തെലുങ്കിലെ താര രാജാക്കൻമാർ കേരളത്തിൽ എയറിലാവുമ്പോൾ; ഇവരോടെന്താണിത്ര ദേഷ്യം?

  തമിഴ്, തെലുങ്ക് സിനിമകൾക്ക് കേരളത്തിൽ എപ്പോഴും ആരാധകരുണ്ട്. തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്ക്കും അജിത്തിനും സൂര്യക്കും കേരളത്തിലുള്ള ആരാധകരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. സമാനമായി തെലുങ്ക് സിനിമാ താരങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. എന്നാൽ തമിഴിൽ നിന്ന് വ്യത്യസ്തമായി തെലുങ്കിലെ ചില സൂപ്പർ സ്റ്റാറുകൾ എപ്പോഴും മലയാളികളുടെ ട്രോളുകൾക്ക് ഇരയാവും. ചിലർ അവരുടെ സിനിമകളുടെ പേരിലാണെങ്കിൽ മറ്റു ചിലരുടെ പ്രവൃത്തിയാണ് ഇതിന് കാരണമാവുക. ഇത്തരത്തിൽ മലയാളികൾ വലിയ തോതിൽ ട്രോളിയ ചില തെലുങ്ക് സൂപ്പർ താരങ്ങളെയും ചില സിനിമകളും പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Saturday, October 1, 2022, 18:51 [IST]
  തെലുങ്കിലെ താര രാജാക്കൻമാർ കേരളത്തിൽ എയറിലാവുമ്പോൾ; ഇവരോടെന്താണിത്ര ദേഷ്യം?
  1/5
  ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചെയ്ത ചിരഞ്ജീവിയാണ് ഒടുവിൽ മലയാളി ട്രോളൻമാർക്ക് മുന്നിൽ കിട്ടിയിരിക്കുന്ന തെലുങ്ക് താരം. തെലുങ്കിലെ താര രാജാവായ ചിരഞ്ജീവി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയം ആണ്. ലൂസിഫറിൽ മോഹൻലാൽ ചെയ്ത ആക്ഷനും റീമേക്കായ ഗോഡ്ഫാദറിലെ ചിരഞ്ജീവിയുടെ ആക്ഷനും താരതമ്യം ചെയ്താണ് ട്രോളുകൾ. ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്
  ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചെയ്ത ചിരഞ്ജീവിയാണ് ഒടുവിൽ മലയാളി ട്രോളൻമാർക്ക് മുന്നിൽ...
  തെലുങ്കിലെ താര രാജാക്കൻമാർ കേരളത്തിൽ എയറിലാവുമ്പോൾ; ഇവരോടെന്താണിത്ര ദേഷ്യം?
  2/5
  മലയാളത്തിലെ ഹിറ്റ് സിനിമ അയ്യപ്പനും കോശിയും തെലുങ്കിൽ ഭീംല നായക് റീമേക്ക് ചെയ്തപ്പോഴാണ് പവൻ കല്യാൺ എന്ന നടൻ ട്രോളൻമാരുടെ കൈയിലേക്ക് വരുന്നത്. തെലുങ്ക് റീമേക്കിന്റെ ട്രെയ്ലറും പവൻ കല്യാണിന്റെ ആക്ഷനുമെല്ലാം മലയാളികൾ വൻ തോതിൽ ട്രോളി. 
  മലയാളത്തിലെ ഹിറ്റ് സിനിമ അയ്യപ്പനും കോശിയും തെലുങ്കിൽ ഭീംല നായക് റീമേക്ക് ചെയ്തപ്പോഴാണ് പവൻ...
  തെലുങ്കിലെ താര രാജാക്കൻമാർ കേരളത്തിൽ എയറിലാവുമ്പോൾ; ഇവരോടെന്താണിത്ര ദേഷ്യം?
  3/5
  തെലുങ്കിലെ സൂപ്പർ താരമായ മഹേഷ് ബാബു കേരളത്തിൽ വലിയ തോതിൽ ട്രോളുകൾക്കിരയായിട്ടില്ലെങ്കിലും ഒരിക്കൽ ബോളിവുഡ് പ്രേക്ഷകർ നടനെ ട്രോളിയിരുന്നു. ബോളിവുഡിന് എന്നെ വിലക്കെടുക്കാനാവില്ലെന്ന പ്രസ്താവനയാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. നടന്റെ അമാനുഷികത തോന്നുന്ന ചില രംഗങ്ങളും യാതൊരു എക്സ്പ്രഷനുമില്ലാതെയുള്ള ചില അഭിനയ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. 
  തെലുങ്കിലെ സൂപ്പർ താരമായ മഹേഷ് ബാബു കേരളത്തിൽ വലിയ തോതിൽ ട്രോളുകൾക്കിരയായിട്ടില്ലെങ്കിലും...
  തെലുങ്കിലെ താര രാജാക്കൻമാർ കേരളത്തിൽ എയറിലാവുമ്പോൾ; ഇവരോടെന്താണിത്ര ദേഷ്യം?
  4/5
  മലയാളത്തിലെ വമ്പൻ ഹിറ്റായ പ്രേമം തെലുങ്കിൽ റിലീസ് ചെയ്തപ്പോഴാണ് മലയാളികൾ റീമേക്ക് ദുരന്തമെന്ന് പറഞ്ഞ് സിനിമയെ പൊങ്കാലയിട്ടത്. നാഗചൈതന്യയ്ക്ക് വലിയ ഹേറ്റേഴ്സ് കേരളത്തിലില്ലെങ്കിലും ഈ സിനിമയിലൂടെ നടനും പരിഹസിക്കപ്പെട്ടു. മലയാളത്തിൽ സായ് പല്ലവി ചെയ്ത വേഷം തെലുങ്കിൽ ചെയ്ത ശ്രുതി ഹാസനാണ് കൂടുതൽ ട്രോളുകൾക്ക് ഇരയായത്. 
  മലയാളത്തിലെ വമ്പൻ ഹിറ്റായ പ്രേമം തെലുങ്കിൽ റിലീസ് ചെയ്തപ്പോഴാണ് മലയാളികൾ റീമേക്ക്...
  തെലുങ്കിലെ താര രാജാക്കൻമാർ കേരളത്തിൽ എയറിലാവുമ്പോൾ; ഇവരോടെന്താണിത്ര ദേഷ്യം?
  5/5
  തെലുങ്കിലെ സൂപ്പർ‌ താരമായ നന്ദമൂരി ബാലകൃഷ്ണനോട് മലയാളികൾക്കെന്തോ ഈർഷ്യയുണ്ടെന്ന് തോന്നിപ്പോവും. അത്രമാത്രം ട്രോളുകളാണ് നടനെതിരെ വരാറ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിൽ നിന്നും നടനെതിരെ പരിഹാസം ഉയരാറുണ്ട്. വളരെ ദേഷ്യക്കാരനായ നന്ദമൂരി അടുത്തിടെ അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ട വീഡിയോ കേരളത്തിലെ ട്രോൾ പേജുകളിൽ നിറഞ്ഞിരുന്നു.  നടന്റെ തെലുങ്കിൽ ആഘോഷിക്കപ്പെട്ട ചില സിനിമകളും ഗാന രംഗങ്ങളും മലയാളികൾ നിരന്തരം ട്രോളാറുണ്ട്. 
  തെലുങ്കിലെ സൂപ്പർ‌ താരമായ നന്ദമൂരി ബാലകൃഷ്ണനോട് മലയാളികൾക്കെന്തോ ഈർഷ്യയുണ്ടെന്ന്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X