അന്യഭാഷകളിലും തിളങ്ങി മമ്മൂട്ടി... മെഗാസ്റ്റാറിന്റെ കലക്കൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

  ഇന്ത്യയിലെ മികച്ച നടന്മാരിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് മലയാളികളുടെ മമ്മൂക്ക. അഭിനയ രംഗത്ത് പതിറ്റാണ്ടുകൾ പിന്നിട്ട ഇദ്ദേഹം തന്റെ എഴുപത്തിരണ്ടാം വയസ്സിലും സൂപ്പർ ഹിറ്റുകൾ തന്നുകൊണ്ടിരിക്കുകയാണ്. അഭിനയതോടുള്ള അടങ്ങാത്ത ആഗ്രഹമുള്ള മമ്മൂട്ടി മലയാളത്തിന് പുറമെ അന്യഭാഷകളിലും നിരവധി സൂപ്പർ ഹിറ്റുകൾ നേടിയ നടനാണ്.

  By Akhil Mohanan
  | Published: Monday, January 23, 2023, 18:31 [IST]
  അന്യഭാഷകളിലും തിളങ്ങി മമ്മൂട്ടി... മെഗാസ്റ്റാറിന്റെ കലക്കൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  1/6
  തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും എന്തിന് ഇംഗ്ലീഷ് സിനിമയിൽ പോലും മമ്മൂട്ടി സൂപ്പർ താരമാണ്. ഏതു ഭാഷയിലായാലും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യുകയും ചെയ്യാറുണ്ട് ഇദ്ദേഹം. അനവധി സിനിമകളിലായി മലയാളത്തിന് പുറമെ അഭിനയിച്ച മമ്മൂട്ടിയുടെ ഓരോ ഭാഷയിലെയും മികച്ച ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
  തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും എന്തിന് ഇംഗ്ലീഷ് സിനിമയിൽ പോലും മമ്മൂട്ടി...
  Courtesy: Filmibeat Gallery
  അന്യഭാഷകളിലും തിളങ്ങി മമ്മൂട്ടി... മെഗാസ്റ്റാറിന്റെ കലക്കൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  2/6
  അന്യഭാഷളിൽ മമ്മൂക്ക ഏറ്റവും കൂടുതൽ അഭിനയിച്ചത് തമിഴിലാണ്. അദ്ദേഹത്തിന്റെ മികച്ച തമിഴ് സിനിമകളുടെ ലിസ്റ്റ് എടുക്കുമ്പോൾ അതിൽ ദളപതിയും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ആനന്ദം, പേരൻപ് എന്നീ സിനിമകൾ തീർച്ചയായും ഉണ്ടാകും. രജനികാന്തിനൊപ്പം തന്നെ പ്രധാന റോൾ ദളപതിയിൽ ചെയ്തപ്പോൾ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്ത അഭിനയം ആയിരുന്നു കാണാൻ സാധിച്ചത്. പേരൻപിലെ അമുതവൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രമാണ്.
  അന്യഭാഷളിൽ മമ്മൂക്ക ഏറ്റവും കൂടുതൽ അഭിനയിച്ചത് തമിഴിലാണ്. അദ്ദേഹത്തിന്റെ മികച്ച തമിഴ്...
  Courtesy: Filmibeat Gallery
  അന്യഭാഷകളിലും തിളങ്ങി മമ്മൂട്ടി... മെഗാസ്റ്റാറിന്റെ കലക്കൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  3/6
  ഹിന്ദിയിൽ അടുത്തകാലത്തൊന്നും മമ്മൂക്ക അഭിനയിച്ചിട്ടില്ല. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചത്.സൗ ജൂത്ത് എക് സച്ച്, ധർത്തിപുത്ര എന്നീ സിനിമകൾ മമ്മൂട്ടിയുടെ മികച്ച ബോളിവുഡ് സിനിമകളാണ്. ഹിന്ദിയിൽ നായകനായി അഭിനയിച്ചില്ലെങ്കിലും നയകനോളം തന്നെയുള്ള മുഖ്യ വേഷത്തിലാണ് ഇദ്ദേഹം കൂടുതലായും വന്നിട്ടുള്ളത്.
  ഹിന്ദിയിൽ അടുത്തകാലത്തൊന്നും മമ്മൂക്ക അഭിനയിച്ചിട്ടില്ല. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ്...
  Courtesy: Filmibeat Gallery
  അന്യഭാഷകളിലും തിളങ്ങി മമ്മൂട്ടി... മെഗാസ്റ്റാറിന്റെ കലക്കൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  4/6
  കന്നഡയിലേക്ക് വന്നാൽ മമ്മൂട്ടി നായകനായ ശിക്കാരി ആണുള്ളത്. ചിത്രം മലയാളത്തിലും കന്നഡയിലും ഒരേസമയം റിലീസ് ചെയ്തിരുന്നു. സിനിമ ഫ്ലോപ്പ് ആയിരുന്നെങ്കിലും മമ്മൂട്ടി മികച്ച അഭിനയം തന്നെയായിരുന്നു സിനിമയിൽ കാഴ്ചവച്ചത്.
  കന്നഡയിലേക്ക് വന്നാൽ മമ്മൂട്ടി നായകനായ ശിക്കാരി ആണുള്ളത്. ചിത്രം മലയാളത്തിലും കന്നഡയിലും...
  Courtesy: Filmibeat Gallery
  അന്യഭാഷകളിലും തിളങ്ങി മമ്മൂട്ടി... മെഗാസ്റ്റാറിന്റെ കലക്കൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  5/6
  തെലുങ്കിൽ പണ്ടുകാലം മുതലേ മമ്മൂട്ടി അഭിനയിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മികച്ച തെലുങ്ക് ചിത്രം എന്നു പറയാൻ പറ്റുന്നത് 2019ൽ വന്ന യാത്ര ആണ്. വൈ എസ് രാജശേഖര റെഡി ആയി മമ്മൂട്ടി ഗംഭീര പ്രകടനം ആയിരുന്നു സിനിമയിൽ. മഹി വി രാഘവ് എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു ബിയോപിക് ആണ്.
  തെലുങ്കിൽ പണ്ടുകാലം മുതലേ മമ്മൂട്ടി അഭിനയിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മികച്ച തെലുങ്ക്...
  Courtesy: Filmibeat Gallery
  അന്യഭാഷകളിലും തിളങ്ങി മമ്മൂട്ടി... മെഗാസ്റ്റാറിന്റെ കലക്കൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  6/6
  മമ്മൂട്ടിക്ക് നാഷണൽ അവാർഡ് വാങ്ങികൊടുത്ത ചിത്രമായിരുന്നു ഡോ ബാബാസാഹിബ് അംബേദ്കർ. അംബേദ്കരുടെ ബിയോപിക് ചിത്രം ഇംഗ്ലീഷിലും ഹിന്ദിയിലും ആയാണ് റിലീസ് ചെയ്തിരുന്നത്. രാജ്യത്തിനകത്തും പുറത്ത് പ്രദർശിപ്പിച്ച ചിത്രത്തിൽ മമ്മൂട്ടി ഗംഭീര അഭിനയം ആയിരുന്നു കാഴ്ചവച്ചത്.
  മമ്മൂട്ടിക്ക് നാഷണൽ അവാർഡ് വാങ്ങികൊടുത്ത ചിത്രമായിരുന്നു ഡോ ബാബാസാഹിബ് അംബേദ്കർ....
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X