ഓവറായി പ്രതീക്ഷിച്ചിട്ടും പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍; ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകളിവയാണ്

    മമ്മൂട്ടി നായകനായി അഭിനയിച്ചിട്ടും ബോക്സോഫീസിൽ വലിയ പരാജയമായി മാറിയ നിരവധി ചിത്രങ്ങളുണ്ട്. അത്തരത്തൽ ആരാധകരെ പോലും നിരാശപ്പെടുത്തിയ സിനിമയുടെ ലിസ്റ്റ് ഇങ്ങനെ.. 
    By Ambili John
    | Published: Friday, September 9, 2022, 16:14 [IST]
    ഓവറായി പ്രതീക്ഷിച്ചിട്ടും പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍; ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകളിവയാണ്
    1/6
    ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം. സംവിധായകനും എഴുത്തുകാരനുമായ ജോമോന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനായിരുന്നു. 2006 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വലിയൊരു താരനിര അണിനിരന്നെങ്കിലും ചിത്രം പരാജയപ്പെട്ടു. 
    ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച് പുറത്തിറങ്ങിയ...
    ഓവറായി പ്രതീക്ഷിച്ചിട്ടും പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍; ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകളിവയാണ്
    2/6
     പ്രെയ്‌സ് ദി ലോര്‍ഡ്  2014 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രവും ബോക്‌സോഫീസില്‍ തികഞ്ഞ പരാജയമായിരുന്നു. ആകാന്‍ഷപൂരി, റീനൂ മാത്യൂസ്, മുകേഷ് തുടങ്ങി വലിയ താരങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. 
     പ്രെയ്‌സ് ദി ലോര്‍ഡ്  2014 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന...
    ഓവറായി പ്രതീക്ഷിച്ചിട്ടും പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍; ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകളിവയാണ്
    3/6
    ലവ് ഇന്‍ സിംഗപൂര്‍ മമ്മൂട്ടിയെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത കോമഡി ഡ്രാമ ചിത്രമാണ് ലവ് ഇന്‍ സിംഗപൂര്‍. ബോക്‌സോഫീസില്‍ തികഞ്ഞ പരാജയമാണ് സിനിമയ്ക്കുണ്ടായത്. അനാഥനായ മച്ചു എന്ന കഥാപാത്രത്തില്‍ നിന്നും പണക്കാരനായി മാറുന്ന മമ്മൂട്ടിയ്ക്ക് സിംഗപൂരില്‍ നിന്നും വരുന്ന പെണ്ണുമായി ഇഷ്ടത്തിലാവുന്നതും മറ്റുമൊക്കെയാണ് ഇതിവൃത്തം. നെടുമുടി വേണു, സൂരാജ് വെഞ്ഞാറമൂട്, ബിജു കുട്ടന്‍, സലീം കുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ക്കൊപ്പം നവനീത് കൗര്‍ എന്ന നടിയാണ് നായികയായിട്ടെത്തിയത്. 
    ലവ് ഇന്‍ സിംഗപൂര്‍ മമ്മൂട്ടിയെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത കോമഡി...
    ഓവറായി പ്രതീക്ഷിച്ചിട്ടും പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍; ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകളിവയാണ്
    4/6
    ഈ പട്ടണത്തില്‍ ഭൂതം മമ്മൂട്ടി ഇരട്ടറോളിലെത്തിയ ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. ഫാന്റസി കോമഡി ഗണത്തില്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം ഒരു ഭൂതം നാട്ടിലിറങ്ങുന്നതും അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് കാണിച്ചത്. കാവ്യ, മാധവന്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വലിയ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷച്ചതിലും വലിയ പരാജയമായി ഇത് മാറി. 
    ഈ പട്ടണത്തില്‍ ഭൂതം മമ്മൂട്ടി ഇരട്ടറോളിലെത്തിയ ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. ഫാന്റസി...
    ഓവറായി പ്രതീക്ഷിച്ചിട്ടും പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍; ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകളിവയാണ്
    5/6
    വൈറ്റ് മമ്മൂട്ടി ആരാധകരെ പോലും നിരാശപ്പെടുത്തിയ റൊമാന്റിക് ചിത്രമാണ് വൈറ്റ്. 2016 ല്‍ പുറത്തിറക്കിയ ചിത്രം വളരെ കുറച്ച് ദിവസങ്ങളെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചുള്ളു. ഖുമ ഖുറേഷിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ അഭിനയിച്ചത്.
    വൈറ്റ് മമ്മൂട്ടി ആരാധകരെ പോലും നിരാശപ്പെടുത്തിയ റൊമാന്റിക് ചിത്രമാണ് വൈറ്റ്. 2016 ല്‍...
    ഓവറായി പ്രതീക്ഷിച്ചിട്ടും പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍; ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകളിവയാണ്
    6/6
    അച്ഛാദിന്‍ ജി മാര്‍ത്താണ്ഡന്‍-മമ്മൂട്ടി കൂട്ടുകെട്ടിലൊരുക്കിയ ചിത്രമാണ് അച്ഛാദിന്‍. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രവും പൂര്‍ണപരാജയമായി. മാന്‍സി ശര്‍മ്മയാണ് സിനിമയില്‍ നായികയായിട്ടെത്തിയത്. 
    അച്ഛാദിന്‍ ജി മാര്‍ത്താണ്ഡന്‍-മമ്മൂട്ടി കൂട്ടുകെട്ടിലൊരുക്കിയ ചിത്രമാണ് അച്ഛാദിന്‍....
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X