മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ; 300 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമകൾ ഇവയാണ്

  ഓടിടി വന്നതോടെ സിനിമാ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിലെ ഏറ്റവും പ്രധാന മാറ്റം തിയേറ്ററുകളിൽ സിനിമകളുടെ ആയുസ് കുറഞ്ഞു എന്നതാണ്. പണ്ട് നൂറും ഇരുന്നൂറും ദിവസം തിയേറ്ററുകളിൽ സിനിമകൾ ഓടിയിരുന്നെങ്കിൽ ഇന്ന് അത് കഷ്ടിച്ച് ഒരു മാസം എന്ന കണക്കിലേക്ക് മാറിയിട്ടുണ്ട്. അടുത്തിടെ ഏറ്റവും കൂടുതൽ ബോക്സ്ഓഫീസ് കളക്ഷൻ നേടിയ ഭീഷ്മപർവ്വം, ഹൃദയം തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ ഒരു മാസം പൂർത്തിയാകുന്നതിന് മുന്നേ ഓടിടിയിൽ എത്തിയിരുന്നു. എന്നാൽ ഒരു 20 - 25 മുൻപ് വരെ ഇതായിരുന്നില്ല സ്ഥിതി. ചില സിനിമകൾ തിയേറ്ററിൽ 200 ഉം 300 ദിവസം വരെ പ്രദർശനം തുടർന്നിരുന്നു. അങ്ങനെ 300 ദിവസത്തിലധികം തിയേറ്ററുകളിൽ നിറഞ്ഞോടിയ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങൾ ഇവയാണ്.  
  By Rahimeen Kb
  | Published: Friday, September 9, 2022, 16:05 [IST]
  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ; 300 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമകൾ ഇവയാണ്
  1/6
  ഗോഡ്‌ഫാദർ - സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ഗോഡ്‌ഫാദർ. 1991 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന, മുകേഷ്, തിലകൻ, ഇന്നസെന്റ്, കെ പി എ സി ലളിത, ജഗദീഷ്, ഫിലോമിന എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരന്നത്. ഏകദേശം 405 ദിവസങ്ങളോളമാണ് ചിത്രം പ്രദർശനം തുടർന്നത്. ആ വർഷത്തെ മികച്ച  ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ഗോഡ്‌ഫാദർ നേടിയിരുന്നു. 
  ഗോഡ്‌ഫാദർ - സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ഗോഡ്‌ഫാദർ. 1991 ൽ...
  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ; 300 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമകൾ ഇവയാണ്
  2/6
  ഒരു വടക്കൻ വീരഗാഥ - മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് വടക്കൻ വീരഗാഥ.  വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഒരുക്കിയ ഈ ചിത്രം 300 ദിവസത്തിലധികം തിയേറ്ററുകളിൽ നിറഞ്ഞോടിയിരുന്നു. മമ്മൂട്ടിയെ കൂടാതെ, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ദേശീയ പുരസ്കാരമടക്കം ചിത്രം നേടിയിരുന്നു.
  ഒരു വടക്കൻ വീരഗാഥ - മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ മലയാള...
  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ; 300 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമകൾ ഇവയാണ്
  3/6
  ചിത്രം - മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ചിത്രം. പ്രിയദർശന്റെ സംവിധാനത്തിൽ 1988 ൽ പുറത്തിറങ്ങിയ സിനിമ 365 ദിവസത്തോളമാണ് തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ്  ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.  തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യുകയുണ്ടായി. 
  ചിത്രം - മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ചിത്രം....
  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ; 300 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമകൾ ഇവയാണ്
  4/6
  കിലുക്കം - പ്രിയദർശന്റെ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ മലയാത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കോമഡി ചിത്രമാണ് കിലുക്കം. മോഹൻലാലും, ജഗതി ശ്രീകുുമാറും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ 300 ദിവസത്തിലധികമാണ് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്. 
  കിലുക്കം - പ്രിയദർശന്റെ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ മലയാത്തിലെ എക്കാലത്തെയും സൂപ്പർ...
  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ; 300 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമകൾ ഇവയാണ്
  5/6
  മണിച്ചിത്രത്താഴ് - ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ഒരു വർഷത്തോളം ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടർന്നു. പത്ത് വര്‍ഷത്തിന് ശേഷം ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. 
  മണിച്ചിത്രത്താഴ് - ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്....
  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ; 300 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമകൾ ഇവയാണ്
  6/6
  ഹിറ്റ്‌ലർ - സിദ്ദിഖ് രചനയും സംവിധാവും നിർവഹിച്ച ഈ ചിത്രം 1996 ലാണ് റിലീസ് ചെയ്തത്.  മമ്മൂട്ടി മുകേഷ്, ശോഭന, സായി കുമാർ, ജഗദീഷ് വാണി വിശ്വനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രം ഏകദേശം 300 ദിവസത്തിലധികം കേരളത്തിലെ വിവിധ തിയേറ്ററുകളിൽ പ്രദർശനം തുടർന്നു. സിദ്ദിഖ് ലാൽ കൂട്ടുകെട്ട് വിട്ട് ആദ്യമായി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ലാൽ ആയിരുന്നു.
  ഹിറ്റ്‌ലർ - സിദ്ദിഖ് രചനയും സംവിധാവും നിർവഹിച്ച ഈ ചിത്രം 1996 ലാണ് റിലീസ് ചെയ്തത്.  മമ്മൂട്ടി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X