twitter
    bredcrumb

    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!

    By Ranjina P Mathew
    | Published: Saturday, September 17, 2022, 20:26 [IST]
    ഹാപ്പി എൻഡിങ് ക്ലൈമാക്സുകൾക്ക് വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കാറുണ്ട്. പ്രണയ ചിത്രങ്ങൾ കൂടിയാണെങ്കിൽ പ്രത്യേകിച്ചും. ഇപ്പോൾ റിയസലിസ്റ്റിക്ക് സിനിമകൾ നിരവധി വരാൻ തുടങ്ങിയതോടെ ഹാപ്പി എൻഡിങ് ഇല്ലെങ്കിലും  കഥയുള്ള ചിത്രമായിരിക്കണേ.., പൈസ മുതലകണേ.. എന്നൊക്കെയാണ് സിനിമ കാണാൻ തിയേറ്ററിലേക്ക് പോകുന്നവർ പ്രാർഥിക്കാറുള്ളത്. ഹാപ്പി എൻഡിങ് ഇല്ല, നായകനും നായികയും ഒരുമിക്കുന്നില്ല എന്നൊക്കെയുള്ള കാരണത്തിന്റെ പേരിൽ‌ പ്രേക്ഷകർ  ചില സിനിമകളെ തഴഞ്ഞിട്ടുമുണ്ട്.  അത്തരത്തിൽ ക്ലൈമാക്സിൽ നായകനും നായികയും ഒന്നിക്കാതെപോയ ചില സിനിമകൾ പരിചയപ്പെടാം... 
    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!
    1/8
    ഹാപ്പി എൻഡിങില്ലാത്ത സിനിമകളുടെ കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി എഴുതി ചേർക്കപ്പെട്ട പേരാണ് സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ ഠാക്കൂർ എന്നിവർ കേന്ദ്രകഥപാത്രങ്ങളായ സിനിമ ഒടിടിയിൽ റിലീസ് ചെയ്ത ശേഷം വലിയ രീതിയിൽ സ്വീകാര്യത നേടുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിലും നായകനും നായികയും ഒന്നിക്കുന്നില്ല. ദുൽഖറിന്റെ റാം എന്ന നായക കഥാപാത്രം മരിക്കുന്നതാണ്  സിനിമയിൽ കാണിച്ചിരിക്കുന്നത്. 
    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!
    2/8
    ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012 ഒക്ടോബർ 19ന് പുറത്തിറങ്ങിയ സിനിമയാണ് അയാളും ഞാനും തമ്മിൽ. നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ‌ നായിക സംവൃത സുനിൽ വേറൊരു വിവാഹം കഴിക്കുന്നതായാണ് കാണിക്കുന്നത്. നായകൻ പൃഥ്വിരാജ് പിന്നീട് ഒറ്റയ്ക്കുള്ള ജീവിതം നയിക്കുന്നതായുമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. 

    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!
    3/8
    മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. പൃഥ്വിരാജ്, പാർവ്വതി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 ന് പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി. ഈ സിനിമയുടെ ക്ലൈമാക്സിലും നായകനും നായികയും ഒന്നിക്കുന്നില്ല. നായകൻ തോണി മറിഞ്ഞ് മരിക്കുകയാണ് ചെയ്യുന്നത്. 
    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!
    4/8
    പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എവർ​​ഗ്രീൻ റൊമാന്റിക്ക് കുടുംബചിത്രമാണ് ചിത്രം. 1998ൽ പുറത്തിറങ്ങിയ സിനിമയുടെ ക്ലൈമാക്സ് പക്ഷെ സിനിമാ പ്രേമികളെ എല്ലാവരേയും ഒരുപോലെ വിഷമിപ്പിച്ച ഒന്നായിരുന്നു. നായകനും നായികയും ഒന്നിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു ആരാധകരെ നിരാശരാക്കി മോഹൻലാൽ അവതരിപ്പിച്ച വിഷ്ണുവെന്ന കഥാപാത്രത്തെ വധശിക്ഷയ്ക്കായി കൊണ്ടുപോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. രഞ്ജനിയായിരുന്നു ചിത്രത്തിൽ നായിക. 
    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!
    5/8
    സൂര്യ-അസിൻ കോമ്പോയിൽ പിറന്ന ഹിറ്റ് ചിത്രമാണ് ​ഗജിനി. എ.ആർ മുരുകദോസ് സംവിധാനം ചെയ്ത സിനിമ 2005ലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മനോഹരമായ ​ഗാനങ്ങളും കഥയും തന്നെയാണ് ​ഗജിനി സിനിമക്ക് ഇപ്പോഴും ആരാധകരുള്ളതിന് കാരണം. ഈ ചിത്രത്തിലും നായകനും നായികയും ഒന്നിക്കുന്നില്ല. നായിക അസിന്റെ കഥാപാത്രം സിനിമയുടെ പകുതി പിന്നിടുമ്പോഴേക്കും വില്ലന്റെ ആക്രമണത്തിൽ കൊല്ലപ്പെടും. 
    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!
    6/8
    ആഷിക് അബുവിന്റെ സംവിധാനത്തിൽ 2017ൽ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് മായാനദി. റോമാൻസും ത്രില്ലറും ഫൈറ്റും എല്ലാമടങ്ങിയ സിനിമയിൽ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് നായകനും നായികയുമായത്. ടൊവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ സിനിമ കൂടിയായിരുന്നു മായാനദി. ചിത്രത്തിന്റെ ക്ലൈമാക്സിലും നായകനും നായികയും ഒന്നിക്കുന്നില്ല. ക്ലൈമാക്സിൽ ടൊവിനോയുടെ നായക കഥാപാത്രം പൊലീസുകാരുടെ എൻകൗണ്ട‍റിൽ കൊല്ലപ്പെടും. 
    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!
    7/8
    2010ൽ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക്ക് സിനിമയായിരുന്നു വിണ്ണയ് താണ്ടി വരുവായാ. ​ഗൗതം മേനോൻ സംവിധാനം ചെയ്ത സിനിമയിൽ സിമ്പുവും തൃഷയുമായിരുന്നു ലീഡ് റോളുകളിൽ. സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും വിണ്ണയ് താണ്ടി വരുവായയിലെ പാട്ടുകൾക്കും സീനുകൾക്കും അടക്കം വലിയ ഫാൻ ബേസുണ്ട്. സിമ്പുവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസും സിനിമയുമായിരുന്നു വിണ്ണയ് താണ്ടി വരുവായാ. ഈ സിനിമയുടെ ക്ലൈമാക്സിലും നായകനും നായികയും വഴി പിരിയുന്നതായാണ് ഒരുക്കിയിരിക്കുന്നത്. 

    'എന്തൊക്കെ ബഹളമായിരുന്നു... പക്ഷെ അവസാനം രണ്ടുപേരും രണ്ട് വഴിക്ക്'; നായകനും നായികയും ഒന്നിക്കാതെ അവസാനിച്ച സിനിമകൾ!
    8/8
    പ്രിയദർശന്റെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വന്ദനം. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക. ഈ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ബാംഗ്ലൂരിൽ വെച്ചാണ് ചിത്രീകരിക്കപ്പെട്ടത്. ചിത്രത്തിൽ മോഹൻലാലിന്റെ നായക കഥാപാത്രവും നായികയും ഒന്നിക്കുന്നതിന്റെ അവസാന ഘട്ടം വരെ എത്തിയെങ്കിലും സാഹചര്യം മൂലം ഇരുവരും കണ്ടുമുട്ടാതെ എന്നന്നേക്കുമായി വഴി പിരിഞ്ഞ് പോകുന്നിടത്താണ് അവസാനിക്കുന്നത്. വന്ദനം ബോക്‌സ് ഓഫീസിൽ ശരാശരി വിജയം മാത്രമാണ് നേടിയത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X