twitter
    bredcrumb

    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു

    By Akhil Mohanan
    | Published: Wednesday, August 17, 2022, 18:11 [IST]
    വെറും അഭിനയത്രി എന്നതിലുപരിയായി ബോളിവുഡിലും സൗത്തിലും തിളങ്ങി നിൽക്കുന്ന നടിയാണ് തപ്സി പന്നു. ഏതു കഥാപാത്രങ്ങളും അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ വളരെ മിടുക്കുള്ള നടിയാണ് തപ്സി. നടിയുടെ ഏറ്റവും പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. അറിയാം വിശേഷങ്ങൾ.
    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
    1/8
    തപ്സി വർഷങ്ങൾക്ക് ശേഷം സംവിധായകൻ അനുരാഗ് കശ്യപുമായി ഒന്നിക്കുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ദോബാര എന്നാണ് ചിത്രത്തിന്റെ പേര്. ഹൊറർ ത്രില്ലർ സിനിമയാണ് എന്നാണ് ചിത്രത്തിന്റെ ട്രൈലെർ കണ്ടപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
    2/8
    വീണ്ടും എന്ന അർത്ഥം വരുന്ന ദോബാര സിനിമയ്ക്ക് മാത്രമല്ല മറിച് നടി രണ്ടാമതും അനുരാഗിനൊപ്പം വർക്ക്‌ ചെയ്യുന്നു എന്നും പറയാം. രണ്ടുപേരും ഒന്നിച്ച സിനിമയായിരുന്നു മർമർസിയാൻ. ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
    3/8
    തന്റെ ഏറ്റവും നല്ല സുഹൃത്താണ് അനുരാഗ് എന്നാണ് തപ്സി പറയുന്നത്. വർഷങ്ങൾക് ശേഷം കൂടെ വർക്ക്‌ ചെയ്യാൻ പറ്റിയതിൽ വളരെ സന്തോഷം എന്നാണ് പറയുന്നത്. പേർസണൽ ആയാലും പ്രൊഫഷണൽ ആയാലും തങ്ങളുടെ സുഹൃത്ത് ബന്ധം ദൃഢമാണ്, തപ്സി പറയുന്നു.
    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
    4/8
    തനിക് കണ്ണുമടച്ചു വിശ്വസിക്കാൻ കഴിയുന്ന സംവിധായകൻ ആണ് അനുരാഗ്. ഞാൻ അദ്ദേഹത്തിന്റെ സിനിമയുടെ ആരാധികയല്ല. എന്നാൽ അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടത് എന്നിൽ നിന്നും ഞാൻ ചെയ്തിട്ടുണ്ട്. തപ്സി പറയുകയാണ്.
    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
    5/8
    ബോളിവുഡ് എന്ന ഇൻഡസ്ടറി തകർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദോബാര എന്ന സിനിമയുമായി അനുരാഗ് വരുന്നത്. എക്കാലത്തും ബോളിവുഡിൽ വ്യത്യസ്തമായി സിനിമകൾ ചെയ്യുന്ന സംവിധായകരിൽ ഒരാളാണ് അനുരാഗ്. അതിനാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രം ബിടൗണിന്റെ ശാപം മാറ്റുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
    6/8
    ദോബാരയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. റീമേക്ക് നിറയുന്ന ബോളിവുഡിൽ സ്വന്തം കണ്ടന്റ് ഇല്ല എന്നു പറയുന്നവർക്ക് മുന്നിലേക്കാണ് അനുരാഗ് വരുന്നത്. അതിനാൽ ആരാധകർക്ക് മാത്രമല്ല ബിടൗണിലെ മറ്റു സംവിധായകരും ചിത്രത്തെ വലിയ പ്രതീക്ഷയിൽ കാണുന്നുണ്ട്.
    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
    7/8
    സൗത്തിലും ഹിന്ദിയും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് തപ്സി പന്നു. ഹിന്ദിയിൽ തുടങ്ങിയ താരം സൗത്തിൽ തിളങ്ങുന്നത് വീട്രിമാരൻ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലൂടെയാണ്. ധനുഷ് നായകനായ സിനിമ സൂപ്പർ ഹിറ്റായിരുന്നു.
    'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
    8/8
    ഏതു താരം വേഷങ്ങളും ചെയ്യുന്ന നടി വ്യത്യസ്തത അഭിനയത്തിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. വെറും ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന ബോളിവുഡ് നടി അല്ല തപ്സി. മറിച് അഭിനയം സാധ്യതയുള്ള സിനിമകൾ അതു ഏതു ഭാഷയിൽ ആയാലും തേടി പിടിക്കാറുണ്ട് താരം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X