'എംജിആർ മുതൽ നടിപ്പിൻ നായകൻ സൂര്യ വരെ'; മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ തമിഴ് നടന്മാർ

  അഭിനേതാക്കളായ എല്ലാവരുടേയും മോഹമാണ് ദേശീയ തലത്തിൽ അം​ഗീകരിക്കപ്പെടുക എന്നത്. അതിനായുള്ള പരിശ്രമത്തിന്റെ ഭാ​ഗമായാണ് നല്ല കാഥാപാത്രങ്ങൾ കഴിയാവുന്ന അത്രത്തോളം മനോഹരമാക്കാൻ അഭിനേതാക്കൾ ശ്രദ്ധിക്കുന്നത്. അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഇപ്രാവശ്യം വിതരണം ചെയ്തപ്പോൾ മികച്ച നടനായി സൂര്യയും നടിയായി അപർണ ബാലമുരളിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സൂര്യക്ക് പുറമെ ഇതുവരെ തമിഴിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കാം. 
  By Ranjina Mathew
  | Published: Monday, July 25, 2022, 22:47 [IST]
  'എംജിആർ മുതൽ നടിപ്പിൻ നായകൻ സൂര്യ വരെ'; മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ തമിഴ് നടന്മാർ
  1/8
  കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകുന്ന നടൻ ചിയാൻ വിക്രം ദേശീയ പുരസ്കാരം നേടിയത് പിതാമ​ഗൻ എന്ന ചിത്രത്തിലൂടെയാണ്. 2003ൽ പുറത്തിറങ്ങിയ സിനിമയിൽ സൂര്യ, ലൈല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
  കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകുന്ന നടൻ ചിയാൻ വിക്രം ദേശീയ പുരസ്കാരം...
  Courtesy: facebook
  'എംജിആർ മുതൽ നടിപ്പിൻ നായകൻ സൂര്യ വരെ'; മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ തമിഴ് നടന്മാർ
  2/8
  ഇതുവരെ മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളാണ് ധനുഷിന് ലഭിച്ചിട്ടുള്ളത്. ആദ്യത്തെ തവണ പുരസ്കാരം നേടിയത് ആടുക്കളം സിനിമയിലെ പ്രകടനത്തിലൂടെയാണ്. രണ്ടാമത്തെ ദേശീയ പുരസ്കാരം അസുരൻ സിനിമയിലെ പ്രകടനത്തിനുമായിരുന്നു. 
  ഇതുവരെ മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളാണ് ധനുഷിന് ലഭിച്ചിട്ടുള്ളത്. ആദ്യത്തെ തവണ...
  Courtesy: facebook
  'എംജിആർ മുതൽ നടിപ്പിൻ നായകൻ സൂര്യ വരെ'; മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ തമിഴ് നടന്മാർ
  3/8
  ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ അഭിനയത്തിന്റെ കാര്യം വരുമ്പോൾ ഒരു കോംപ്രമൈസിനും തയ്യാറാവാത്ത വ്യക്തിത്വമാണ്. അത് അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് തന്നെ വ്യക്തമാണ്. നടി ശ്രീദേവിയും കമൽഹാസനും നായികാനായകന്മാരായ മൂൺട്രാം പിറൈയിലൂടെയാണ് കമൽഹാസന് ദേശീയ പുരസ്കാരം ലഭിച്ചത്. 
  ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ അഭിനയത്തിന്റെ കാര്യം വരുമ്പോൾ ഒരു...
  Courtesy: facebook
  'എംജിആർ മുതൽ നടിപ്പിൻ നായകൻ സൂര്യ വരെ'; മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ തമിഴ് നടന്മാർ
  4/8
  അന്നും ഇന്നും തമിഴ് സിനിമയിലെ ലെജന്റ്സിൽ ഒരാളായി കണക്കാപ്പെടുന്ന സൂപ്പർ താരമാണ് എംജിആർ. മരത്തൂർ ഗോപാല രാമചന്ദ്രൻ എന്നാണ് യഥാർഥ പേര്. 1936ൽ സതി ലീലാവതി എന്ന ചിത്രത്തിലൂടെയായിരുന്നു എംജിആർ വെള്ളിത്തിരയിൽ എത്തിയത്. 1971ൽ റിക്ഷാക്കാരൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ എംജിആറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 
  അന്നും ഇന്നും തമിഴ് സിനിമയിലെ ലെജന്റ്സിൽ ഒരാളായി കണക്കാപ്പെടുന്ന സൂപ്പർ താരമാണ് എംജിആർ....
  Courtesy: facebook
  'എംജിആർ മുതൽ നടിപ്പിൻ നായകൻ സൂര്യ വരെ'; മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ തമിഴ് നടന്മാർ
  5/8
  ഇരുപത് വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിനിടയിൽ സൂര്യക്ക് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് സുരറൈ പോട്രിലൂടെയാണ്. സുധ കൊങരയാണ് ചിത്രം സംവിധാനം ചെയ്തത്. 
  ഇരുപത് വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിനിടയിൽ സൂര്യക്ക് ആദ്യമായി മികച്ച നടനുള്ള ദേശീയ...
  Courtesy: facebook
  'എംജിആർ മുതൽ നടിപ്പിൻ നായകൻ സൂര്യ വരെ'; മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ തമിഴ് നടന്മാർ
  6/8
  വില്ലനായും സഹനടനായുമെല്ലാം ഒട്ടനവധി വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുള്ള പ്രകാശ് രാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് കാഞ്ചീവരം എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ്. 
  വില്ലനായും സഹനടനായുമെല്ലാം ഒട്ടനവധി വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുള്ള പ്രകാശ് രാജിന് മികച്ച...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X