twitter
    bredcrumb

    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ

    By Rahimeen KB
    | Published: Sunday, October 16, 2022, 15:19 [IST]
    നായികമാരായി തിളങ്ങിയ ശേഷം സംവിധായകരായി മാറിയ നടിമാരെ അറിയാം.
    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    1/10
    രേവതി: മലയാളത്തിന് ഏറെ പ്രിയങ്കരിയായ നടി രേവതി അഞ്ച് സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ രണ്ടെണ്ണം കേരള കഫേ, മുംബൈ കട്ടിങ് എന്നീ ആന്തോളജികൾക്ക് വേണ്ടി ആയിരുന്നു. ദേശീയ അവാർഡ് നേടിയ മിത്തർ, മൈ ഫ്രണ്ട് ആണ് ആദ്യ ചിത്രം. പിന്നീട് ഫിർ മിലെങ്കെ എന്നി ചിത്രവും ചെയ്തു. കജോൾ നായികയാവുന്ന സലാം വെങ്കിയാണ് ഏറ്റവും പുതിയ ചിത്രം. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    2/10
    അപർണ സെൻ: ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന സംവിധായക ആണ് അമൃത സെൻ.പതിനാറാം വയസിൽ അഭിനയത്തിലേക്ക് കടന്നു വന്ന അപർണ പിന്നീടാണ് സംവിധായകയാകുന്നത്. പതിനഞ്ചിലധികം ചിത്രങ്ങളാണ് അപർണ സെൻ സംവിധാനം ചെയ്തിട്ടുള്ളത്. 1987 പത്മശ്രീ നൽകി ആദരിച്ച സംവിധായക ഒന്നിലധികം തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 
    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    3/10
    കൊങ്കണ സെൻ: ബംഗാളി, ഹിന്ദി സിനിമകളിലൂടെ തിളങ്ങിയിട്ടുള്ള നടിയാണ് കൊങ്കണ സെൻ. അഭിനേതാവ് എന്നതിന് ഉപരി സംവിധായക കൂടിയാണ് കൊങ്കണ. നാംകൊറോൺ, എ ഡെത്ത് ഇൻ ദി ഗഞ്ച എന്നിങ്ങനെ രണ്ടു സിനിമകൾ താരം സംവിധാനം ചെയ്തിട്ടുണ്ട്.
    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    4/10
    ഹേമ മാലിനി: ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളായ ഹേമ മാലിനി രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദിൽ ആഷ്‌ന ഹേയ്, മോഹിനി, ടെൽ മി ഓ ഹുദ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് താരം സംവിധാനം ചെയ്തിട്ടുള്ളത്.

    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    5/10
    ദിവ്യ ഖോസ്ല കുമാർ: നടിയായി എത്തി പിന്നീട് നിർമാതാവും സംവിധായകയുമായി മാറിയ താരമാണ്  ദിവ്യ. യാരിയാൻ, സനം രേ തുടങ്ങിയ ചിത്രങ്ങളാണ് ദിവ്യ സംവിധാനം ചെയ്തത്.
    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    6/10
    നന്ദിത ദാസ്: മലയാളം ഉൾപ്പെടെ 40 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി നന്ദിതാ ദാസ് അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 

    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    7/10
    സിമി ഗരേവാൾ: ബോളിവുഡിലെ അറിയപ്പെടുന്ന നടിയും നിർമാതാവും അവതാരകയുമൊക്കെയായ സിമി  ഗരേവാൾ ഒരു സംവിധായക കൂടിയാണ്. ടെലിവിഷന് വേണ്ടി പരമ്പരയും ഡോക്യൂമെന്ററികളും താരം സംവിധാനം ചെയ്തിട്ടുണ്ട്.
    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    8/10
    പൂജാ ഭട്ട്: ബോളിവുഡിലെ അറിയപ്പെടുന്ന നിർമാതാവും അഭിനയത്രിയുമായ പൂജ ഭട്ട് അഞ്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ജിസം 2 ആണ് പൂജ ഭട്ട് സംവിധാനം ചെയ്ത അവസാന ചിത്രം.
    ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്; സംവിധായകരായി മാറിയ നായികമാർ
    9/10
    കങ്കണ റണാവത്ത്: ബോളിവുഡിലെ വിവാദനായികയായി അറിയപ്പെടുന്ന നടിയാണ് കങ്കണ. അടുത്തിടെ സംവിധായികയായും താരം പേരെടുത്തിരുന്നു. മണികർണിക ദി ക്വീൻ ഓഫ് ജാൻസി എന്ന ചിത്രമാണ് താരം സംവിധാനം ചെയ്തത്. എമർജൻസി എന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X