അത് ഇവരായിരുന്നോ!, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഹിറ്റ് സിനിമകളുടെ സംവിധായകരായവർ

  മലയാളത്തിൽ ഒരുപിടി മികച്ച സംവിധായകരുണ്ട്. ഇവരിൽ ചിലരെങ്കിലും യാതൊരു മുൻപരിചയവുമില്ലാതെ  സംവിധാനത്തിലേക്ക് കടന്നു വന്നവരാണ്. എന്നാൽ മറ്റു ചിലർ ധാരാളം കാലം വിവിധ സംവിധായകർക്ക് കീഴിൽ സഹസംവിധായകനായൊക്കെ പണിയെടുത്ത ശേഷം സ്വതന്ത്ര സംവിധായകർ ആയവരാണ്. അങ്ങനെയുള്ള ചിലരെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകളായി ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാതെ പോയവരാകും അവർ. അങ്ങനെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച് പിന്നീട് സംവിധായകരായി വമ്പൻ ഹിറ്റുകൾ സമ്മാനിച്ചവർ ഇതാ.. 
  By Rahimeen Kb
  | Published: Tuesday, September 6, 2022, 17:16 [IST]
  അത് ഇവരായിരുന്നോ!, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഹിറ്റ് സിനിമകളുടെ സംവിധായകരായവർ
  1/6
  മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ മലയാളത്തിന്റെ രണ്ടു സൂപ്പർ സ്റ്റാറുകളെയും വച്ച് വമ്പൻ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ആണ് വൈശാഖ്. മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമായ പുലിമുരുകന്റെ സംവിധായകൻ. 2010 ൽ മമ്മൂട്ടി പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പോക്കിരിരാജ എന്ന ഹിറ്റ് ചിത്രം ഒരുക്കിയാണ് വൈശാഖ് സ്വതന്ത്ര സംവിധായകൻ ആയത്. എന്നാൽ അതിനു മുൻപ് ജോണി ആന്റണി, ജോഷി എന്നിവർക്കൊപ്പം സംവിധാന സഹായിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതിൽ തന്നെ ജോണി ആന്റണിയുടെ കൊച്ചി രാജാവ്, തുറുപ്പു ഗുലാൻ എന്നി ചിത്രങ്ങളിൽ വൈശാഖ് ജൂനിയർ ആർട്ടിസ്റ്റായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
  മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ മലയാളത്തിന്റെ രണ്ടു സൂപ്പർ സ്റ്റാറുകളെയും വച്ച് വമ്പൻ ഹിറ്റുകൾ...
  അത് ഇവരായിരുന്നോ!, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഹിറ്റ് സിനിമകളുടെ സംവിധായകരായവർ
  2/6
  സ്വതന്ത്ര സംവിധായകനാകുന്നതിന് മുൻപ് ധാരാളം സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ ആളാണ് ലാൽ ജോസ്. കമൽ, തമ്പി കണ്ണന്താനം, വിനയൻ എന്നിവരുടെ ഒപ്പമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കമലിനൊപ്പം 16 ചിത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം. അഴകിയ രാവണൻ, ഉദ്യാനപാലകൻ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
  സ്വതന്ത്ര സംവിധായകനാകുന്നതിന് മുൻപ് ധാരാളം സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ ആളാണ് ലാൽ ജോസ്....
  അത് ഇവരായിരുന്നോ!, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഹിറ്റ് സിനിമകളുടെ സംവിധായകരായവർ
  3/6
  ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ജോണി ആന്റണി. സംവിധാനത്തിൽ നിന്ന് അഭിനയത്തിലേക്ക് തത്കാലം ചുവടുമാറ്റിയ അദ്ദേഹം തന്റെ ആദ്യ സിനിമയായ സി ഐ ഡി മൂസ സംവിധാനം ചെയ്യും മുൻപ് പത്തോളം സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അതിൽ തന്നെ രണ്ടു സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഉദയപുരം സുൽത്താൻ, ഈ പറക്കും തളിക എന്നി ചിത്രങ്ങളിൽ ആണ് അത്. പറക്കും തളികയിലെ ഒരു സ്റ്റേഷൻ രംഗത്തിലാണ് അദ്ദേഹം ഉള്ളത്.
  ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ജോണി ആന്റണി. സംവിധാനത്തിൽ നിന്ന്...
  അത് ഇവരായിരുന്നോ!, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഹിറ്റ് സിനിമകളുടെ സംവിധായകരായവർ
  4/6
  രാജമാണിക്യം, ഛോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ, ട്രാൻസ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അൻവർ റഷീദ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ തുടങ്ങിയ സിനിമകളുടെ നിർമാതാവും. അങ്ങനെ മലയാളത്തിൽ ഈ അടുത്ത കാലത്തെ വമ്പൻ സിനിമകൾ എല്ലാം സമ്മാനിച്ച അൻവർ റഷീദ് അതിനു മുൻപ് സംവിധായകൻ രഘുനാഥ് പാലേരിയുടെയും ജോണി ആന്റണിയുടേയുമൊക്കെ സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. ദിലീപ് നായകനായ വിസ്മയം, ഈ പറക്കും തളിക എന്നി സിനിമകളിൽ ഓരോ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 
  രാജമാണിക്യം, ഛോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ, ട്രാൻസ് തുടങ്ങിയ സൂപ്പർ ഹിറ്റ്...
  അത് ഇവരായിരുന്നോ!, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഹിറ്റ് സിനിമകളുടെ സംവിധായകരായവർ
  5/6
  സംവിധായകൻ കമലിന് കീഴിൽ ഒരുപാട് നാൾ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത സംവിധായകനാണ് ആഷിഖ് അബു. മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂൾ എന്ന ചിത്രമെടുത്ത് സ്വതന്ത്ര സംവിധാനത്തിലേക്ക് വന്ന ആഷിഖ് പിന്നീട് തന്റെ തന്നെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതിനൊക്കെ മുൻപ് കമൽ സംവിധാനം ചെയ്ത രാപ്പകലിലും ആഷിഖ് ഒരു ചെറിയ റോളിൽ എത്തിയിരുന്നു. എല്ലാവരും ചേർന്ന് കുടുംബ ഫോട്ടോയെടുക്കുന്ന എല്ലാവരുടെയും കണ്ണു നിറച്ച രംഗത്തിൽ ഫോട്ടോഗ്രാഫർ ആയി എത്തിയത് ആഷിഖ് ആയിരുന്നു.
  സംവിധായകൻ കമലിന് കീഴിൽ ഒരുപാട് നാൾ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത സംവിധായകനാണ് ആഷിഖ് അബു....
  അത് ഇവരായിരുന്നോ!, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഹിറ്റ് സിനിമകളുടെ സംവിധായകരായവർ
  6/6
  അടുത്തയാൾ ജിസ് ജോയ് ആണ്. 2010 ൽ പുറത്തിറങ്ങിയ ബൈസിക്കിൾ തീവ്സ് ആയിരുന്നു ജിസ് ജോയ്യുടെ ആദ്യ ചിത്രം. ആസിഫ് അലി നായകനായ ആ ചിത്രത്തിന് മുൻപ് ഡബ്ബിങ് ആർട്ടിസ്റ്റായി ജിസ് ജോയ് മലയാള സിനിമയിൽ ഉണ്ടായിരിന്നു. മലയാളത്തിലേക്ക് മൊഴിമാറ്റിയ അല്ലു അർജുൻ ചിത്രങ്ങളിൽ ഒക്കെ അല്ലു അർജുന് ശബ്ദമായത് ജിസ് ജോയ് ആയിരുന്നു. എന്നാൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിൽ മമ്മൂട്ടി നായകനായ മായാവി എന്ന ചിത്രത്തിൽ ജിസ് ജോയ് അഭിനയിച്ചിട്ടുണ്ട്. ഒരു ഹോസ്‌പിറ്റൽ റിസപ്‌ഷനിസ്റ്റിന്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്.
  അടുത്തയാൾ ജിസ് ജോയ് ആണ്. 2010 ൽ പുറത്തിറങ്ങിയ ബൈസിക്കിൾ തീവ്സ് ആയിരുന്നു ജിസ് ജോയ്യുടെ ആദ്യ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X