സജിൻ എന്ന സൂപ്പർ താരത്തെ അറിയുന്നവർ ഉണ്ടോ? പേര് മാറ്റി മലയാള സിനിമയിൽ സൂപ്പർ താരങ്ങളായവർ

  മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ യഥാർത്ഥ പേര് മിക്ക പ്രേക്ഷകർക്കും പരിചിതമായിരിക്കില്ല. മലയാള സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം സിനിമയിൽ എത്തിയതിന് ശേഷമാണ് പേരുകൾ മാറ്റിയത്. മലയാളത്തിലെ  പേര് മാറ്റിയ സൂപ്പർ താരങ്ങളെ പരിചയെപ്പെടാം.

  By Shehina S
  | Published: Thursday, September 8, 2022, 14:26 [IST]
  സജിൻ എന്ന സൂപ്പർ താരത്തെ അറിയുന്നവർ ഉണ്ടോ? പേര് മാറ്റി മലയാള സിനിമയിൽ സൂപ്പർ താരങ്ങളായവർ
  1/10
  മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താര ചക്രവർത്തിയായ മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി ഇസ്മയിൽ എന്നാണ്. സിനിമയിൽ സജീവമായ ശേഷം സജിൻ എന്ന് പേര് മാറ്റിയിരുന്നു. നായകനായി അഭിനയിച്ച് തുടങ്ങിയ ആദ്യ കാലത്തെ ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമായിരുന്നു ഈ പേര്. പിന്നീട് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് മുഹമ്മദ് കുട്ടി എന്ന പേര് ചുരുക്കി ചുരുക്കി മമ്മൂട്ടി എന്ന് കളിയാക്കി വിളിച്ചിരുന്ന പേര് സ്വന്തം പേരായി സ്വീകരിക്കുകയായിരുന്നു.
  മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താര ചക്രവർത്തിയായ മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ പേര്...
  സജിൻ എന്ന സൂപ്പർ താരത്തെ അറിയുന്നവർ ഉണ്ടോ? പേര് മാറ്റി മലയാള സിനിമയിൽ സൂപ്പർ താരങ്ങളായവർ
  2/10
  മലയാള സിനിമയിലെ ജനപ്രിയ നായികയാണ് ഭാവന. തെന്നിന്ത്യയിലും ധാരാളം ആരാധകരുള്ള താരം 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു.  സിനിമയിൽ എത്തുമ്പോൾ ഭാവനയുടെ പേര് കാർത്തിക മേനോൻ എന്നായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
  മലയാള സിനിമയിലെ ജനപ്രിയ നായികയാണ് ഭാവന. തെന്നിന്ത്യയിലും ധാരാളം ആരാധകരുള്ള താരം 2002 ൽ കമൽ...
  സജിൻ എന്ന സൂപ്പർ താരത്തെ അറിയുന്നവർ ഉണ്ടോ? പേര് മാറ്റി മലയാള സിനിമയിൽ സൂപ്പർ താരങ്ങളായവർ
  3/10
  മലയാളികളുടെ ഇഷ്ട താരം ഉർവ്വശിയുടെ യഥാർത്ഥ പേര് കവിത രഞ്ജിനി. സിനിമാ മേഖലയിലെ കുറച്ച് സംവിധായകരുടെ നിർദ്ദേശ പ്രകാരമാണ് കവിത രഞ്ജിനി എന്ന പേര് മാറ്റി ഉർവ്വശി എന്നാക്കിയത്. 
  മലയാളികളുടെ ഇഷ്ട താരം ഉർവ്വശിയുടെ യഥാർത്ഥ പേര് കവിത രഞ്ജിനി. സിനിമാ മേഖലയിലെ കുറച്ച്...
  സജിൻ എന്ന സൂപ്പർ താരത്തെ അറിയുന്നവർ ഉണ്ടോ? പേര് മാറ്റി മലയാള സിനിമയിൽ സൂപ്പർ താരങ്ങളായവർ
  4/10
  ​ഗോപാലകൃഷ്ണൻ എന്നാണ് മലയാളത്തിൻ്റെ പ്രിയ നടൻ ദിലീപിൻ്റെ യഥാർത്ഥ പേര് എന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയാണ് ദിലീപ് കലാരം​ഗത്ത് എത്തിയത്. അക്കാലത്ത് ​ഗോപാല കൃഷ്ണൻ എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്. സിനിമയിൽ എത്തിയ ശേഷമാണ് ദിലീപ് എന്ന പേര് സ്വന്തമാക്കിയത്. 
  ​ഗോപാലകൃഷ്ണൻ എന്നാണ് മലയാളത്തിൻ്റെ പ്രിയ നടൻ ദിലീപിൻ്റെ യഥാർത്ഥ പേര് എന്ന് പലർക്കും...
  സജിൻ എന്ന സൂപ്പർ താരത്തെ അറിയുന്നവർ ഉണ്ടോ? പേര് മാറ്റി മലയാള സിനിമയിൽ സൂപ്പർ താരങ്ങളായവർ
  5/10
  മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്നത് പ്രേം നസീറിനെയാണ്. അദ്ദേഹത്തിൻ്റെ ആദ്യ കാല പേര് അബ്ദുൽ ഖാദർ എന്നാണ്. ഈ പേര് അധികമാർക്കും അറിയുകയും ഇല്ല. മലയാള സിനിമയിൽ വന്ന ശേഷം തിക്കുറിശ്ശിയാണ് പ്രേം നസീർ എന്ന പേര് അദ്ദേഹത്തിന് നൽകിയത്.
  മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്നത് പ്രേം നസീറിനെയാണ്. അദ്ദേഹത്തിൻ്റെ ആദ്യ...
  സജിൻ എന്ന സൂപ്പർ താരത്തെ അറിയുന്നവർ ഉണ്ടോ? പേര് മാറ്റി മലയാള സിനിമയിൽ സൂപ്പർ താരങ്ങളായവർ
  6/10
  മലയാളത്തിന്റെ അനശ്വര നടനാണ് ജയൻ. ബെൽബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട് യുവാക്കൾക്കിടയിൽ ഹരമായി മാറിയ നടനാണ് ജയൻ. മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ എന്ന വിശേഷണം ജയൻ കഴിഞ്ഞിട്ടേ മറ്റൊരാൾക്കുള്ളൂ. പഞ്ചമി എന്ന സിനിമയിൽ കൂടെ അഭിനയിച്ച ജോസ് പ്രകാശ് ആണ് കൃഷ്ണൻ നായർ എന്ന പേര് മാറ്റി ജയൻ എന്ന പേര് നിർദ്ദേശിച്ചത്.
  മലയാളത്തിന്റെ അനശ്വര നടനാണ് ജയൻ. ബെൽബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X