'ഇർഫാൻ ഖാന്റെ പേരിൽ കുടുംബം ചാരിറ്റിക്ക് നൽകിയത് 600 കോടി'; മരണശേഷം സ്വത്തുക്കൾ ദാനം ചെയ്ത താരങ്ങൾ!

  കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി പ്രതികളെ നഷ്ടമായിരുന്നു.  ശ്രീദേവി, ലതാ മങ്കേഷ്‌കർ തുടങ്ങിയ പ്രതിഭാധനരായ സെലിബ്രിറ്റികളുടെ വിയോ​ഗം ഇന്ത്യൻ സിനിമാ രം​ഗത്തിന് നികത്താൻ പറ്റാത്ത നഷ്ടമാണ്. അന്തരിച്ച താരങ്ങളുടെ പേരിൽ   ചില മനുഷ്യ ജീവിതങ്ങളെങ്കിലും രക്ഷപ്പെടണമെന്ന് ആ​ഗ്രഹിച്ച് സ്വത്തുക്കളിൽ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്നു താരങ്ങളുടെ കുടുംബാം​ഗങ്ങൾ. സ്വത്തുക്കൾ ദാനം ചെയ്ത ചില താരങ്ങളെ പരിചയപ്പെടാം.....
  By Ranjina Mathew
  | Published: Sunday, September 4, 2022, 18:52 [IST]
  'ഇർഫാൻ ഖാന്റെ പേരിൽ കുടുംബം ചാരിറ്റിക്ക് നൽകിയത് 600 കോടി'; മരണശേഷം സ്വത്തുക്കൾ ദാനം ചെയ്ത താരങ്ങൾ!
  1/5
  ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയെ 2018 ഫെബ്രുവരി 24ന് ദുബായിലെ ഒരു ഹോട്ടലിന്റെ ബാത്ത് ടബ്ബിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എല്ലാവരേയും ഞെട്ടിച്ചൊരു വിയോ​ഗമായിരുന്നു ശ്രീദേവിയുടേത്. അത്രത്തോളം ബോളിവുഡ് തരം​ഗം സൃഷ്ടിച്ച നടിയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണശേഷം ഭർത്താവ് ബോണി കപൂർ തന്റെ ഭാര്യയുടെ പേരിൽ ചാരിറ്റിക്ക് വലിയൊരു തുക സംഭാവന നൽകിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഒരു സ്കൂളും ബോണി കപൂർ ഉൾനാട്ടിലെ ഒരു ​ഗ്രാമത്തിൽ നിർമിച്ചിട്ടുമുണ്ട്. 
  ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയെ 2018 ഫെബ്രുവരി 24ന് ദുബായിലെ ഒരു ഹോട്ടലിന്റെ ബാത്ത്...
  Courtesy: facebook
  'ഇർഫാൻ ഖാന്റെ പേരിൽ കുടുംബം ചാരിറ്റിക്ക് നൽകിയത് 600 കോടി'; മരണശേഷം സ്വത്തുക്കൾ ദാനം ചെയ്ത താരങ്ങൾ!
  2/5
  ഇന്ത്യൻ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ 2022 ഫെബ്രുവരിയിൽ അന്തരിച്ചപ്പോൾ സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് സംഭവിച്ചത്. 92 വയസായിരുന്നു ​ഗായികയ്ക്ക്. ലതാ മങ്കേഷ്‌കറിന്റെ വിൽപത്രത്തിൽ തന്റെ മരണശേഷം സ്വത്തുക്കൾ ഒരു ചാരിറ്റിക്ക് നൽകുമെന്ന് പറഞ്ഞതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം ​ഗായികയുടെ ആസ്തി 500 കോടി രൂപയാണ്. 
  ഇന്ത്യൻ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ 2022 ഫെബ്രുവരിയിൽ അന്തരിച്ചപ്പോൾ സംഗീത ലോകത്തിന് വലിയൊരു...
  Courtesy: facebook
  'ഇർഫാൻ ഖാന്റെ പേരിൽ കുടുംബം ചാരിറ്റിക്ക് നൽകിയത് 600 കോടി'; മരണശേഷം സ്വത്തുക്കൾ ദാനം ചെയ്ത താരങ്ങൾ!
  3/5
  ബി​ഗ് ബോസ് ഹിന്ദി വിജയിയായി ശ്രദ്ധ നേടിയ പ്രതിഭ സിദ്ധാർഥ് ശുക്ലയും അടുത്തിടെ അന്തരിച്ചിരുന്നു. 2021 സെപ്റ്റംബർ 2ന് ഹൃദയാഘാതത്തെ തുടർന്നാണ് സിദ്ധാർഥ് ശുക്ല അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒരു ചാരിറ്റിക്ക് ദാനം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ വിൽപ്പത്രത്തിൽ നേരത്തെ എഴുതി വെച്ചിരുന്നതായാണ് റിപ്പോർട്ട്. നടന്റെ ആസ്തി 50 കോടിയാണ്.
  ബി​ഗ് ബോസ് ഹിന്ദി വിജയിയായി ശ്രദ്ധ നേടിയ പ്രതിഭ സിദ്ധാർഥ് ശുക്ലയും അടുത്തിടെ...
  Courtesy: facebook
  'ഇർഫാൻ ഖാന്റെ പേരിൽ കുടുംബം ചാരിറ്റിക്ക് നൽകിയത് 600 കോടി'; മരണശേഷം സ്വത്തുക്കൾ ദാനം ചെയ്ത താരങ്ങൾ!
  4/5
  പവിത്ര റിഷ്ത എന്ന സീരിയലിലൂടെയാണ് സുശാന്ത് സിങ് രാജ്പുത് ടെലിവിഷൻ രംഗത്ത് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി. ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ എല്ലാവരുടെയും ഹൃദയത്തിൽ സുശാന്ത് ഒരു പ്രത്യേക ഇടം നേടിയിരുന്നു. എന്നിരുന്നാലും 2020ൽ അദ്ദേഹത്തിന് സംഭവിച്ച ആകസ്മിക മരണം എല്ലാവരേയും ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ദുരൂഹ മരണത്തിന് ശേഷം സുശാന്തിന്റെ കുടുംബം അദ്ദേഹത്തിന്റെ സ്വത്ത് ഒരു ചാരിറ്റിക്ക് സംഭാവന ചെയ്തു. പട്‌നയിലെ അദ്ദേഹത്തിന്റെ വീട് ഒരു സ്മാരകമാക്കി മാറ്റാനും തീരുമാനിച്ചു. അവിടെ അദ്ദേഹത്തിന്റെ പുസ്തകങ്ങളും ബയോസ്‌കോപ്പുകളും മറ്റ് വസ്തുക്കളും പ്രദർശിപ്പിക്കാനുമാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ തീരുമാനിച്ചത്. 
  പവിത്ര റിഷ്ത എന്ന സീരിയലിലൂടെയാണ് സുശാന്ത് സിങ് രാജ്പുത് ടെലിവിഷൻ രംഗത്ത് തന്റെ കരിയർ...
  Courtesy: facebook
  'ഇർഫാൻ ഖാന്റെ പേരിൽ കുടുംബം ചാരിറ്റിക്ക് നൽകിയത് 600 കോടി'; മരണശേഷം സ്വത്തുക്കൾ ദാനം ചെയ്ത താരങ്ങൾ!
  5/5
  ഇന്ത്യൻ സിനിമാ ലോകത്തിന് നികത്താനാകാത്ത ശൂന്യത സമ്മാനിച്ചാണ് ഇർഫാൻ ഖാൻ വിട പറഞ്ഞത്. ഇർഫാന്റെ അപ്രതീക്ഷിത മരണം സമ്മാനിച്ച ഞെട്ടലിലാണ് ഇപ്പോഴും സിനിമാലോകം. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. ശേഷം 2020ൽ വൻകുടലിലെ അണുബാധയെത്തുടർന്ന് ആരോഗ്യനില വഷളായതോടെ ഇർഫാൻ അന്തരിച്ചു. ഇർഫാൻ ഖാന്റെ മരണശേഷം  ഭാര്യ സുതപ സിക്ദർ അദ്ദേഹത്തിന്റെ സ്വത്തിൽ നിന്ന് ഒരു വലിയ തുക ചാരിറ്റിക്ക് നൽകി. ഏകദേശം 600 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയെന്നാണ് റിപ്പോർട്ട്.
  ഇന്ത്യൻ സിനിമാ ലോകത്തിന് നികത്താനാകാത്ത ശൂന്യത സമ്മാനിച്ചാണ് ഇർഫാൻ ഖാൻ വിട പറഞ്ഞത്. ഇർഫാന്റെ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X