നടന്മാരുമായി വിവാഹവും വിവാഹ മോചനവും... സൌത്ത് നടിമാരുടെ ലിസ്റ്റ് കാണാം

  താര വിവാഹങ്ങൾ അനവധി നടന്ന വർഷമാണ് ഇത്. സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് കഴിഞ്ഞ ദിവസം വലിയ വാർത്തായത് നടി മഞ്ജിമയുടെയും നടൻ ഗൗതം കാർത്തിക്കിന്റെയും വിവാഹം ആയിരുന്നു. തമിഴിൽ സജീവമായ താരങ്ങൾക്ക് സിനിമലോകം ആശംസകൾ നൽകിയിരുന്നു. 
  By Akhil Mohanan
  | Published: Friday, December 2, 2022, 16:23 [IST]
  നടന്മാരുമായി വിവാഹവും വിവാഹ മോചനവും... സൌത്ത് നടിമാരുടെ ലിസ്റ്റ് കാണാം
  1/6
  താര വിവാഹം ഇടക്കിടക്ക് നടക്കുമ്പോൾ മറു വശത്ത് വിവാഹം മേചനവും സജീവമാണ്. സിനിമയിലൂടെയുള്ള പരിചയം വിവാഹത്തിൽ എത്തുകയും ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ വരുമ്പോൾ രണ്ടുപേരും ഉചിതമായ തീരുമാനിച്ച് പിരിയലും എല്ലാ ഇൻഡസ്ട്രികളിലും പതിവാണ്. സൗത്ത് ഇന്ത്യയിൽ നടന്മാരെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചനം നേടുകയും ചെയ്ത ചില താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
  താര വിവാഹം ഇടക്കിടക്ക് നടക്കുമ്പോൾ മറു വശത്ത് വിവാഹം മേചനവും സജീവമാണ്. സിനിമയിലൂടെയുള്ള...
  Courtesy: Filmibeat Gallery
  നടന്മാരുമായി വിവാഹവും വിവാഹ മോചനവും... സൌത്ത് നടിമാരുടെ ലിസ്റ്റ് കാണാം
  2/6
  ലിസ്റ്റിൽ ആദ്യം വരുന്നത് നടി സാമന്ത ആണ്. നടൻ നാഗ ചൈതന്യയുമായുള്ള നടിയുടെ വിവാഹം ഇന്ത്യയിലെ എല്ലാ മീഡിയകളിലും വന്ന വാർത്തയായിരുന്നു. അതുപോലെ തന്നെ അവരുടെ വിവാഹ മോചനവും വലിയ വാർത്തയായിരുന്നു. കാരണം ഇതുവരെയും പുറത്തു വരാത്തതിനാൽ സാമന്ത അനവധി തവണ സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
  ലിസ്റ്റിൽ ആദ്യം വരുന്നത് നടി സാമന്ത ആണ്. നടൻ നാഗ ചൈതന്യയുമായുള്ള നടിയുടെ വിവാഹം ഇന്ത്യയിലെ...
  Courtesy: Filmibeat Gallery
  നടന്മാരുമായി വിവാഹവും വിവാഹ മോചനവും... സൌത്ത് നടിമാരുടെ ലിസ്റ്റ് കാണാം
  3/6
  നടി, സംവിധായക എന്നിങ്ങനെ സൗത്ത് ഇൻഡസ്ട്രികളിൽ തിളങ്ങി നിൽക്കുന്ന താരമാണ് രേവതി. അനവധി നിരവധി പുരസ്‌കാരങ്ങൾ നേടിയ താരത്തിന്റെ വിവാഹവും സിനിമയിൽ നിന്നായിരുന്നു. ചായാഗ്രാഹകൻ സുരേഷ് ചന്ദ്ര മേനോനുമായുള്ള അടുപ്പം വിവാഹത്തിലാണ് കലാശിച്ചത്. പിന്നീട് ഇവർ 2013ൽ ബന്ധം വേർപെടുത്തിയിരിന്നു.
  നടി, സംവിധായക എന്നിങ്ങനെ സൗത്ത് ഇൻഡസ്ട്രികളിൽ തിളങ്ങി നിൽക്കുന്ന താരമാണ് രേവതി. അനവധി നിരവധി...
  Courtesy: Filmibeat Gallery
  നടന്മാരുമായി വിവാഹവും വിവാഹ മോചനവും... സൌത്ത് നടിമാരുടെ ലിസ്റ്റ് കാണാം
  4/6
  മലയാളത്തിലേയും തമിഴിലെയും തെലുങ്കിലെയും സൂപ്പർ നായികയായിരുന്നു രോഹിണി. നായികയായി വന്ന താരം ഇപ്പോൾ അമ്മ കഥാപാത്രങ്ങളിൽ സജീവമാണ്. നടൻ രഘുവരനുമായുള്ള സിനിമയിലൂടെയുള്ള അടുപ്പം വിവാഹത്തിൽ ആണ് എത്തിയത്. 2004ൽ രഘുവരനുമായി വിവാഹ ബന്ധം രോഹിണി വേർപെടുത്തുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു.
  മലയാളത്തിലേയും തമിഴിലെയും തെലുങ്കിലെയും സൂപ്പർ നായികയായിരുന്നു രോഹിണി. നായികയായി വന്ന താരം...
  Courtesy: Filmibeat Gallery
  നടന്മാരുമായി വിവാഹവും വിവാഹ മോചനവും... സൌത്ത് നടിമാരുടെ ലിസ്റ്റ് കാണാം
  5/6
  സൗത്തിൽ അറിയപ്പെടുന്ന താരമായിരുന്നു നളിനി. സിനിമയിലും ടെലിവിഷൻ രംഗത്തും തിളങ്ങി നിന്നിരുന്ന നടി തമിഴ് നടൻ രാമരാജനെയാണ് വിവാഹം ചെയ്തിരുന്നത്. ജീവിതത്തിൽ ഒന്നിച്ച താരങ്ങൾ ഒരിക്കലും സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. 2000ലാണ് നളിനി ആ ബന്ധം വേർപെടുത്തുന്നത്.
  സൗത്തിൽ അറിയപ്പെടുന്ന താരമായിരുന്നു നളിനി. സിനിമയിലും ടെലിവിഷൻ രംഗത്തും തിളങ്ങി നിന്നിരുന്ന...
  Courtesy: Filmibeat Gallery
  നടന്മാരുമായി വിവാഹവും വിവാഹ മോചനവും... സൌത്ത് നടിമാരുടെ ലിസ്റ്റ് കാണാം
  6/6
  തമിഴിലെ സൂപ്പർ താരമാണ് രാധിക. സൗത്തിൽ തിളങ്ങി നിക്കുന്ന നടി അമ്മ വേഷങ്ങളിൽ മികച്ച പെർഫോർമൻസ് ആണ്. നടൻ പ്രാതാപി പോത്തനുമായി വിവാഹ ചെയ്ത താരം ഒരു വർഷത്തിന് ശേഷം ബന്ധം വേർപെടുത്തി. പിന്നീട് റീചാർഡ് ഹാർഡി എന്ന വിദേശിയുമായി വിവാഹം ചെയ്തിരുന്നു. അതും അധികനാൾ നിന്നില്ല. 2001ലാണ് താരം നടൻ ശരത്ത് കുമാറുമായി വിവാഹം ചെയ്യുന്നത്.
  തമിഴിലെ സൂപ്പർ താരമാണ് രാധിക. സൗത്തിൽ തിളങ്ങി നിക്കുന്ന നടി അമ്മ വേഷങ്ങളിൽ മികച്ച പെർഫോർമൻസ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X