ഇവരും ഉണ്ടായിരുന്നെങ്കിലോ?; പൊന്നിയിൻ സെൽവനിലെ വേഷം നിരസിച്ച താരങ്ങൾ

  മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവനിൽ അഭിനയിക്കാനുള്ള അവസരം വിവിധ കാരണങ്ങൾ കൊണ്ട് നിരസിച്ച തെന്നിന്ത്യയിലെ താരങ്ങളെ അറിയാം.

  By Rahimeen KB
  | Published: Monday, September 26, 2022, 14:46 [IST]
  ഇവരും ഉണ്ടായിരുന്നെങ്കിലോ?; പൊന്നിയിൻ സെൽവനിലെ വേഷം നിരസിച്ച താരങ്ങൾ
  1/11
  തെന്നിന്ത്യൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഐശ്വര്യ റായ്, വിക്രം, തൃഷ, കാർത്തി, ജയം രവി, പ്രഭു, റഹ്മാൻ, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏകദേശം 500 കോടി ബഡ്ജറ്റിൽ രണ്ടു ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ഈ പറയുന്ന താരങ്ങൾ ഉപേക്ഷിച്ചെന്നാണ് പറയുന്നത്. ഇതിൽ ചിലരെങ്കിലും ഇക്കാര്യം നേരിട്ട് വെളിപ്പെടുത്തിയവരാണ്.
  തെന്നിന്ത്യൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഐശ്വര്യ റായ്,...
  ഇവരും ഉണ്ടായിരുന്നെങ്കിലോ?; പൊന്നിയിൻ സെൽവനിലെ വേഷം നിരസിച്ച താരങ്ങൾ
  2/11
  മഹേഷ് ബാബു - ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മഹേഷ് ബാബുവിനെയാണ് എന്നാണ് റിപ്പോർട്ടുകൾ. ഷൂട്ട് നീണ്ടു പോയതിനാൽ മറ്റു പ്രൊജക്റ്റുകളും ഉള്ളതിനാൽ താരം പിന്മാറിയെന്നാണ് വിവരം.
  മഹേഷ് ബാബു - ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മഹേഷ്...
  ഇവരും ഉണ്ടായിരുന്നെങ്കിലോ?; പൊന്നിയിൻ സെൽവനിലെ വേഷം നിരസിച്ച താരങ്ങൾ
  3/11
  വിജയ് - വിജയുമായും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഷൂട്ടിങ് ആരംഭിക്കാൻ താമസിച്ചതോടെ നടൻ പിന്മാറുകയായിരുന്നു എന്നാണ് വിവരം.
  വിജയ് - വിജയുമായും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു....
  ഇവരും ഉണ്ടായിരുന്നെങ്കിലോ?; പൊന്നിയിൻ സെൽവനിലെ വേഷം നിരസിച്ച താരങ്ങൾ
  4/11
  അനുഷ്‍ക ഷെട്ടി - ചിത്രത്തിൽ തൃഷ അവതരിപ്പിക്കുന്ന വേഷത്തിലേക്ക് ആദ്യം വിളിച്ചത് അനുഷ്കയെ  ആണെന്നാണ് റിപ്പോർട്ട്. എന്നാൽ താരം ഇത് നിരസിക്കുകയായിരുന്നു.
  അനുഷ്‍ക ഷെട്ടി - ചിത്രത്തിൽ തൃഷ അവതരിപ്പിക്കുന്ന വേഷത്തിലേക്ക് ആദ്യം വിളിച്ചത് അനുഷ്കയെ ...
  ഇവരും ഉണ്ടായിരുന്നെങ്കിലോ?; പൊന്നിയിൻ സെൽവനിലെ വേഷം നിരസിച്ച താരങ്ങൾ
  5/11
  സത്യരാജ് - ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ തിളങ്ങിയ സത്യരാജിനെയും സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ താരം നിരസിക്കുകയായിരുന്നു.
  സത്യരാജ് - ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ തിളങ്ങിയ സത്യരാജിനെയും സിനിമയിലേക്ക്...
  ഇവരും ഉണ്ടായിരുന്നെങ്കിലോ?; പൊന്നിയിൻ സെൽവനിലെ വേഷം നിരസിച്ച താരങ്ങൾ
  6/11
  കീർത്തി സുരേഷ് - ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിലേക്ക് കീർത്തിയെ വിളിച്ചിരുന്നു. എന്നാൽ രജനികാന്ത് ചിത്രം അണ്ണാത്തേയുടെ ഡേറ്റുമായി ക്ലാഷാവുന്നതിനാൽ താരം പിന്മാറുകയായിരുന്നു. 
  കീർത്തി സുരേഷ് - ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിലേക്ക് കീർത്തിയെ വിളിച്ചിരുന്നു. എന്നാൽ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X