ചിലർക്ക് അടി പതറി, ചിലർ ഇന്ന് സിനിമാ ലോകത്തെ നയിക്കുന്നു; മലയാളത്തിലെ താരപുത്രർ

  താരാധനയ്ക്കൊപ്പം തന്നെ താര കുടുംബത്തിന്റെ വാഴ്ചയും സിനിമാ ലോകത്ത് സംഭവിക്കാറുണ്ട്. മറു ഭാഷകളിലെ മിക്ക ഇൻഡസ്ട്രികളിലും വർഷങ്ങളായി താര കുടുംബമാണ് സിനിമാ ലോകത്തിന്റെ അമരക്കാർ. വൈകിയാണെങ്കിലും മലയാളവും ഈ രീതിയിലേക്ക് പരുവപ്പെടുന്നതായാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ താര പുത്രരായത് കൊണ്ട് മാത്രം മലയാള സിനിമയിൽ ഇതുവരെ ഒരു താരവും ഉയർന്നു വന്നിട്ടില്ലെന്ന് മറ്റൊരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു. മറുവശത്ത് സ്വയ പ്രയത്നത്താൽ സിനിമകളിൽ തങ്ങളുടേതായ ഇടം നേടിയ യുവ താരങ്ങളെയും ഇവർ ചൂണ്ടിക്കാണിക്കുന്നു. മലയാള സിനിമയിലെ അമരക്കാരായി മാറുന്ന ചില താരപുത്രരെയും എന്നാൽ പ്രതീക്ഷിച്ച പോലെ കരിയറിൽ ഇതുവരെ വളരാത്ത ചില താരപുത്രരെയും പരിചയപ്പെടാം 


  By Abhinand Chandran
  | Published: Saturday, September 17, 2022, 19:45 [IST]
  ചിലർക്ക് അടി പതറി, ചിലർ ഇന്ന് സിനിമാ ലോകത്തെ നയിക്കുന്നു; മലയാളത്തിലെ താരപുത്രർ
  1/5
  മലയാളത്തിൽ ഇന്ന് പകരം വെക്കാനില്ലാത്ത താരമാണ് പൃഥിരാജ്.  നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മകനായ പൃഥിരാജ് ഇന്ന് നിർമാതാവും സംവിധായകനും നടനുമാണ്.  മലയാള സിനിമയെ വലിയ മാറ്റങ്ങളിലേക്ക് നയിക്കുന്ന താരമാണ് പൃഥിയെന്നാണ് ആരാധകർ പറയുന്നത്. സഹോദരൻ ഇന്ദ്രജിത്തും മലയാളത്തിലെ സജീവ സാന്നിധ്യം ആണ്.
  മലയാളത്തിൽ ഇന്ന് പകരം വെക്കാനില്ലാത്ത താരമാണ് പൃഥിരാജ്.  നടൻ സുകുമാരന്റെയും നടി മല്ലിക...
  ചിലർക്ക് അടി പതറി, ചിലർ ഇന്ന് സിനിമാ ലോകത്തെ നയിക്കുന്നു; മലയാളത്തിലെ താരപുത്രർ
  2/5
  സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ് ഫാസിൽ കൈയെത്തും ദൂരത്ത് എന്ന സിനിമയിലൂടെ ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ തിരസ്കരിച്ചെങ്കിലും ഇപ്പോൾ മലയാള സിനിമയിടെ അഭിമാനമായി മാറിയിരിക്കുകയാണ് ഫഹദ്. നടന്റെ അഭിനയ മികവ് ഇന്ന് പാൻ ഇന്ത്യാ തലത്തിൽ ചർച്ചയാണ്. 
  സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ് ഫാസിൽ കൈയെത്തും ദൂരത്ത് എന്ന സിനിമയിലൂടെ ആദ്യം പ്രേക്ഷകർക്ക്...
  ചിലർക്ക് അടി പതറി, ചിലർ ഇന്ന് സിനിമാ ലോകത്തെ നയിക്കുന്നു; മലയാളത്തിലെ താരപുത്രർ
  3/5
  മലയാളികൾക്ക് പ്രിയങ്കരനായ ജയറാമിന്റെയും നടി പാർവതിയുടെയും മകനായ കാളിദാസിന് മലയാളത്തിൽ ഇപ്പോഴും വലിയൊരു ബ്രേക്ക് ലഭിച്ചിട്ടില്ല. എന്റെ വീട് അപ്പുവിന്റെയും, കൊച്ചു കൊച്ച് സന്തോഷങ്ങൾ തുടങ്ങിയ സിനിമകളിലെ ബാലതാരമായി പ്രേക്ഷകരുടെ മനംകവർന്ന കാളിദാസിന് അതേ വരവേൽപ്പ് മുതിർന്നപ്പോൾ കിട്ടിയിട്ടില്ല. പൂമരം ഉൾപ്പെടെ നടൻ ഇതുവരെ മലയാളത്തിൽ നായകനായെത്തിയ സിനിമകൾ ഒന്നും വിജയിച്ചിട്ടില്ല. അതേസമയം തമിഴിൽ കാളിദാസിനെ തേടി നിരവധി അവസരങ്ങൾ എത്തുന്നുണ്ട്. 
  മലയാളികൾക്ക് പ്രിയങ്കരനായ ജയറാമിന്റെയും നടി പാർവതിയുടെയും മകനായ കാളിദാസിന് മലയാളത്തിൽ...
  ചിലർക്ക് അടി പതറി, ചിലർ ഇന്ന് സിനിമാ ലോകത്തെ നയിക്കുന്നു; മലയാളത്തിലെ താരപുത്രർ
  4/5
  മലയാളത്തിലെ മഹാനാടൻ മോഹൻലാലിന്റെ മകനായ പ്രണവ് സിനിമയിലെ താരം ആവണമെന്ന് മോഹൻലാലിനേക്കാൾ ആ​ഗ്രഹം പലപ്പോഴും ആരാധകർക്കാണെന്ന് തോന്നിപ്പോവും അത്രയേറെ ആരാധക വൃന്ദം പ്രണവിനുണ്ട്. പക്ഷെ സിനിമകളോട് പ്രണവിന് വലിയ കമ്പമില്ലെന്നാണ് വിവരം. ഹൃദയം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ് ഇതുവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. 
  മലയാളത്തിലെ മഹാനാടൻ മോഹൻലാലിന്റെ മകനായ പ്രണവ് സിനിമയിലെ താരം ആവണമെന്ന് മോഹൻലാലിനേക്കാൾ...
  ചിലർക്ക് അടി പതറി, ചിലർ ഇന്ന് സിനിമാ ലോകത്തെ നയിക്കുന്നു; മലയാളത്തിലെ താരപുത്രർ
  5/5
  മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ ഇന്ന് താരപുത്രൻ എന്ന ലേബലിൽ നിന്നും ഒരു പരിധി വരെ മാറി. പാൻ ഇന്ത്യ തലത്തിലറിയപ്പെടുന്ന മലയാളത്തിലെ ചുരുക്കം യുവ നടൻമാരിലാെരാളാണ് ദുൽഖർ. സെക്കന്റ് ഷോ ആയിരുന്നു നടന്റെ ആദ്യ സിനിമ. ദുൽഖറിന് പ്രതീക്ഷിച്ചതിനേക്കാൾ വലിയ വരവേൽപ്പാണ് മലയാള സിനിമയിൽ നിന്ന് ലഭിച്ചത്. 
  മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ ഇന്ന് താരപുത്രൻ എന്ന ലേബലിൽ നിന്നും ഒരു പരിധി വരെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X