ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളക്കാരിയായ ഭാര്യ, 50-ാം വയസിലും സിംഗിള്‍ മദറായി ശോഭന; കൗതുകമുണര്‍ത്തിയ സ്ത്രീ കഥാപാത്രങ്ങള്‍

  വരനെ ആവശ്യമുണ്ട് സിനിമയിലെ ശോഭനയും ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നിമിഷയുടെ കഥാപാത്രവുമാക്കെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച ശക്തയായ സ്ത്രീ വേഷങ്ങളായിരുന്നു.
  By Ambili John
  | Published: Saturday, September 3, 2022, 18:58 [IST]
  ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളക്കാരിയായ ഭാര്യ, 50-ാം വയസിലും സിംഗിള്‍ മദറായി ശോഭന; കൗതുകമുണര്‍ത്തിയ സ്ത്രീ കഥാപാത്രങ്ങള്‍
  1/5
  വിവാഹത്തോടെ ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളയില്‍ തളയ്ക്കപ്പെടുന്ന സ്ത്രീകഥാപാത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഭാര്യയുടേത്. ഇന്ത്യയിലെ ഒരുവിധം അടുക്കളകളില്‍ നടക്കുന്ന ജീവിതമാണ് ഈ കഥാപാത്രത്തിലൂടെ നടി നിമിഷ സജയന്‍ അവതരിപ്പിച്ചത്. സിനിമയിലെ കഥാപാത്രത്തെ ഭാര്യ എന്ന് മാത്രം വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്. പുരുഷാധിപത്യത്തില്‍ നിന്നും മറികടന്ന് പുതിയൊരു ജീവിതം നേടുന്ന ഭാര്യയാണ് ഇവിടെ മാതൃകയാവുന്നത്. 
  വിവാഹത്തോടെ ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളയില്‍ തളയ്ക്കപ്പെടുന്ന സ്ത്രീകഥാപാത്രമാണ്...
  ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളക്കാരിയായ ഭാര്യ, 50-ാം വയസിലും സിംഗിള്‍ മദറായി ശോഭന; കൗതുകമുണര്‍ത്തിയ സ്ത്രീ കഥാപാത്രങ്ങള്‍
  2/5
  ആര്‍ക്കറിയാം എന്ന ചിത്രത്തില്‍ നടി പാര്‍വതി അവതരിപ്പിച്ച വേഷമാണ് ഷേര്‍ളി എന്നത്. തന്റെ പങ്കാളിയോടും ദാമ്പത്യ ജീവിതത്തിലും നിഷ്പക്ഷതയുടെ ഇടം പിടിക്കാന്‍ ഷേര്‍ളിയ്ക്ക് സാധിച്ചിരുന്നു. തുല്യതയിലേക്ക് ദമ്പതിമാര്‍ എത്താറില്ലെങ്കിലും ഷേര്‍ളിയ്ക്കും ഭര്‍ത്താവിനും അത് സാധിച്ചത് ശ്രദ്ധേയമാണ്. ആദ്യ വിവാഹത്തിലുണ്ടായ പാളിച്ചകളാവാം ഇവരുടെ രണ്ടാമത്തെ ജീവിതത്തിനെ മികവിലേക്ക് എത്തിച്ചത്.
  ആര്‍ക്കറിയാം എന്ന ചിത്രത്തില്‍ നടി പാര്‍വതി അവതരിപ്പിച്ച വേഷമാണ് ഷേര്‍ളി എന്നത്. തന്റെ...
  ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളക്കാരിയായ ഭാര്യ, 50-ാം വയസിലും സിംഗിള്‍ മദറായി ശോഭന; കൗതുകമുണര്‍ത്തിയ സ്ത്രീ കഥാപാത്രങ്ങള്‍
  3/5
  തന്റെ ഇഷ്ടം നോക്കാതെ വിവാഹം കഴിച്ച മൂത്തമകള്‍ കാരണം ഇളമകളിലേക്ക് സ്വന്തം താല്‍പര്യം അടിച്ചേല്‍പ്പിക്കുകയാണ് തിങ്കളാഴ്ച നിശ്ചയത്തിലെ പിതാവ്. എന്നാല്‍ സ്‌നേഹിക്കുന്ന പുരുഷന് വേണ്ടി എന്തിനും തയ്യാറായ രണ്ട് സ്ത്രീകഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. സ്വന്തം ഇഷ്ടം ഇളയവള്‍ തീരുമാനിച്ചെങ്കിലും പുരുഷാധിപത്യവും സ്ത്രീകളും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തില്‍ കണ്ടത്. അനഘ നാരായണനും ഉണ്ണിമായ നാലപ്പാടവുമാണ് ഈ വേഷം കൈകകാര്യം ചെയ്തത്. 
  തന്റെ ഇഷ്ടം നോക്കാതെ വിവാഹം കഴിച്ച മൂത്തമകള്‍ കാരണം ഇളമകളിലേക്ക് സ്വന്തം താല്‍പര്യം...
  ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളക്കാരിയായ ഭാര്യ, 50-ാം വയസിലും സിംഗിള്‍ മദറായി ശോഭന; കൗതുകമുണര്‍ത്തിയ സ്ത്രീ കഥാപാത്രങ്ങള്‍
  4/5
  മലയാള സിനിമാപ്രേമികളെ ഏറ്റവുമധികം ആകര്‍ഷിച്ച കഥാപാത്രങ്ങളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളുടേതും ചേച്ചി സിമിയുടേതും. രണ്ടാളും രണ്ടറ്റത്ത് നില്‍ക്കുന്നവരാണ്. സ്ഥിരമായി തുടര്‍ന്ന് വരുന്ന പുരുഷാധിപത്യത്തെ മിണ്ടാതെ അനുസരിക്കുകയാണ് സിമി ചെയ്യുന്നത്. എന്നാല്‍ ബേബി മോള്‍ തന്റെ അഭിപ്രായം തുറന്ന് പറയുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു.  
  മലയാള സിനിമാപ്രേമികളെ ഏറ്റവുമധികം ആകര്‍ഷിച്ച കഥാപാത്രങ്ങളിലൊന്നാണ് കുമ്പളങ്ങി...
  ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളക്കാരിയായ ഭാര്യ, 50-ാം വയസിലും സിംഗിള്‍ മദറായി ശോഭന; കൗതുകമുണര്‍ത്തിയ സ്ത്രീ കഥാപാത്രങ്ങള്‍
  5/5
  ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം നടി ശോഭന പ്രധാനപ്പെട്ട വേഷത്തിലെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിലെ നീന എന്ന കഥാപാത്രം ശോഭനയുടെ കരിയറിലെ തന്നെ വേറിട്ട റോളാണ്. നാല്‍പത് വയസിനും അമ്പത് വയസിനും ശേഷമുള്ള സ്ത്രീകളെ മലയാള സിനിമ ആഘോഷിക്കുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ അമ്പത് വയസുള്ള സന്തോഷവതിയും അവിവാഹിതയുമായ അമ്മയെ മനോഹരമാക്കാന്‍ ശോഭനയ്ക്ക് സാധിച്ചു. 
  ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം നടി ശോഭന പ്രധാനപ്പെട്ട വേഷത്തിലെത്തിയ ചിത്രമാണ് വരനെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X