'ഹൃദയത്തിലേക്ക് തുളച്ചുകയറിയ സീതയും ശോഭയും'; 2022ൽ ആരാധകരെ ഉണ്ടാക്കിയ നായിക കഥാപാത്രങ്ങൾ!

  സൗത്ത് ഇന്ത്യയിൽ സിനിമയുടെ സ്വഭാവവും അവതരണവുമെല്ലാം ഒരോ ദിവസം ചെല്ലുന്തോറും മാറി മാറി വരികയാണ്. ട്രെയിലർ കണ്ടൊന്നും സിനിമ വിലയിരുത്താൽ ഇപ്പോൾ പ്രേക്ഷകന് സാധിക്കുന്നില്ല. ടൈറ്റിൽ‌ നായകന്റെ പേരിലാണെങ്കിലും സിനിമ പുറത്ത് വരുമ്പോൾ ചിലപ്പോൾ സ്കോർ ചെയ്യുന്നത് നായികയായിരിക്കും. അത്തരത്തിൽ 2022ൽ പ്രേക്ഷകർ ആഘോഷിച്ച ചില നായിക കഥാപാത്രങ്ങൾ....
  By Ranjina Mathew
  | Published: Monday, October 3, 2022, 19:17 [IST]
  'ഹൃദയത്തിലേക്ക് തുളച്ചുകയറിയ സീതയും ശോഭയും'; 2022ൽ ആരാധകരെ ഉണ്ടാക്കിയ നായിക കഥാപാത്രങ്ങൾ!
  1/5
  അടുത്തിടെ തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ സിനിമയായിരുന്നു സീതാരാമം. സിനിമയ്ക്ക് തിയേറ്ററിൽ വലിയ തള്ളിക്കയറ്റം ഇല്ലായിരുന്നെങ്കിൽ ചിത്രം ഒടിടിയിൽ പുറത്തിറങ്ങിയ ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിൽ സീതാമഹാലക്ഷ്മി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച മൃണാൽ‌ ഠാക്കൂറും ഇതോടെ ജനശ്രദ്ധ നേടി.  മൃണാൽ ചെയ്ത സീതയുടെ കഥാപാത്രത്തെ ഇപ്പോഴും കുറിപ്പുകളിലൂടെ പുകഴ്ത്തുന്നുണ്ട് ആരാധകർ. 
  അടുത്തിടെ തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ സിനിമയായിരുന്നു സീതാരാമം....
  Courtesy: facebook
  'ഹൃദയത്തിലേക്ക് തുളച്ചുകയറിയ സീതയും ശോഭയും'; 2022ൽ ആരാധകരെ ഉണ്ടാക്കിയ നായിക കഥാപാത്രങ്ങൾ!
  2/5
  മണിരത്നം സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ ബ്രഹ്മാണ്ഡ സിനിമയാണ് പൊന്നിയിൻ സെൽവം. സിനിമ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുമ്പോൾ ആളുകൾ വാതോരാതെ സംസാരിക്കുന്ന ഒരു കഥാപാത്രമാണ് തൃഷ അവതരിപ്പിച്ച കുന്തവൈ. ലോക സുന്ദരിയായ ഐശ്വര്യ നന്ദിനിയെന്ന കഥാപാത്രമായി എത്തിയിട്ടും പ്രകടനം കൊണ്ട് ഞെട്ടിച്ചത് ത‍‍ൃഷയാണെന്നാണ് ആരാധകർ പറയുന്നത്. 
  മണിരത്നം സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ ബ്രഹ്മാണ്ഡ സിനിമയാണ് പൊന്നിയിൻ...
  Courtesy: facebook
  'ഹൃദയത്തിലേക്ക് തുളച്ചുകയറിയ സീതയും ശോഭയും'; 2022ൽ ആരാധകരെ ഉണ്ടാക്കിയ നായിക കഥാപാത്രങ്ങൾ!
  3/5
  പ്രണയ സിനിമകൾക്ക് വലിയ സ്കോപ്പില്ലെന്നാണ് ഇപ്പോഴത്തെ പൊതുവെയുള്ള  വെപ്പ്. എന്നാൽ‌ പഴകി തേഞ്ഞ കഥയെ എങ്ങനെ മിനുക്കിയെടുത്ത് പുതുപുത്തനായി പ്രേക്ഷകരിലേക്ക് എത്തിച്ച് ക്ലിക്കാക്കാമെന്ന് തിരുച്ചിത്രമ്പലം എന്ന തമിഴ് സിനിമ കാണിച്ച് തന്നു. സിനിമയിൽ ടൈറ്റിൽ റോളിലെത്തിയത് ധനുഷായിരുന്നെങ്കിലും സിനിമ റിലിസ് ചെയ്ത ശേഷം പ്രേക്ഷകർ സ്വീകരിച്ചത് നിത്യ മേനോൻ ചെയ്ത നായിക കഥാപാത്രമായ ശോഭയെയാണ്. 
  പ്രണയ സിനിമകൾക്ക് വലിയ സ്കോപ്പില്ലെന്നാണ് ഇപ്പോഴത്തെ പൊതുവെയുള്ള  വെപ്പ്. എന്നാൽ‌ പഴകി...
  Courtesy: facebook
  'ഹൃദയത്തിലേക്ക് തുളച്ചുകയറിയ സീതയും ശോഭയും'; 2022ൽ ആരാധകരെ ഉണ്ടാക്കിയ നായിക കഥാപാത്രങ്ങൾ!
  4/5
  2022ൽ പ്രേക്ഷകരിലേക്ക് എത്തിയ മറ്റൊരു ബഹുഭാഷ ചിത്രമായിരുന്നു തെലുങ്കിൽ പുറത്തിറങ്ങിയ അണ്ടെ സുന്ദരാനികി. നാനിയും നസ്രിയയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയിലെ നസ്രിയയുടെ ലീന തോമസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ നാളുകൾക്ക് ശേഷം പഴയ നസ്രിയയെ സ്ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷമായിരുന്നു ആരാധകർക്ക്. 
  2022ൽ പ്രേക്ഷകരിലേക്ക് എത്തിയ മറ്റൊരു ബഹുഭാഷ ചിത്രമായിരുന്നു തെലുങ്കിൽ പുറത്തിറങ്ങിയ അണ്ടെ...
  Courtesy: facebook
  'ഹൃദയത്തിലേക്ക് തുളച്ചുകയറിയ സീതയും ശോഭയും'; 2022ൽ ആരാധകരെ ഉണ്ടാക്കിയ നായിക കഥാപാത്രങ്ങൾ!
  5/5
  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായി 2022ന്റെ തുടക്കത്തിൽ തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു ഹൃദയം. ചിത്രത്തിലെ നായകനെക്കാളും സിനിമ റിലീസ് ചെയ്തപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ട കഥാപാത്രമായി മാറിയത്  ഇന്റർവെല്ലിന് ശേഷം വരുന്ന കല്യാണി പ്രിയദർശൻ അവതരിപ്പിച്ച നിത്യ എന്ന കഥാപാത്രമാണ്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ക്യൂട്ട് നായികയെന്ന പേരും കല്യാണി ആരാധകരിൽ നിന്നും നേടിയിട്ടുണ്ട്. 
  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായി 2022ന്റെ തുടക്കത്തിൽ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X