കേരളം വാഴുന്ന കോളിവുഡ് സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം

  സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളും തിളങ്ങി വാഴുന്ന ഇൻഡസ്ട്രിയാണ് സൗത്ത്. വർഷ വർഷം ഹിറ്റുകളും സൂപ്പർ ഹിറ്റുകളും നൽകുന്ന ഇത്തരം താരങ്ങളെ ദൈവത്തോളം വലുതായി കാണുന്ന ഒരു ആരാധക സമൂഹവും ഇവിടെയുണ്ട്. സൗത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരാരാധന കുറവുള്ള സ്ഥലമാണ് കേരളം. എന്നിരുന്നാലും ഫാൻസും ഫാൻസ്‌ അസോസിയേഷനുകളും ഇവടെയും ഉണ്ട്.
  By Akhil Mohanan
  | Published: Monday, December 19, 2022, 16:30 [IST]
  കേരളം വാഴുന്ന കോളിവുഡ് സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
  1/7
  തമിഴ് താരങ്ങൾക്ക് സൗത്തിൽ എല്ലായിടത്തും വലിയ ആരാധകാരാണുള്ളത്. അതിപ്പോൾ കേരളത്തിൽ ആണെങ്കിൽ കൂടി. അതുകൊണ്ട് തന്നെ ഇവരുടെ സിനിമകൾക്ക് കേരളത്തിൽ വലിയ ഓപ്പണിങ്ങ് ലഭിക്കാറുണ്ട്. കേരളത്തിൽ ആരാധകർ കൂടുതലുള്ള തമിഴ് താരങ്ങളെ അറിയാം.
  തമിഴ് താരങ്ങൾക്ക് സൗത്തിൽ എല്ലായിടത്തും വലിയ ആരാധകാരാണുള്ളത്. അതിപ്പോൾ കേരളത്തിൽ ആണെങ്കിൽ...
  Courtesy: Filmibeat Gallery
  കേരളം വാഴുന്ന കോളിവുഡ് സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
  2/7
  ലിസ്റ്റിൽ മുന്നിൽ ആരെന്നതിൽ ആർക്കും സംശയം ഉണ്ടാവില്ല. അത് ദളപതി വിജയ് തന്നെയാണ്. തമിഴ്നാട്ടിലും കേരളത്തിലും എന്തിന് സൗത്തിൽ തന്നെ ഏറ്റവും ആരാധകരുള്ള താരം ഇദ്ദേഹമാവും. അവസാനം വന്ന വിജയുടെ എല്ലാ ചിത്രങ്ങളും കോടി ക്ലബുകളിൽ നിറഞ്ഞു നിൽക്കുകയാണ്. അതിൽ തന്നെ കേരളത്തിൽ നിന്നുള്ള കലക്ഷൻ എടുത്തുനോക്കിയാൽ മതിയാകും വിജയ്ക്ക് കേരളത്തുലുള്ള ആരാധകരുടെ നിരക്ക്.
  ലിസ്റ്റിൽ മുന്നിൽ ആരെന്നതിൽ ആർക്കും സംശയം ഉണ്ടാവില്ല. അത് ദളപതി വിജയ് തന്നെയാണ്....
  Courtesy: Filmibeat Gallery
  കേരളം വാഴുന്ന കോളിവുഡ് സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
  3/7
  ലിസ്റ്റിൽ രണ്ടാം സ്ഥാനം സൂപ്പർ സ്റ്റാർ രജനികാന്ത് ആണ്. സൂപ്പർ സ്റ്ററിന്റെ ഏതൊരു ചിത്രവും ഫെസ്റ്റിവൽ മൂഡിൽ ആഘോഷിക്കുന്നത് തമിഴ് ജനത മാത്രമല്ല കേരളത്തിലും അത്തരത്തിലാണ്. അവസാനം വന്ന രജനികാന്ത് ചിത്രങ്ങൾക്കെല്ലാം കേരളത്തിൽ നിന്നും മികച്ച കളക്ഷൻ ലഭിച്ചവയാണ്.
  ലിസ്റ്റിൽ രണ്ടാം സ്ഥാനം സൂപ്പർ സ്റ്റാർ രജനികാന്ത് ആണ്. സൂപ്പർ സ്റ്ററിന്റെ ഏതൊരു ചിത്രവും...
  Courtesy: Filmibeat Gallery
  കേരളം വാഴുന്ന കോളിവുഡ് സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
  4/7
  തമിഴിലെ യങ്ങ് സൂപ്പർ സ്റ്റാറാണ് സൂര്യ. അദ്ദേഹമാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനം ഉള്ളത്. യുവാക്കൾക്കും യുവതികൾക്കും ഒരുപോലെ ഇഷ്ട്ടമുള്ള നടനാണ് സൂര്യ. കമൽ ഹാസൻ നായകനായ വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ വേഷത്തിൽ സൂര്യയുടെ എൻട്രി കേരളത്തിലെ തിയേറ്ററിൽ വലിയ പ്രകമ്പനം ആണ് സൃഷ്ടിച്ചത്.
  തമിഴിലെ യങ്ങ് സൂപ്പർ സ്റ്റാറാണ് സൂര്യ. അദ്ദേഹമാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനം ഉള്ളത്....
  Courtesy: Filmibeat Gallery
  കേരളം വാഴുന്ന കോളിവുഡ് സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
  5/7
  തല അജിത്ത് കുമാർ ആണ് അടുത്തത്. തമിഴ് ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽകുന്ന തല മലയാളികൾക്കും പ്രിയങ്കരനാണ്. കേരളത്തിൽ പണ്ട് വലിയ ആരാധകർ ഇദ്ദേഹത്തിന് ഇല്ലായിരുന്നു. എന്നാൽ മങ്കാത്ത എന്ന സൂപ്പർ ഹിറ്റിന് ശേഷമാണ് അജിത്ത് കുമാറിന് മലയാളികൾക്കിടയിൽ ഒരു പ്രസിദ്ധി ലഭിക്കുന്നത്.
  തല അജിത്ത് കുമാർ ആണ് അടുത്തത്. തമിഴ് ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽകുന്ന തല മലയാളികൾക്കും...
  Courtesy: Filmibeat Gallery
  കേരളം വാഴുന്ന കോളിവുഡ് സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
  6/7
  ചിയാൻ വിക്രത്തിന്റെ സിനിമൾക്ക് എന്നും കേരളത്തിൽ വലിയ ഓപ്പണിങ്ങ് ലഭിക്കാറുണ്ട്. ഒരുപക്ഷെ അദ്ദേഹത്തിന്റെ തുടക്കകാലത്ത് മലയാള ചിത്രങ്ങളിൽ അഭിനയിച്ചതിനാലാകും. ക്ലാസ്സ്‌-മാസ്സ് ചിത്രങ്ങൾ ഒരേ സമയം ചെയ്യുകയും ഹിറ്റടിക്കുകയും ചെയ്യുന്ന വിക്രത്തിന്റെ സിനിമകൾ എന്നു മലയാളികൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
  ചിയാൻ വിക്രത്തിന്റെ സിനിമൾക്ക് എന്നും കേരളത്തിൽ വലിയ ഓപ്പണിങ്ങ് ലഭിക്കാറുണ്ട്. ഒരുപക്ഷെ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X