twitter
    bredcrumb

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ

    By
    | Published: Wednesday, August 24, 2022, 21:26 [IST]
    ഇന്ന് ബോളിവുഡിലെ സൂപ്പര്‍ നായികമാരാണ് ഇവരെല്ലാം. എന്നാല്‍ ഈ താരങ്ങള്‍ തങ്ങളുടെ കരിയര്‍ ആരംഭിച്ചത് തെന്നിന്ത്യന്‍ സിനിമകളിലൂടെയായിരുന്നു.

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ
    1/8
    ഇന്ന് ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികയാണ് ദീപിക. പലര്‍ക്കും അറിയാത്ത കാര്യമാണ് ദീപികയുടെ അരങ്ങേറ്റം കന്നഡയിലൂടെയായിരുന്നുവെന്നത്. ഐശ്വര്യയായിരുന്നു ആദ്യ സിനിമ.

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ
    2/8
    സൂപ്പര്‍ നായിക ഐശ്വര്യ റായിയുടെ അരങ്ങേറ്റം മണിരത്‌നം സിനിമ ഇരുവറിലൂടെയായിരുന്നു. മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നാലെ ഓര്‍ പ്യാര്‍ ഹോ ഗയയിലൂടെ ബോളിവുഡിലെത്തി.

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ
    3/8
    ഇന്ന് ബോളിവുഡിലെ മിന്നും താരമാണ് താപ്‌സി പന്നു. നെപ്പോ കിഡുകള്‍ക്കിടയില്‍ സ്വന്തം ഇടം നേടിയ ഔട്ട് സൈഡര്‍. ഹിന്ദിയിലെത്തും മുമ്പ് നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു താപ്‌സി. 

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ
    4/8
    ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് കൃതി സനോണിന്റെ സ്ഥാനം. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കൃതി അരങ്ങേറുന്നത്. പിന്നീടാണ് ബോൡവുഡിലെത്തുന്നത് സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതും.

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ
    5/8
    തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് സ്‌പെഷ്യല്‍ 26 ലൂടെയാണ് കാജല്‍ ഹിന്ദിയിലെത്തുന്നത്.

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ
    6/8
    ബോളിവുഡിന്റെ ഒ.ജി ഡീവയാണ് രേഖ. ജമിനി ഗണേശന്റെ മകള്‍ കൂടിയായ രേഖയുടെ ആദ്യ ചിത്രം തമിഴിലായിരുന്നു. പിന്നീട് സാവന്‍ ഭദോനിലൂടെ ബോളിവുഡിലെത്തുകയായിരുന്നു. 

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ
    7/8
    ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍ നായികയാണ് ശ്രീദേവി. മലയാളത്തിലടക്കം ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമകളില്‍ ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം.

    അറിയാമോ? ഈ ബോളിവുഡ് താരങ്ങള്‍ തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലൂടെ
    8/8
    ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമ മാലിനിയും തുടങ്ങിയത് തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു. തെലുങ്ക് സിനിമയായ പാണ്ഡവ വനനാശം ആയിരുന്നു ആദ്യ സിനിമ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X