'സീമ മുതൽ മേഘ്ന രാജ് വരെ'; ജീവിതയാത്രയിൽ ഭർത്താവിനെ നഷ്ടപ്പെട്ട നടിമാർ!

  ഇന്ത്യൻ സിനിമയിലെ നിരവധി അഭിനേത്രികൾക്ക് തങ്ങളുടെ എല്ലാമെല്ലാമായിരുന്ന നല്ലപാതിയെ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. അതിൽ മുതിർന്ന നടി സീമ മുതൽ യുവനടി മേഘ്ന രാജ് വരെയുണ്ട്. സന്തോഷത്തിലും ദുഖത്തിലും താങ്ങായി ഉണ്ടായിരുന്ന വ്യക്തി പെട്ടന്ന് ഒറു ദിവസം ഇല്ലാതായിപ്പോയതിന്റെ വേദനയും കടിച്ചമർത്തിയാണ് അവരിൽ പലരും ഇപ്പോഴും ജീവിക്കുന്നത്. അവരിൽ ചിലരെ പരിചയപ്പെടാം... 
  By Ranjina Mathew
  | Published: Monday, July 11, 2022, 23:06 [IST]
  'സീമ മുതൽ മേഘ്ന രാജ് വരെ'; ജീവിതയാത്രയിൽ ഭർത്താവിനെ നഷ്ടപ്പെട്ട നടിമാർ!
  1/8
  ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുമ്പോഴാണ് കന്നട, മലയാളം സിനിമകളിൽ നിറഞ്ഞ് നിന്ന നടി മേഘ്നയ്ക്ക് ഭർത്താവ് ചിരഞ്ജീവി സർജയെ നഷ്ടപ്പെടുന്നത്. ഹൃദയാഘാതമായിരുന്നു ചിരുവിന്റെ മരണ കാരണം. 2020 ജൂൺ 7ന് വീട്ടിൽ വച്ച് ഹൃദയാഘാതം സംഭവിച്ച ചിരുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. 
  ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുമ്പോഴാണ് കന്നട, മലയാളം സിനിമകളിൽ നിറഞ്ഞ് നിന്ന നടി...
  Courtesy: facebook
  'സീമ മുതൽ മേഘ്ന രാജ് വരെ'; ജീവിതയാത്രയിൽ ഭർത്താവിനെ നഷ്ടപ്പെട്ട നടിമാർ!
  2/8
  ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കലാകാരിയാണ് താര കല്യാണ്‍. നടനും അവതാരകനും നര്‍ത്തകനുമായിരുന്ന രാജാറാമിനെയാണ് താര വിവാഹം ചെയ്തത്. തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗമായിരുന്നു രാജാറാമിന്റേത്. 2017 ജൂലൈ 30ന് പനി ബാധിച്ചാണ് രാജാറാം അന്തരിച്ചത്. 
  ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കലാകാരിയാണ് താര...
  Courtesy: facebook
  'സീമ മുതൽ മേഘ്ന രാജ് വരെ'; ജീവിതയാത്രയിൽ ഭർത്താവിനെ നഷ്ടപ്പെട്ട നടിമാർ!
  3/8
  എഴുപതുകളിലും എൺപതുകളിലും ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രേഖ. 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ 180 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രേഖയുടെ ദാമ്പത്യ ജീവിതത്തിന് ഒരു വർഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. 1990ൽ ഡൽഹിയിലെ പ്രമുഖ വ്യവസായിയായ മുകേഷ് അഗർവാളിനെ രേഖ വിവാഹം ചെയ്തെങ്കിലും ഇദ്ദേഹം 1991ൽ ആത്മഹത്യ ചെയ്തു. 
  എഴുപതുകളിലും എൺപതുകളിലും ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രേഖ. 40 വർഷത്തെ അഭിനയ...
  Courtesy: facebook
  'സീമ മുതൽ മേഘ്ന രാജ് വരെ'; ജീവിതയാത്രയിൽ ഭർത്താവിനെ നഷ്ടപ്പെട്ട നടിമാർ!
  4/8
  തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അടുത്തിടെയാണ് അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയായിരുന്നു മരണ കാരണം. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു വിദ്യാസാഗർ. 
  തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അടുത്തിടെയാണ് അന്തരിച്ചത്. ശ്വാസകോശത്തിലെ...
  Courtesy: facebook
  'സീമ മുതൽ മേഘ്ന രാജ് വരെ'; ജീവിതയാത്രയിൽ ഭർത്താവിനെ നഷ്ടപ്പെട്ട നടിമാർ!
  5/8
  ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശലിന്റെ മരണം​​ അപ്രതീക്ഷിതമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് 49കാരനായ രാജ് കൗശലൽ മരിച്ചത്. എഴുത്തുകാരനും സംവിധായകനുമായ രാജ് കൗശലിനും മന്ദിര ബേദിക്കും വീർ, താര എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളത്. 1999 ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം.
  ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശലിന്റെ മരണം​​...
  Courtesy: facebook
  'സീമ മുതൽ മേഘ്ന രാജ് വരെ'; ജീവിതയാത്രയിൽ ഭർത്താവിനെ നഷ്ടപ്പെട്ട നടിമാർ!
  6/8
  1978ലാണ് സംവിധായകൻ ഭരതന്റെ ജീവിത സഖിയായി നടി കെ.പി.എ.സി ലളിത മാറുന്നത്. ഇവരുടെ മകൻ സിദ്ധാർഥ് ഭരതൻ നടനും സംവിധായകനുമായി പിൽക്കാലത്ത് മലയാള സിനിമയിലെത്തി. മകൾ ശ്രീക്കുട്ടി. രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഭരതൻ 1998 ജൂലൈ 30ന് ചെന്നൈയിൽ അന്തരിച്ചു. ശേഷം ലളിതയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു. 
  1978ലാണ് സംവിധായകൻ ഭരതന്റെ ജീവിത സഖിയായി നടി കെ.പി.എ.സി ലളിത മാറുന്നത്. ഇവരുടെ മകൻ സിദ്ധാർഥ് ഭരതൻ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X