twitter
    bredcrumb

    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം

    By Akhil Mohanan
    | Published: Monday, September 12, 2022, 18:19 [IST]
    സൗത്ത് ഇന്ത്യൻ സിനിമ ഇന്ന് ഇന്ത്യയിലെ വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ്. മലയാളവും തമിഴിലും കന്നഡയും തെലുങ്കും ഒരുമിക്കുന്ന വലിയ ഇൻഡസ്ട്രി. ഇന്ന് പാൻ ഇന്ത്യൻ സിനിമകളുടെ കാലം വന്നതോടെ എല്ലാ ഭാഷകളിലും അഭിനയിക്കുന്ന അനവധി താരങ്ങൾ സൗത്തിൽ തന്നെ ഉണ്ട്.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    1/11
    സിനിമ കുടുംബം എല്ലാ ഇൻഡസ്ട്രികളിലും കാണാൻ സാധിക്കും. നെപോട്ടിസം എന്ന വാക്ക് വരുന്നതും അവിടെ നിന്നാണ്. കുടുംബത്തിലെ ആരെങ്കിലും ഒരാൾ സിനിമയിൽ ഉണ്ടെങ്കിൽ ആയാളിലൂടെ മറ്റുള്ളവരും സിനിമയിൽ വരുന്നത് സഹജമാണ്. സൗത്തിലെ സൂപ്പർ താരങ്ങളായ ഏട്ടാനുജന്മാരെ പരിചയപ്പെടാം.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    2/11
    തമിഴിലെ സൂപ്പർ താരങ്ങളായ കാർത്തിയും സൂര്യയും ഏട്ടനും അനിയനുമാണ് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. സിനിമ കുടുംബത്തിൽ നിന്നും വരുന്നവരാണ് രണ്ടുപേരും. സൂര്യ വർഷങ്ങൾക്ക് മുന്നേ സിനിമയിൽ വന്നപ്പോൾ കാർത്തി വരുന്നത് വളരെ കാലങ്ങൾക്ക് ശേഷമാണ്. ഇന്ന് തമിഴിൽ വ്യത്യസ്ത സിനിമകൾ ഒരുക്കുകയും സൗത്തിൽ മികച്ച ഫാൻബേസ് ഉള്ളതുമായ താരങ്ങളാണ് രണ്ടുപേരും.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    3/11
    തമിഴിലെ മികച്ച സംവിധായകൻ സെൽവ രാഘവൻ നടൻ ധനുഷിന്റെ ഏട്ടനാണ് എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. വ്യത്യസ്ത സിനിമകളിലൂടെ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ആളാണ് സെൽവ രാഘവൻ. ധനുഷ് എന്ന നടന്റെ കരിയറിനെ മാറ്റി മറിച്ച സിനിമകൾ നോക്കുമ്പോൾ അവിടെ സെൽവയുടെ സിനിമകൾ ഉണ്ടാകാറുണ്ട്. രണ്ടുപേരും ഒന്നിക്കുന്ന നാനേ വരുവേൻ അണിയറയിൽ ഒരുങ്ങുകയാണ്.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    4/11
    തമിഴിലെ നമ്പർ വൺ സംവിധായകൻ ആണ് മോഹൻ രാജ. ഹിറ്റുകൾ ഒരുപാടുള്ള ഇദ്ദേഹം നടൻ ജയം രവിയുടെ ജേഷ്ഠനാണ്. ജയം എന്ന സിനിമയിലൂടെ തുടക്കം കുറിച്ചപ്പോൾ ചിത്രത്തിലെ നായകനായി വന്നതും രാവിയായിരുന്നു. തനി ഒരുവൻ എന്ന ഇൻഡസ്ട്രി ഹിറ്റ് മോഹൻരാജ സംവിധാനം ചെയ്തപ്പോൾ നായകനായി അനിയനെ ആയിരുന്നു അദ്ദേഹം കാസ്റ് ചെയ്തത്.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    5/11
    തമിഴിലെ സൂപ്പർ നായകനാണ് ആര്യ. മലയാളത്തിൽ അനവധി സിനിമകളിൽ അഭിനയിച്ച ഇദ്ദേഹത്തിന് കേരളത്തിൽ വലിയ ഫാൻബേസ് ഉണ്ട്. ആര്യയുടെ സഹോദരനും നടനാണ്-സത്യ. കാതൽ 2 കല്യാണം ആണ് സത്യയുടെ ആദ്യ സിനിമ. പക്ഷെ ആര്യയെ പോലെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാൻ സത്യക്ക് സാധിച്ചില്ല.ജിതൻ രമേഷ് തമിഴിലെ നടനും നിർമാതാവും ആണ്. നടൻ ജീവയുടെ ജേഷ്ഠനാണ് ഇദ്ദേഹം. അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് രണ്ടുപേരും. സൗത്തിൽ അറിയപ്പെടുന്ന നടനാവാൻ ജീവയ്ക്ക് സാധിച്ചപ്പോൾ ജിതിൻ തമിഴിൽ മാത്രം ഒതുങ്ങി കൂടി. ജിതിൻ അഭിനയിച്ച സൂപ്പർ ഹിറ്റ് ത്രില്ലർ ആണ് ജിതൻ.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    6/11
    ജിതൻ രമേഷ് തമിഴിലെ നടനും നിർമാതാവും ആണ്. നടൻ ജീവയുടെ ജേഷ്ഠനാണ് ഇദ്ദേഹം. അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് രണ്ടുപേരും. സൗത്തിൽ അറിയപ്പെടുന്ന നടനാവാൻ ജീവയ്ക്ക് സാധിച്ചപ്പോൾ ജിതിൻ തമിഴിൽ മാത്രം ഒതുങ്ങി കൂടി. ജിതിൻ അഭിനയിച്ച സൂപ്പർ ഹിറ്റ് ത്രില്ലർ ആണ് ജിതൻ.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    7/11
    ഇന്ത്യയിലെ ഏറ്റവും മികച്ച കൊറിയോഗ്രാഫർ ആണ് പ്രഭുദേവ. സിനിമ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും വരുന്ന പ്രഭുദേവയുടെ സഹോദരങ്ങളും നടനും കൊറിയോഗ്രാഫർമാരും ആണ്. പ്രഭുദേവയുടെ സഹോദരങ്ങളാണ് രാജു സുന്ദരവും നാഗേന്ദ്ര പ്രസാദും. നാഗേന്ദ്ര അനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    8/11
    തെലുങ്കിലെ സൂപ്പർ താരാകുടുംബമാണ് അക്കിനേനി ഫാമിലി. നാഗാർജുനയുടെയും അമലയുടെയും മക്കളാണ് നാഗ ചൈതന്യയും അഖിൽ അക്കിനേനിയും. ഇരുവരും തെലുങ്കിലെ സൂപ്പർ താരങ്ങളാണ്. നാഗചൈതന്യ സൗത്തിലെ തന്നെ വലിയ നടനാണ്. അഖിൽ വളർന്നു വരുന്നതേ ഉള്ളു. അഖിലിന്റെ അടുത്ത റിലീസ് ഏജന്റ് ആണ്. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്.
    സൂര്യ-കാർത്തി മുതൽ പൃഥ്വി-ഇന്ദ്രൻ വരെ... സൌത്തിലെ സഹോദരങ്ങളായ സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    9/11
    മലയാളത്തിലെ മികച്ച നടന്മാരും ജേഷ്ഠാനുജന്മാരും ആണ് പ്രിഥ്വിരാജും ഇന്ദ്രജിത്തും. നടൻ സുകുമാരന്റെ മക്കൾ ഇന്ന് മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തവാരാണ്. നടൻ എന്ന രീതിയിൽ രണ്ടുപേരും മുന്നിട്ടുനിൽക്കുമ്പോൾ പ്രിഥ്വിരാജ് നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലൂടെ അറിയപ്പെടുന്നുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X