twitter
    bredcrumb

    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി

    By Akhil Mohanan
    | Published: Saturday, August 27, 2022, 15:07 [IST]
    സൗത്തിലെ സൂപ്പർ നായികമാരുടെ ലിസ്റ്റിൽ ഉൾപെടുന്ന താരമാണ് അമല പോൾ. ഗ്ലാമറസ് വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ചെയ്യൂന്ന നടി ആരാധകർ ഏറെയുള്ള താരമാണ്. സൗത്തിൽ സജീവമായ താരം അഭിനയിച്ച ഭാഷകളിൽ എല്ലാം ഹിറ്റുകൾ ഉണ്ടാകാൻ സാധിച്ചിട്ടുണ്ട്.
    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി
    1/8
    പുതിയ ലുക്കിൽ നടി വരുമ്പോൾ ആരാധകർക്ക് സന്തോഷ വാർത്തയുടെ ചാകരയാണ് വന്നത്. വർഷങ്ങൾക്ക് ശേഷം അമല മലയാളത്തിൽ തിരിച്ചെത്തുന്നു, അതും മെഗ സ്റ്റാർ മമ്മൂട്ടിയോടൊപ്പം എന്ന വാർത്തകൾ ആണ് സിനിമ ലോകത്ത് താരംഗമാവുന്നത്.
    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി
    2/8
    2017ൽ അച്ചായൻസ് എന്ന സിനിമയ്ക്ക് ശേഷം ഇപ്പോഴാണ് നടി മലയാളത്തിൽ വരുന്നത്. ഈ കാലയളവിൽ തമിഴിലും തെലുങ്കിലുമായി അനവധി ചിത്രങ്ങൾ ചെയ്യുകയുണ്ടായി. അമലയ്ക്ക് ഒരു നടി എന്ന നിലയിൽ കരിയർ വളർത്തിയ വർഷങ്ങൾ ആയിരുന്നു ഈ കാലയളവ്.
    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി
    3/8
    മമ്മൂട്ടിയെ നായകനാക്കി സിനിമയ്ക്കൊരുങ്ങുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. അധികം വിവരങ്ങൾ പുറത്തു വിടാത്ത സിനിമയിൽ അമല പോൾ നായികയാവുന്നു എന്ന വാർത്തയാണ് വന്നിരിക്കുന്നത്. നടിയുടെ ഗംഭീര തിരിച്ചുവരവ് തന്നെയാകും ഇതെന്നാണ് കരുതപെടുന്നത്.
    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി
    4/8
    കഴിഞ്ഞ കുറച്ചു വർഷങ്ങൾ സിനിമയ്ക്കും കാഴ്ചകാർക്കും ഒരുപോലെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒടിടിയുടെ വരവ് തന്നെയാണ് അതിൽ പ്രധാനം. എന്നാൽ എല്ലാ മാറ്റങ്ങൾക്കും നടി എന്ന രീതിയിൽ അഭിനയത്തിലും മാറ്റങ്ങൾ വരുത്തിയ താരമാണ് അമല പോൾ.
    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി
    5/8
    തമിഴിലും ഹിന്ദിയിലുമായി അനവധി സീരിസുകൾ ഒടിടി വഴി ഇറങ്ങിയപ്പോൾ അതിൽ പലതിലും അഭിനയിക്കുകയുണ്ടായി അമല. കഥാപാത്രങ്ങൾ മാത്രം നോക്കി മികച്ച പ്രൊജെക്ടുകൾ ചെയ്യാറുണ്ട് താരം. നടിയുടെ അവസാനം പുറത്തിറങ്ങിയ കടാവർ അതിനു ഒരു ഉദാഹരണമാണ്.
    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി
    6/8
    ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ത്രില്ലർ സിനിമയാണ് കാടാവർ. ദുർഗ എന്ന കഥാപാത്രം അമല വളരെ മികച്ചതാക്കിയിരുന്നു. അനൂപ് പണിക്കർ സംവിധാനം ചെയ്ത സിനിമ ഹിറ്റായിരുന്നു. സിനിമയിലൂടെ അമല നിർമാതാവിന്റെ കുപ്പായവും അണിഞ്ഞു.
    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി
    7/8
    മാറുന്ന സിനിമയ്‌ക്കൊപ്പം മാറിക്കൊണ്ടിരിക്കുന്ന നടിമാരിലൊരാളാണ് അമല. കഥാപാത്രങ്ങൾ തിരഞ്ഞെടുപ്പിലും വളരെ വ്യാത്യസ്തമാണ് താരം. ആരാധകരെ ഞെട്ടിക്കുന്ന കഥാപാത്രങ്ങളും താരം തിരഞ്ഞെടുത്തിട്ടുണ്ട്. രത്‌ന കുമാർ സംവിധാനം ചെയ്ത ആടൈ അത്തരത്തിൽ ഒന്നാണ്.
    മലയാളത്തിൽ തരംഗമാവാൻ അമല പോൾ; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് വരാനോരുങ്ങി നടി
    8/8
    സോഷ്യൽ മീഡിയയിൽ എക്കാലവും നിറഞ്ഞു നിന്നിട്ടുണ്ട് നടി. അഭിനയത്തിൽ മാത്രമല്ല യാത്രകളും നടിയുടെ പ്രിയപ്പെട്ടതാണ്. അനവധി യാത്രകൾ ചെയ്യുന്ന നടി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X