'ഇവരുടെ പാട്ടുകൾക്ക് മാത്രം പ്രത്യേകം ഫാൻസുണ്ട്'; ഹിറ്റായ ആ പാട്ടുകൾ എഴുതിയത് ഈ താരങ്ങളാണ്!

  ബ്ലോക്ക് ബസ്റ്റർ അല്ലെങ്കിൽ വൈറൽ പാട്ടുകൾ നിരവധി പുറത്ത് വരാറുള്ള ഇൻ‌ഡസ്ട്രിയാണ് തമിഴ്. ഒട്ടനവധി ഹിറ്റ് പാട്ടുകളാണ് ഓരോ മാസവും ഇവിടെ ഇറങ്ങുന്നത്. ഏത് കാറ്റ​ഗറിയെടുത്താലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് പാട്ടുകളേറെയും. അവയിൽ മിക്കതും എഴുതിയത് തമിഴ് സിനിമാ മേഖലയിൽ വളരെ അധികം ആരാധകരുള്ള താരങ്ങളും സംവിധായകരുമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. അത്തരത്തിൽ ചിലരെ പരിചയപ്പെടാം...
  By Ranjina Mathew
  | Published: Monday, September 19, 2022, 22:49 [IST]
  'ഇവരുടെ പാട്ടുകൾക്ക് മാത്രം പ്രത്യേകം ഫാൻസുണ്ട്'; ഹിറ്റായ ആ പാട്ടുകൾ എഴുതിയത് ഈ താരങ്ങളാണ്!
  1/5
  ഉലകനായകൻ കമൽഹാസനും നല്ലൊരു ​ഗാനരചയിതാവാണ്. ഏറ്റവും പുതുതായി അ​ദ്ദേഹം എഴുതി പാടി വൈറലായ ​ഗാനമാണ് വിക്രം സിനിമയിലെ പത്തലെ. ​ഗാനം പുറത്തിറങ്ങിയ ശേഷം വരികളുടെ അർഥം വലിയ രീതിയിൽ ചർച്ചയായിരുന്നു. 
  ഉലകനായകൻ കമൽഹാസനും നല്ലൊരു ​ഗാനരചയിതാവാണ്. ഏറ്റവും പുതുതായി അ​ദ്ദേഹം എഴുതി പാടി വൈറലായ...
  Courtesy: facebook
  'ഇവരുടെ പാട്ടുകൾക്ക് മാത്രം പ്രത്യേകം ഫാൻസുണ്ട്'; ഹിറ്റായ ആ പാട്ടുകൾ എഴുതിയത് ഈ താരങ്ങളാണ്!
  2/5
  ലൂസുപെണ്ണെ അടക്കം ഒരു കാലത്ത് ട്രെന്റിങായ നിരവധി ​ഗാനങ്ങൾ എഴുതി ഹിറ്റ് അടിച്ചിട്ടുള്ള സകലകലാവല്ലഭാണ് സിലംബരസൻ എന്ന സിമ്പു. താരം എഴുതിയ ​ഗാനങ്ങൾക്ക് അന്നും ഇന്നും ഫാൻസുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 
  ലൂസുപെണ്ണെ അടക്കം ഒരു കാലത്ത് ട്രെന്റിങായ നിരവധി ​ഗാനങ്ങൾ എഴുതി ഹിറ്റ് അടിച്ചിട്ടുള്ള...
  Courtesy: facebook
  'ഇവരുടെ പാട്ടുകൾക്ക് മാത്രം പ്രത്യേകം ഫാൻസുണ്ട്'; ഹിറ്റായ ആ പാട്ടുകൾ എഴുതിയത് ഈ താരങ്ങളാണ്!
  3/5
  ട്രെന്റിങ് സോങ് ലിറിസിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് ശിവ കാർത്തികേയൻ. അറിയപ്പെടുന്നത് നടനായിട്ടാണെങ്കിലും ഇദ്ദേഹം രചിച്ച അറബികുത്ത് അടക്കമുള്ള ​ഗാനങ്ങൾ മില്യൺ കണക്കിന് വ്യൂസാണ് യുട്യൂബിൽ നേടിയത്. സ്വന്തം സിനിമകൾക്ക് വേണ്ടി മാത്രമല്ല ശിവകാർത്തികേയൻ ​ഗാനങ്ങൾ രചിക്കാറുള്ളത്. 
  ട്രെന്റിങ് സോങ് ലിറിസിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് ശിവ കാർത്തികേയൻ....
  Courtesy: facebook
  'ഇവരുടെ പാട്ടുകൾക്ക് മാത്രം പ്രത്യേകം ഫാൻസുണ്ട്'; ഹിറ്റായ ആ പാട്ടുകൾ എഴുതിയത് ഈ താരങ്ങളാണ്!
  4/5
  സംവിധായകൻ എന്ന നിലയിൽ തൊട്ടതെല്ലാം ഹിറ്റാക്കിയ പ്രതിഭയാണ് വിഘ്നേഷ് ശിവൻ. സംവിധായകനെന്നതിലുപരി വിഘ്നേഷ് നല്ലൊരു ​ഗാനരചയിതാവ് കൂടിയാണ്. തങ്കമേ, സെഞ്ചിട്ടാലേ, വാടി എൻ തമിഴ് സെൽവി, സൊടക് മേലെ സോടക്, നാൻ പിഴയ് തുടങ്ങി മുപ്പതോളം ​ഗാനങ്ങൾ ഇതുവരെ സ്വന്തം സിനിമയ്ക്ക് വേണ്ടിയും മറ്റുള്ള താരങ്ങളുടെ സിനിമയ്ക്ക് വേണ്ടിയും വിഘ്നേഷ് ശിവൻ എഴുതിയിട്ടുണ്ട്. 
  സംവിധായകൻ എന്ന നിലയിൽ തൊട്ടതെല്ലാം ഹിറ്റാക്കിയ പ്രതിഭയാണ് വിഘ്നേഷ് ശിവൻ....
  Courtesy: facebook
  'ഇവരുടെ പാട്ടുകൾക്ക് മാത്രം പ്രത്യേകം ഫാൻസുണ്ട്'; ഹിറ്റായ ആ പാട്ടുകൾ എഴുതിയത് ഈ താരങ്ങളാണ്!
  5/5
  വൈ ദിസ് കൊലവെറി അടക്കം ഒട്ടനവധി ഹിറ്റുകൾ എഴുതിയിട്ടുള്ള സകലകലാവല്ലഭനാണ് ധനുഷ്. അദ്ദേഹം എഴുതി ഹിറ്റാക്കിയത് നിരവധി ​ഗാനങ്ങളാണ്. ത്രീ സിനിമയിൽ ധനുഷ് തന്നെ പാടിയ കണ്ണഴകാ, മാരി 2വിലെ റൗഡി ബേബി  എന്നിവയെല്ലാം ധനുഷ് തന്നെ എഴുതി പാടി അഭിനയിച്ചവയാണ്. ഏറ്റവും അവസാനം ധനുഷ് എഴുതി പാടി അഭിനയിച്ച് ഹിറ്റാക്കിയത് തിരുച്ചിത്രമ്പലത്തിലെ തായ്കെളവി സോങാണ്. 
  വൈ ദിസ് കൊലവെറി അടക്കം ഒട്ടനവധി ഹിറ്റുകൾ എഴുതിയിട്ടുള്ള സകലകലാവല്ലഭനാണ് ധനുഷ്. അദ്ദേഹം എഴുതി...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X