താരപത്നിമാർ മാത്രമല്ല; ഈ നടൻമാരുടെ ഭാര്യമാർക്കുള്ള സ്വാധീനവും ആസ്തിയും അമ്പരപ്പിക്കുന്നത്

  തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറുകൾ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുകയാണ്. എന്നാൽ ബോളിവുഡ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ സ്വകാര്യമായ ജീവിതമാണ് തെലുങ്ക്, തമിഴ് സൂപ്പർ താരങ്ങൾ നയിക്കുന്നത്. ഇവർ വ്യക്തി ജീവിതത്തെ പറ്റി മാധ്യമങ്ങളോട് അധികം സംസാരിക്കാറുമില്ല. തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ സ്റ്റാറുകളിൽ മിക്കവരും വിവാഹിതരാണ്. ഇതിൽ വ്യവസായ ഭീമൻമാരുടെ മകളെ വിവാഹം കഴിച്ച സൂപ്പർ സ്റ്റാറുകളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Tuesday, October 4, 2022, 19:02 [IST]
  താരപത്നിമാർ മാത്രമല്ല; ഈ നടൻമാരുടെ ഭാര്യമാർക്കുള്ള സ്വാധീനവും ആസ്തിയും അമ്പരപ്പിക്കുന്നത്
  1/6
  തെലുങ്ക് സിനിമയിലെ സൂപ്പർ താരമായ അല്ലു അർജുന്റെ ഭാര്യയുടെ പേര് സ്നേഹ എന്നാണ്. തെലുങ്കാന സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചെയർമാനും തെലുങ്കാനയിലെ വിദ്യാഭാസ രം​ഗത്തെ പ്രമുഖനുമായ കഞ്ചർല ചന്ദ്ര ശേഖർ റെഡ്ഡിയുടെ മകളാണ് സ്നേഹ. 100 കോടിയോളമാണ് ഇരുവരുടെയും വിവാഹത്തിന് ചെലവഴിച്ചത്. 
  തെലുങ്ക് സിനിമയിലെ സൂപ്പർ താരമായ അല്ലു അർജുന്റെ ഭാര്യയുടെ പേര് സ്നേഹ എന്നാണ്. തെലുങ്കാന സയൻസ്...
  താരപത്നിമാർ മാത്രമല്ല; ഈ നടൻമാരുടെ ഭാര്യമാർക്കുള്ള സ്വാധീനവും ആസ്തിയും അമ്പരപ്പിക്കുന്നത്
  2/6
  ജൂനിയർ എൻടിആറിന്റെ ഭാര്യ  ലക്ഷ്മി പ്രനതി ആന്ധ്രയിലെ പ്രമുഖ കുടുംബത്തിൽ നിന്നുള്ളയാളാണ്. പ്രമുഖ ബിസിനസ്കാരനും തെലുങ്കിലെ ഒരു ന്യൂസ് ചാനലിന്റെ ഉടമയുമായ നരേൻ ശ്രീനിവാസന്റെ മകളാണ് ലക്ഷ്മി. ലക്ഷ്മിയുടെ അമ്മ രാഷ്ട്രീയ നേതാവ് ചന്ദ്രബാബു നായ്ഡുവിന്റെ ബന്ധുവുമാണ്. 
  ജൂനിയർ എൻടിആറിന്റെ ഭാര്യ  ലക്ഷ്മി പ്രനതി ആന്ധ്രയിലെ പ്രമുഖ കുടുംബത്തിൽ നിന്നുള്ളയാളാണ്....
  താരപത്നിമാർ മാത്രമല്ല; ഈ നടൻമാരുടെ ഭാര്യമാർക്കുള്ള സ്വാധീനവും ആസ്തിയും അമ്പരപ്പിക്കുന്നത്
  3/6
  ഉപാസന കാമിനേനി ആണ് നടൻ രാം ചരണിന്റെ ഭാര്യ. 2012 ലാണ് ഇവർ വിവാഹിതരായത്. അപ്പോളോ ഫൗണ്ടേഷന്റെ വൈസ് ചെയർ പേഴ്സൺ ആണ് ഉപാസന. അപ്പോൾ ഹോസ്പിറ്റൽസിന്റെ സ്ഥാപകനും ചെയർമാനുമായ പ്രതാപ് സി റെഡ്ഡിയുടെ പേരക്കുട്ടിയാണ് ഉപാസന. 
  ഉപാസന കാമിനേനി ആണ് നടൻ രാം ചരണിന്റെ ഭാര്യ. 2012 ലാണ് ഇവർ വിവാഹിതരായത്. അപ്പോളോ ഫൗണ്ടേഷന്റെ വൈസ്...
  താരപത്നിമാർ മാത്രമല്ല; ഈ നടൻമാരുടെ ഭാര്യമാർക്കുള്ള സ്വാധീനവും ആസ്തിയും അമ്പരപ്പിക്കുന്നത്
  4/6
  2011 ലാണ് മലയാള നടൻ ദുൽഖർ സൽമാനും അമാലും വിവാഹിതരാവുന്നത്. ഇരുവർക്കും ഇന്ന് ഒരു മകളുമുണ്ട്. ചെന്നെെയിലെ പ്രമുഖ ബിസിനസ്കാരനായ സയിദ് നിസാമുദീന്റെ മകളാണ് അമാൽ. ഇന്റീരിയർ ഡിസൈനർ കൂടിയാണ് ദുൽഖറിന്റെ ഭാര്യ. 
  2011 ലാണ് മലയാള നടൻ ദുൽഖർ സൽമാനും അമാലും വിവാഹിതരാവുന്നത്. ഇരുവർക്കും ഇന്ന് ഒരു മകളുമുണ്ട്....
  താരപത്നിമാർ മാത്രമല്ല; ഈ നടൻമാരുടെ ഭാര്യമാർക്കുള്ള സ്വാധീനവും ആസ്തിയും അമ്പരപ്പിക്കുന്നത്
  5/6
  2020 ലാണ് റാണ ദ​ഗുബതി വിവാഹം കഴിച്ചത്. മിഹീക ബജാജ് ആണ് ഭാര്യ. മിഹികയുടെ അമ്മ ബിസിനസ് രം​ഗത്തെ പ്രുമുഖയും കർസല ജ്വല്ലേഴ്സിന്റെ ക്രിയേറ്റീവ് ഹെഡുമാണ് ഇവർ. ഇന്റീയർ ഡിസൈനർ കൂടിയാണ് റാണയുടെ ഭാര്യ. 
  2020 ലാണ് റാണ ദ​ഗുബതി വിവാഹം കഴിച്ചത്. മിഹീക ബജാജ് ആണ് ഭാര്യ. മിഹികയുടെ അമ്മ ബിസിനസ് രം​ഗത്തെ...
  താരപത്നിമാർ മാത്രമല്ല; ഈ നടൻമാരുടെ ഭാര്യമാർക്കുള്ള സ്വാധീനവും ആസ്തിയും അമ്പരപ്പിക്കുന്നത്
  6/6
  ഇളയദളപതി വിജയ് 1999 ലാണ് വിവാഹം കഴിക്കുന്നത്. ശ്രീലങ്കൻ തമിഴ് വംശജനായ വ്യവസായിയുടെ മകൾ സം​ഗീത സ്വർണലിം​ഗം ആണ് വിജയുടെ ഭാര്യ, വിജയ് സിനിമകളുടെ ആരാധിക ആയിരുന്നു സം​ഗീത. യുകെയിൽ സെറ്റിൽഡാണ് അന്ന് സം​ഗീതയുടെ കുടുംബം. വിജയെ കാണാൻ നേരിട്ടെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ സ്നേഹം ഉടലെടുക്കുന്നത്. 
  ഇളയദളപതി വിജയ് 1999 ലാണ് വിവാഹം കഴിക്കുന്നത്. ശ്രീലങ്കൻ തമിഴ് വംശജനായ വ്യവസായിയുടെ മകൾ സം​ഗീത...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X