twitter
    bredcrumb

    ഉള്ള് പൊള്ളുന്ന യാത്ര പറച്ചിലുകള്‍! മലയാള സിനിമ മറക്കാത്ത വിട പറയല്‍ രംഗങ്ങള്‍

    By
    | Published: Saturday, October 1, 2022, 19:54 [IST]
    മലയാള സിനിമയിലെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ചില യാത്ര പറച്ചില്‍ രംഗങ്ങള്‍ 

    ഉള്ള് പൊള്ളുന്ന യാത്ര പറച്ചിലുകള്‍! മലയാള സിനിമ മറക്കാത്ത വിട പറയല്‍ രംഗങ്ങള്‍
    1/7
    മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രങ്ങളിലൊന്ന് കണ്ട സിനിമയാണ് വാല്‍സല്യം. ഈ ചിത്രത്തിന്റെ ഒടുവില്‍ തന്നെ തേടി വരുന്ന അനിയനോട് യാത്ര പറയുന്ന മമ്മൂട്ടിയുടെ രംഗം മലയാളികള്‍ ഒരിക്കലും മറക്കില്ല.

    ഉള്ള് പൊള്ളുന്ന യാത്ര പറച്ചിലുകള്‍! മലയാള സിനിമ മറക്കാത്ത വിട പറയല്‍ രംഗങ്ങള്‍
    2/7
    പദ്മരാജനൊരുക്കിയ ചിത്രമാണ് ഇന്നലെ. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലെ സുരേഷ് ഗോപിയുടെ മുഖം ആരും മറക്കില്ല. ശോഭനയും ജയറാമുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    ഉള്ള് പൊള്ളുന്ന യാത്ര പറച്ചിലുകള്‍! മലയാള സിനിമ മറക്കാത്ത വിട പറയല്‍ രംഗങ്ങള്‍
    3/7
    മലയാളികളെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ച ചിത്രമായിരിക്കും ആകാശദൂത്. ഈ സിനിമയുടെ ക്ലൈമാക്‌സിലെ കുട്ടികളുടെ പ്രകടനം കണ്ട് കണ്ണുനനയാത്തവരായി ആരുണ്ടാകും?

    ഉള്ള് പൊള്ളുന്ന യാത്ര പറച്ചിലുകള്‍! മലയാള സിനിമ മറക്കാത്ത വിട പറയല്‍ രംഗങ്ങള്‍
    4/7
    സമ്മര്‍ ഇന്‍ ബദ്‌ലഹേം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലും മഞ്ജു വാര്യരും സുരേഷ് ഗോപിയും ഒരുമിച്ച ഈ രംഗം ഇന്നും ആരാധകരുടെ മനസിലുണ്ട്. 

    ഉള്ള് പൊള്ളുന്ന യാത്ര പറച്ചിലുകള്‍! മലയാള സിനിമ മറക്കാത്ത വിട പറയല്‍ രംഗങ്ങള്‍
    5/7
    മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കാഴ്ച. വളരെ സട്ടിലായ പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ ഉള്ളില്‍ കയറിക്കൂടുകയായിരുന്നു ഈ ചിത്രത്തിന്റെ അവസാന രംഗത്തില്‍ മെഗാ സ്റ്റാര്‍.

    ഉള്ള് പൊള്ളുന്ന യാത്ര പറച്ചിലുകള്‍! മലയാള സിനിമ മറക്കാത്ത വിട പറയല്‍ രംഗങ്ങള്‍
    6/7
    മലയാള സിനിമയിലെ ഏറ്റഴും ഹൃദയസ്പര്‍ശിയായ യാത്ര പറച്ചിലാണ് ദശരഥത്തിലേത്. മോഹന്‍ലാലിന്റെ കൈവിരലുകളുടെ ചലനം പോലും പ്രേക്ഷകരുടെ മനസില്‍ വേദന ജനിപ്പിക്കുന്നതായിരുന്നു.

    ഉള്ള് പൊള്ളുന്ന യാത്ര പറച്ചിലുകള്‍! മലയാള സിനിമ മറക്കാത്ത വിട പറയല്‍ രംഗങ്ങള്‍
    7/7
    അനിയത്തിപ്രാവിലെ യാത്ര പറച്ചിലും മലയാളികള്‍ മറക്കില്ല. പക്ഷെ ഇവിടെ സങ്കടം മാത്രമല്ല, സങ്കടവും സന്തോഷവും നിറഞ്ഞ ഈ രംഗം കെപിഎസി ലളിത എന്ന പ്രതിഭയുടെ വിളയാട്ടമായിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X