ തിലകൻ ഇല്ലായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. എന്തോ കാരണം കൊണ്ട് വരാൻ കഴിയാതിരുന്നതിന്നാൽ. സംവിധായകൻ പകരം ഡ്യൂപ്പ് ഉപയോഗിച്ച് മുഖം കാണിക്കതെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
  മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമയാണ് നാടോടിക്കാറ്റ്. ഇന്നും മലയാളകളുടെ...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്...! ഇതോക്കെ ഇങ്ങനെയായിരുന്നോ? മലയാള സിനിമയിലെ ചില സിനിമാറ്റിക്ക് മാജിക്കുകൾ കാണാം
  3/8
  മലയാളത്തിലെ മികച്ച പീരീഡ് ഡ്രാമകളിൽ ഒന്നാണ് നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ ഗാനരംഗത്തിൽ നടി പ്രിയ ആനന്ദ് കിടക്കുന്ന ഒരു ഷോട്ട് ഉണ്ട്. എന്നാൽ അടുത്ത ഷോട്ടിൽ നടിയുടെ പുറകിൽ നിന്നും കാണിക്കുന്നതിൽ അതു നടി അല്ലെന്നു വ്യക്തമാകുന്നുണ്ട്. മുൻഭാഗം സ്‌ക്രീനിൽ കാണിച്ച നടി എന്തുകൊണ്ടാണ് പിന്നിൽ നിന്നുള്ള ആ ഷോട്ടിൽ വരാതിരുന്നത് എന്നത് ഒരു ഉത്തരമില്ലാ ചോദ്യമാണ്. പക്ഷേ സംവിധായകൻ അവിടെ ഒരു ആൺ ഡ്യൂപ്പിനെ ഉപയോഗിച്ച് അതു തന്ത്രപൂർവ്വം നേരിടുകയായിരുന്നു.
  മലയാളത്തിലെ മികച്ച പീരീഡ് ഡ്രാമകളിൽ ഒന്നാണ് നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണി....
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്...! ഇതോക്കെ ഇങ്ങനെയായിരുന്നോ? മലയാള സിനിമയിലെ ചില സിനിമാറ്റിക്ക് മാജിക്കുകൾ കാണാം
  4/8
  മമ്മൂട്ടിയുടെ കരിയറിലെ പരീക്ഷണ ചിത്രങ്ങളിൽ മുന്നിലാണ് അപരിചിതൻ എന്ന സിനിമ. സംഗീത് ശിവൻ സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടി പ്രേതമായാണ് എത്തിയത്. ചിത്രത്തിൽ കാവ്യാമാധവൻ, കാർത്തിക, മന്യ എന്നിവരായിരുന്നു നായികമാർ. ചിത്രത്തിന്റെ ക്ലൈമാക്സസിൽ കാവ്യക്കും കാർത്തികക്കും ഒപ്പം മന്യ ആയിരുന്നില്ല അഭിനയിച്ചത്. നടിക്ക് വരാൻ സാധിക്കാത്തതിനാൽ സംവിധായകനും ക്യമറാമാനും ചേർന്ന് ഒരു ഡ്യൂപ്പിനെ വച്ചു അത് വളരെ ഭംഗിയായി മാസ്ക് ചെയ്യുകയായിരുന്നു.
  മമ്മൂട്ടിയുടെ കരിയറിലെ പരീക്ഷണ ചിത്രങ്ങളിൽ മുന്നിലാണ് അപരിചിതൻ എന്ന സിനിമ. സംഗീത് ശിവൻ...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്...! ഇതോക്കെ ഇങ്ങനെയായിരുന്നോ? മലയാള സിനിമയിലെ ചില സിനിമാറ്റിക്ക് മാജിക്കുകൾ കാണാം
  5/8
  കലാഭവൻ മണി കരടിയായി വന്നു നമ്മളെ വിസ്മയിപ്പിച്ച സിനിമയാണ് മൈ ഡിയർ കരടി. മൃഗശാലയിൽ നിന്നും കരടി ചാടിപ്പോകുകയും മണി കരടിയായി വേഷം കിട്ടുകയും ചെയുന്ന സിനിമയിൽ പക്ഷെ കരടിയി വേഷമിട്ടത് മണിയല്ല. അതു സാക്ഷാൽ കലാഭവൻ കലാഭവൻ ഷാജോൺ ആണ്. നടന്റെ ആദ്യ അഭിനയം മുഖം കാണിക്കാതെയാണ് എന്നു ഷാജോൺ പലപ്പോഴും തമാശയായി പറഞ്ഞിട്ടുണ്ട്.
  കലാഭവൻ മണി കരടിയായി വന്നു നമ്മളെ വിസ്മയിപ്പിച്ച സിനിമയാണ് മൈ ഡിയർ കരടി. മൃഗശാലയിൽ നിന്നും കരടി...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്...! ഇതോക്കെ ഇങ്ങനെയായിരുന്നോ? മലയാള സിനിമയിലെ ചില സിനിമാറ്റിക്ക് മാജിക്കുകൾ കാണാം
  6/8
  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ചിത്രം. മലയാള സിനിമ ചരിത്രത്തിൽ എക്കാലവും എടുത്തു പറയുന്ന ചിത്രം. സിനിമയിൽ സംവിധായകൻ പ്രിയദർശൻ കാണിച്ച ഒരു ബ്രില്ലിൻസ് എന്താണെന്ന് നോക്കാം. ചിത്രത്തിൽ മോഹൻലാലിനെ സോമൻ ഓടിക്കുന്ന ഒരു സീനിൽ സോമൻ വേഗത്തിൽ ഓടുന്നതായി കാണിക്കുന്നത് അദ്ദേഹത്തിന്റെ കാലു കാണിച്ചാണ്. എന്നാൽ ശരിക്കും ഇത് സോമൻ അല്ല. മോഹൻലാലിൻറെ പുറകെ ഓടിയ കാലിന്റെ ഉടമസ്ഥൻ നടൻ ജഗദീഷാണ്. പ്രിയദർശൻ ആ സ്ക്രീൻ മികച്ച രീതിയിൽ ഷൂട്ട് ചെയ്തത്, എഡിറ്റ് ചെയ്തത് കൊണ്ട് നമുക്ക് അതു സോമൻ എന്നുമാത്രമേ തോന്നുകയുള്ളു.
  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ചിത്രം. മലയാള സിനിമ ചരിത്രത്തിൽ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X