twitter
    bredcrumb

    പ്രേക്ഷകരെ പറ്റിച്ച ചില സിനിമകൾ, ട്വന്റി20 സിനിമയുടെ ക്ലൈമാക്സിൽ ജയറാമിന് പകരം ലാലു അലക്സ്

    By Shehina S
    | Published: Thursday, September 1, 2022, 14:47 [IST]
    പ്രേക്ഷകരെ മണ്ടന്മാരാക്കിയ ചില സിനിമകൾ, റൺവേ മുതൽ ട്വന്റി20 സിനിമ വരെ

    പ്രേക്ഷകരെ പറ്റിച്ച ചില സിനിമകൾ, ട്വന്റി20 സിനിമയുടെ ക്ലൈമാക്സിൽ ജയറാമിന് പകരം ലാലു അലക്സ്
    1/5
    റൺവേ

    2004 ൽ ജോഷി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് റൺവേ. പാലക്കാട് വാളയാർ ചെക്ക്പോസ്റ്റ് പരിസരത്താണ് കഥ നടക്കുന്നത്. അവിടെ ദിലീപും മുരളിയും പാലക്കാട് പൊലീസ് സ്റ്റേഷനിൽ വരുന്ന ഒരു രം​ഗമുണ്ട്. പാലക്കാട് പൊലീസ് സ്റ്റേഷനിൽ സാധരാണ കാണിക്കേണ്ടത് കേരളത്തിൻ്റെയോ അല്ലെങ്കിൽ പാലക്കാടിൻ്റെയോ മാപ്പ് ആണ്, എന്നാൽ സിനിമയിൽ കാണിക്കുന്ന പാലക്കാട് പൊലീസ് സ്റ്റേഷൻ്റെ ചുമരിൽ ഉള്ളത് ഓസ്ട്രേലിയുടെ മാപ്പ് ആണ്.
    പ്രേക്ഷകരെ പറ്റിച്ച ചില സിനിമകൾ, ട്വന്റി20 സിനിമയുടെ ക്ലൈമാക്സിൽ ജയറാമിന് പകരം ലാലു അലക്സ്
    2/5
    ഒളിംപ്യൻ അന്തോണി ആദം

    1999-ൽ ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് ഒളിംപ്യൻ അന്തോണി ആദം. വിഷവാതകം തുറന്ന് വിട്ട് മനുഷ്യരെ കൊല്ലുന്ന വില്ലൻ സിനിമയിലെ പ്രധാന കഥാപാത്രമാണ്. ഇതിൽ വില്ലൻ വിഷവാതകം കടത്തി വിടുന്നത് നമ്മുടെ വാഷിം​ഗ് മെഷീനിലൂടെയാണ്. മൾട്ടി പർപ്പസ് മെഷിനറി എന്നൊക്കെയാണ് സിനിമയിൽ ഈ മെഷീനെ പരിചയപ്പെടുത്തിയത്.

    പ്രേക്ഷകരെ പറ്റിച്ച ചില സിനിമകൾ, ട്വന്റി20 സിനിമയുടെ ക്ലൈമാക്സിൽ ജയറാമിന് പകരം ലാലു അലക്സ്
    3/5
    അച്ഛനെയാണെനിക്കിഷ്ടം

    2001 ൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് അച്ഛനെയാണെനിക്കിഷ്ടം. ബിജു മേനോനും ലക്ഷ്മി ​ഗോപാല സ്വാമിയുമാണ് നായികാ നയകന്മാർ. ചിത്രത്തിലെ ശലഭം വഴിമാറുമാ എന്ന ​ഗാനത്തിന് നിരവധി ആരാധകരാണ് ഉള്ളത്. പാട്ട് സീനിൽ ബിജു മേനോനും ലക്ഷ്മിയും പരസ്പരം ഒന്നിച്ച് അഭിനയിച്ചതായിട്ടായിരിക്കും എല്ലാവരും കരുതുന്നത്. എന്നാൽ ഇരുവരും ഒരുമിച്ച് ആയിരുന്നില്ല, രണ്ട് പേരും വ്യത്യസ്ത സമയങ്ങളിലാണ് പാട്ട് സീനിൽ എത്തിയിരിക്കുന്നത്. കാണുന്നവർക്ക് അങ്ങനെയൊരു വ്യത്യാസം കാണാൻ കഴിയുന്നതേ ഇല്ല.
    പ്രേക്ഷകരെ പറ്റിച്ച ചില സിനിമകൾ, ട്വന്റി20 സിനിമയുടെ ക്ലൈമാക്സിൽ ജയറാമിന് പകരം ലാലു അലക്സ്
    4/5
    ട്വന്റി20

    2008 ൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ട്വൻ്റി 20. മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തിയാണ് ജോഷി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർകിടിലം പ്രകടനം കാഴ്ച വെച്ച സിനിമയുടെ ക്ലൈമാക്സിൽ ഒരു പ്രശ്നമുണ്ട്. ക്ലൈമാക്സിൽ ലാലേട്ടനെ പൊലീസ് വളയുമ്പോൾ ജയറാം ആണ് അവിടുന്ന് രക്ഷപ്പെടുത്തി കൊണ്ട് 
    ​ഗോഡൗണിൽ പോകുന്നത്. ശേഷമുള്ള ഒന്ന് രണ്ട് സീനിലും ജയറാം ഉണ്ട്. എന്നാൽ എല്ലാം കഴിഞ്ഞ് സൂപ്പർതാരങ്ങൾ സ്ലോ മോഷനിൽ വരുമ്പോൾ ജയറാം മാത്രം ഇല്ലായിരുന്നു പകരം ലാലു അലക്സാണ് പൊലീസ് വേഷത്തിൽ സ്ലോ മോഷനിൽ എത്തിയത്.  ഓണസമയത്താണ് സിനിമയുടെ ചിത്രീകരണം, ഓണം ആഘോഷിക്കാൻ ജയറാം വീട്ടിൽ പോയപ്പോഴാണ് ആ സീൻ ഷൂട്ട് ചെയ്തത്.
    പ്രേക്ഷകരെ പറ്റിച്ച ചില സിനിമകൾ, ട്വന്റി20 സിനിമയുടെ ക്ലൈമാക്സിൽ ജയറാമിന് പകരം ലാലു അലക്സ്
    5/5
    നിറം 

    1999 ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് നിറം.  കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവർ പ്രണയ ജോഡികളായി തകർത്ത് അഭിനയിച്ച സിനിമയാണ് നിറം. ശാലിനിയുടെ മനംസമ്മതം ബോബൻ ആലുംമൂടനുമായി നടന്നുകഴിയുമ്പോൾ വധുവിനെ തനിച്ചാക്കി മറ്റെല്ലാവരും ഭക്ഷണം കഴിക്കാൻ പോകുന്ന ഒരു സീൻ ഉണ്ട്. ആദ്യമായിട്ടായിരിക്കും പെണ്ണിനെ കൂട്ടാതെ ഭക്ഷണം കഴിക്കാൻ അച്ഛനും അമ്മയും വരെ പോയത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X