twitter
    bredcrumb

    ഇവരൊക്കെ ബന്ധുക്കളായിരുന്നോ? മലയാള സിനിമയില്‍ ഏറ്റവും അടുത്ത ബന്ധുക്കളായിട്ടുള്ള താരങ്ങള്‍ ഇവരാണ്...

    By Ambili John
    | Published: Monday, September 12, 2022, 19:26 [IST]
    മലയാള സിനിമയിലെ പല പ്രമുഖരായ താരങ്ങളും അടുത്ത ബന്ധുക്കളാണെന്നുള്ള കാര്യം അധികമാർക്കും അറിയാൻ വഴിയില്ല. അത്തരത്തിലുള്ള ചില താരങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ചറിയാം.. 
     ഇവരൊക്കെ ബന്ധുക്കളായിരുന്നോ? മലയാള സിനിമയില്‍ ഏറ്റവും അടുത്ത ബന്ധുക്കളായിട്ടുള്ള താരങ്ങള്‍ ഇവരാണ്...
    1/7

    നടി വിദ്യ ബാലന്റെ കസിന്‍ സഹോദരിയാണ് തെന്നിന്ത്യന്‍ നടി പ്രിയാമണി. അതുപോലെ ഗായിക മാല്‍ഗുഡി ശുഭയുടെ മരുമകളും കര്‍ണാടകയിലെ ഗായിക കമല കൈലഷിന്റെ ചെറുമകളുമാണ്. 
     ഇവരൊക്കെ ബന്ധുക്കളായിരുന്നോ? മലയാള സിനിമയില്‍ ഏറ്റവും അടുത്ത ബന്ധുക്കളായിട്ടുള്ള താരങ്ങള്‍ ഇവരാണ്...
    2/7

    നടന്‍ ബിജു മേനോനെ വിവാഹം കഴിച്ചതോടെ മലയാളത്തിലെ പ്രശസ്ത താരകുടുംബമായി മാറിയിരിക്കുകയാണ് നടി സംയുക്ത വര്‍മ്മയുടേത്. എന്നാല്‍ സംയുക്തയ്ക്ക് സിനിമയില്‍ തന്നെ ബന്ധുക്കളുണ്ട്. നടിയുടെ അമ്മയുടെ സഹോദരിയാണ് നടി ഊര്‍മിള ഉണ്ണി. ഊര്‍മിളയുടെ മകള്‍ ഉത്തര സംയുക്തയുടെ കസിനുമാണ്. 
     ഇവരൊക്കെ ബന്ധുക്കളായിരുന്നോ? മലയാള സിനിമയില്‍ ഏറ്റവും അടുത്ത ബന്ധുക്കളായിട്ടുള്ള താരങ്ങള്‍ ഇവരാണ്...
    3/7

    കൊട്ടരക്കര ശ്രീധരന്‍ നായരുടെ മകനാണ് നടന്‍ സായി കുമാര്‍. എന്നാല്‍ സായി കുമാറിന്റെ സഹോദരിയും അഭിനേത്രിയാണ്. നടി ശോഭ മോഹനാണ് സായി കുമാറിന്റെ സഹോദരി. ശോഭയുടെ മക്കളും നടന്മാരുമായ അനു മോഹനും വിനു മോഹനും സായി കുമാര്‍ അമ്മാവനാണ്. 

     ഇവരൊക്കെ ബന്ധുക്കളായിരുന്നോ? മലയാള സിനിമയില്‍ ഏറ്റവും അടുത്ത ബന്ധുക്കളായിട്ടുള്ള താരങ്ങള്‍ ഇവരാണ്...
    4/7

    ട്രാവന്‍കൂര്‍ സഹോദരിമാരുമായി അടുത്ത ബന്ധമാണ് നടി ശോഭനയ്ക്കുള്ളത്. അതുപോലെ നടി സുകുമാരിയുമായിട്ടും അടുത്ത ബന്ധമാണ് ശോഭനയ്ക്കുള്ളത്. ശോഭനയുടെ അച്ഛന്റെ സഹോദരിയാണ് സുകുമാരി. അതുപോലെ നടന്‍ വിനീതും ശോഭനയുടെ കസിനാണ്.

     ഇവരൊക്കെ ബന്ധുക്കളായിരുന്നോ? മലയാള സിനിമയില്‍ ഏറ്റവും അടുത്ത ബന്ധുക്കളായിട്ടുള്ള താരങ്ങള്‍ ഇവരാണ്...
    5/7

    നടന്മാരായ ലാലും ബാലു വര്‍ഗീസും അടുത്ത ബന്ധുക്കളാണ്. ലാലിന്റെ സഹോദരിപുത്രനാണ് ബാലു വാര്‍ഗീസ്. അങ്ങനെ നോക്കുമ്പോള്‍ ലാലിന്റെ മരുമകനാണ് ബാലു. 
     ഇവരൊക്കെ ബന്ധുക്കളായിരുന്നോ? മലയാള സിനിമയില്‍ ഏറ്റവും അടുത്ത ബന്ധുക്കളായിട്ടുള്ള താരങ്ങള്‍ ഇവരാണ്...
    6/7

    നടി നമിത പ്രമോദിനും സിനിമയിലൊരു ബന്ധുവുണ്ട്. നമിതയുടെ പിതാവിന്റെ സഹോദരനാണ് സിനിമാ, സീരിയല്‍ താരം കുമരകം രഘുനാഥ്. ഇദ്ദേഹമാണ് നമിതയ്ക്കും സിനിമയിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. 
     ഇവരൊക്കെ ബന്ധുക്കളായിരുന്നോ? മലയാള സിനിമയില്‍ ഏറ്റവും അടുത്ത ബന്ധുക്കളായിട്ടുള്ള താരങ്ങള്‍ ഇവരാണ്...
    7/7
    നടി ശ്വേത മേനോനും അനൂപ് മേനോനും കസിന്‍സാണ്. ഇരുവരും മുന്‍പ് താരങ്ങള്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തോട് പറഞ്ഞത്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X