twitter
    bredcrumb

    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ

    By Akhil Mohanan
    | Published: Thursday, September 1, 2022, 19:43 [IST]
    അന്നും ഇന്നും ഇന്ത്യയിലെ മികച്ച ഇൻഡസ്ട്രികളിൽ ഒന്നാണ് മലയാളം. കാലങ്ങൾക്കനുസരിച്ചുള്ള പരീക്ഷണങ്ങളും മാറ്റവും വളരെ പെട്ടന്ന് ഉൾക്കൊണ്ടിട്ടുണ്ട് മലയാള സിനിമ. എക്കാലവും വലിയ രീതിയിലുള്ള മാറ്റം സംവിച്ചു വളർന്നു വന്ന മോളിവുഡ് ഇന്ന് ഇന്ത്യയിലെ മികച്ച സിനിമകൾ നൽകുന്ന ഇൻഡസ്ട്രിയാണ്. 
    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    1/9
    ഓരോ സിനിമയിലും എന്തെങ്കിലുമൊക്കെ പുതുമ കൊണ്ട് വരുന്ന സംവിധായകരും നടന്മാരും അണിയര പ്രവർത്തകരും ഒരു നല്ല സിനിമ മേഖലയുടെ ഭാഗ്യമാണെന്ന് പറയാം. കഥാപരമായി അനവധി മാറ്റങ്ങൾ വരുത്തുന്ന മലയാളം സിനിമ ടെക്നിക്കലിയും മാറ്റം കൊണ്ടുവരാറുണ്ട്. മലയാളത്തിലെ ചില ടെക്നിക്കൽ മാറ്റം കൊണ്ടുവന്ന ചില സിനിമകൾ നോക്കാം.

    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    2/9
    മിയ-ഗോവിന്ദ് പദ്മസൂര്യ തുടങ്ങുയവരെ മുഖ്യ കഥാപാത്രങ്ങളായി മലയാളത്തിൽ വന്ന സിനിമയാണ് ഏട്ടേകാൽ സെക്കന്റ്‌. കനക രാഘവൻ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ഈ സിനിമയിലൂടെ മലയാളത്തിൽ കൊണ്ടുവന്ന ടെക്നിക് ആണ് അണ്ടർ വാട്ടർ ഷൂട്ടിങ്. ക്യാമറയ് വെള്ളത്തിൽ ഇറക്കി ഷൂട്ട്‌ ചെയ്യുന്ന പ്രക്രിയ. സിനിമയിലെ മൂന്നുമിനിട്ടുള്ള സോങ് മുഴുവനും വെള്ളത്തിനടിയിൽ വച്ചു ഷൂട്ട്‌ ചെയ്തതുകൊണ്ട് ഇപ്പോഴും കാണാൻ വളരെ മികച്ച അനുഭവമാണ്.
    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    3/9
    മലയാളത്തിലെ ആർട്ട്‌-കമേർഷ്യൽ സിനിമകളുടെ സംവിധായകൻ ആണ് ജയരാജ്. മമ്മൂട്ടിയെ നായകാക്കി അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് ലൗഡ് സ്പീക്കർ. സിങ്ക് സൗണ്ട് കൊണ്ട് മലയാളത്തിൽ വീണ്ടും കൊണ്ടുവന്ന സംവിധായകൻ ആണ് ജയരാജ്‌. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ആരാധകർക്ക് കഥാപാത്രങ്ങൾ പറയുന്നത് കേൾക്കുന്നില്ല എന്നു പറഞ്ഞത് കൊണ്ട് മികച്ച ഒരു സിനിമ തിയേറ്ററിൽ ഫ്ലോപ്പ് ആയി.
    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    4/9
    മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമ തരംഗത്തിനിടെ വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. അനൂപ് മേനോൻ എഴുതി അഭിനയിച്ച സിനിമയിൽ ജയസൂര്യ, ഹണി റോസ് തുടങ്ങിയവരും ഉണ്ടായിരുന്നു. ഹെലികാം ആദ്യമായി മലയാളത്തിൽ കൊണ്ടുവന്ന സിനിമയാണ് ട്രിവാൻഡ്രം ലോഡ്ജ്.
    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    5/9
    ഇന്ത്യൻ സിനിമയിലെ വലിയ മാറ്റങ്ങളിൽ ഒന്നാണ് 3D സിനിമ. മലയാളത്തിലെ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെ രാജ്യത്തെ ആദ്യ 3D വിസ്മയം ജിജോ പുന്നൂസ് അണിയിച്ചൊരുക്കി. 3D എന്നതിന് പുറമെ ആദ്യ ഗ്രാവിറ്റി ഇല്ല്യൂഷൻ ടെക്നോളജി ആദ്യമായി ഉപയോഗിച്ചതും ഈ സിനിമയിൽ ആണ്. സിനിമയ്ക്കും മെക്കിങ്ങിനും സിനിമ പ്രൊജക്ഷനും മാറ്റങ്ങൾ സംഭവിച്ച സിനിമയായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ.
    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    6/9
    മലയാളത്തിലെ ചില ടെക്നോളജി മാറ്റങ്ങൾ കൊണ്ടു വന്ന സംവിധായകൻ ആണ് വികെ പ്രകാശ്. ഡിജിറ്റൽ ഫോർമാറ്റിൽ ഷൂട്ട്‌ ചെയ്ത ആദ്യ മലയാളം ചിത്രം ആയിരുന്നു മൂന്നാമതൊരാൾ. സംവിധാനം ചെയ്തത് വികെപിയും. ഹൊറാർ സിനിമയായ മൂന്നാമതൊരാൾ ഫിലിമിൽ ഷൂട്ട്‌ ചെയ്യുന്ന പ്രവർത്തി മലയാളത്തിൽ കുറച്ചു കൊണ്ട് വന്നു. ചിത്രം തിയേറ്ററിൽ പരാജയം ആയിരുന്നു.
    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    7/9
    രാത്രി ഷോട്ടുകൾ മനോഹരമായി കാണാൻ സാധിക്കുന്ന സിനിമയാണ് ജവാൻ ഓഫ്‌ വെള്ളിമല. മമ്മൂട്ടി നായകനായ സിനിമ സംവിധാനം ചെയ്തത് അനൂപ് കണ്ണൻ ആയിരുന്നു. രാത്രി ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള ലൈറ്റ് ഇല്ലായ്മയെ ഒഴിവാക്കാൻ ഈ സിനിമയിലൂടെ മലയാളത്തിൽ കൊണ്ട് വന്ന സംഭവം ആണ് ബലൂൺ ലൈറ്റ്. അന്തരീക്ഷത്തിൽ കത്തി നിൽക്കുന്ന ലൈറ്റ് ശരിക്കും ചന്ദ്രൻ ഉദിച്ചതുപോലെയാണ് ചിത്രങ്ങളിൽ കാണുക. വിഷ്വൽസിന് മികച്ച കോളിറ്റി കൊടുക്കാൻ സാധിക്കും ഈ ലൈറ്റിന്. 
    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    8/9
    രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിറ്റാറിനാൽ ആണ് അടുത്ത ചിത്രം. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത സിനിമ വലിയ പരാജയം തന്നെയായിരുന്നു. പക്ഷെ ചിത്രത്തിലെ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ഗാനം ആണ് മുഖ്യ ആകർഷണം. മൂന്നു മിനിറ്റിൽ കൂടുതൽ ഉള്ള ഗാനം ഒറ്റ ഷോട്ടിൽ ഷൂട്ട്‌ ചെയ്യുക എന്നത് ഇന്നു വലിയ കാര്യം അല്ലെങ്കിലും അന്ന് അതു വലിയൊരു നേട്ടം തന്നെയായിരുന്നു.
    കുട്ടിച്ചാത്തൻ മുതൽ സി യു സൂൺ വരെ.... മേക്കിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി വന്ന മലയാളം സിനിമകൾ
    9/9
    കോവിഡ് കാലത്ത് ഒടിടി റലീസ് ചെയ്ത വ്യത്യസ്ത സിനിമയാണ് സീയു സൂൺ. ഫഹദ് നായകനായ സിനിമ മുഴുവനും നടക്കുന്നത് ഒരു കമ്പ്യൂട്ടർ മോണിറ്ററിൽ ആണ്. മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത സിനിമ പൂർണമായും ചിത്രീകരിച്ചത് ഐഫോണിൽ ആണ്. വലിയ ക്യാമറകളിൽ നിന്നും ഫോണുകളിൽ ഷൂട്ട്‌ ചെയ്യാൻ പാകത്തിന് മലയാള സിനിമയെ കൊണ്ട് വന്ന ചിത്രമായിരുന്നു സീയു സൂൺ.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X