twitter
    bredcrumb

    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം

    By Akhil Mohanan
    | Published: Thursday, September 1, 2022, 19:21 [IST]
    ഒരു സിനിമ ഇൻഡസ്ട്രിയുടെ വളർച്ച എന്നത് സൂപ്പർ ഹിറ്റുകൾ മാത്രം അല്ല, വ്യത്യസ്ത ജോണറിൽ ഉള്ള സിനിമകൾ വരുമ്പോൾ ആണ് എന്നാണ് സിനിമ നിരൂപകർ കണക്കാക്കുന്നത്. വ്യത്യസ്തമായ ഒരു സിനിമ എന്നത് ഇന്ത്യയിൽ എപ്പോഴും ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ ആണ് കാണാറുള്ളത്. വർഷ വർഷം അനവധി സിനിമകൾ ഇറങ്ങുന്ന രാജ്യത്തു കോമഡിയും ത്രില്ലറും റൊമാൻസും ഒഴിച്ചാൽ ബാക്കി ജോണറുകൾ ഒന്നും തന്നെ കാണാൻ സാധിക്കില്ല.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    1/11
    ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകൾ വരുന്നത് മലയാളത്തിൽ നിന്നാണ് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്നതാണ്. എന്നാൽ വ്യത്യസ്ത ജോണറുകൾ ഉപയോഗിക്കാത്തതിൽ മലയാളം ഒന്നാം നമ്പറിൽ ആണ്. സൗത്തിലെ തന്നെ തമിഴിനെയും തെലുങ്കിനെയും വച്ചു നോക്കുമ്പോൾ പരീക്ഷണ സിനിമകൾ കുറവാണു ഇവടെ. വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിച്ചു പരാജയം നേരിട്ടതാവും സംവിധായകരെയും നിർമാതാക്കളെയും നടന്മാരെയും അത്തരം സിനിമകളിൽ നിന്നും അകറ്റുന്നത്. മലയാളത്തിലെ വ്യത്യസ്ത ജോണറുകളിൽ ഇറങ്ങി ഫ്ലോപ്പ് ആയ കുറച്ചു സിനിമകൾ നോകാം.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    2/11
    റെഡ് റൈൻ, മലയാളത്തിൽ ആദ്യമായി 'ഏലിയൻ ഇൻവേഷൻ' എന്ന കൺസെപ്റ് കൊണ്ടുവന്ന സിനിമ. അതുവരെ ഹോളിവുഡിൽ മാത്രം കണ്ടുവന്ന സബ്ജെക്ട് വളരെ ധൈര്യപൂർവം മലയാളത്തിൽ കൊണ്ടുവന്ന സിനിമയായിരുന്നു. പക്ഷെ വമ്പൻ പരാജയം ആയിരുന്നു. നരേൻ, ലിയോണ ലിഷോയ് തുടങ്ങിയവർ മുഖ്യ വേഷത്തിൽ അഭിനയിച്ച സിനിമ രാഹുൽ സാധശിവൻ ആണ് സംവിധാനം ചെയ്തത്.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    3/11
    ദുൽഖർ-നസ്രിയ താരജോടികളെ മുഖ്യ കഥാപാത്രമാക്കി ബാലാജി മോഹൻ തമിഴിലും മലയാളത്തിലുമായി സംവിധാനം ചെയ്ത സിനിമയാണ് സംസാരം ആരോഗ്യത്തിന് ഹാനികരം. പകർച്ചവ്യാധി സംസാരത്തിലൂടെ പകരുന്ന അവസ്ഥ വരുമ്പോൾ സർക്കാർ സംസാരിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നാലുള്ള അവസ്ഥയാണ് ചിത്രം മുന്നോട്ട് വച്ചിരുന്നത്. ആ കാലത്തെ മികച്ച ചിത്രമായിരുന്നിട്ടും സിനിമ പരാജയം നേരിട്ടു. റൊമാന്റിക് ചിത്രം പ്രതീക്ഷിച്ച് വന്ന ആരാധകർ പുതിയ സിനിമയെ അംഗീകരിച്ചില്ല.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    4/11
    അഡ്വന്ർസ് ഓഫ് ഓമനക്കുട്ടൻ എന്ന ഹിറ്റിന് ശേഷം രോഹിത് വിഎസ് ആസിഫലിക്കൊപ്പം വന്ന സിനിമയായിരുന്നു ഇബിലീസ്. മലയാളത്തിലെ മികച്ച താര നിരയുണ്ടായിരുന്ന സിനിമയായിട്ടുന്നു ഇബിലീസ്. മരണവും മരണാനന്തര ജീവിതവും പ്രമേയമായ സിനിമ അനവധി ജോണറുകളുടെ ഒരു മിക്സ്ഡ് രൂപം ആയിരുന്നു. മലയാളത്തിലെ മികച്ച ഫാന്റസി സിനിമയായിരുന്നിട്ടും മലയാളി പ്രേക്ഷകർ ചിത്രത്തെ തോല്പിക്കുകയായിരുന്നു.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    5/11
    മലയാളത്തിലെയും ഇന്ത്യയിലെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ അണ്ടർ റേറ്റഡ് ആയ സിനിമയാണ് ഡബിൾ ബാരൽ. എല്ലാ അർത്ഥത്തിലും കാലത്തിനു മുന്നേ ഇറങ്ങിയ സിനിമ. മലയാളത്തിലെ മികച്ച താരങ്ങൾ അണിനിരണ സിനിമയായിരുന്നിട്ടും ഏറ്റവും മികച്ച മേക്കിങ് കൂടെ ആയിരുന്നിട്ടും ആക്ഷൻ-ഫാന്റസി-ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന സിനിമ വലിയ പരാജയം തന്നെയായിരുന്നു.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    6/11
    മലയാളത്തിലെ മികച്ച തിരക്കഥ രചയിതാവ് ആയ മധുമുട്ടം എഴുതിയ സിനിമയായിരുന്നു ഭരതൻ എഫക്ട്. അനിൽ ദാസ് സംവിധാനം ചെയ്ത സിനിമയിൽ ബിജു മേനോൻ ആയിരുന്നു നായകൻ. മലയാളത്തിലെ സയൻസ് ഫിക്ഷൻ സിനിമയായിരുന്ന ഭരതൻ എഫെക്ട് അന്ന് മാർക്കറ്റ് ഇല്ലാതിരുന്ന ബിജുമേനോൻ നായകനായതും മോശം മേക്കിങ്ങും പരാജയത്തിന് കാരണമായി.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    7/11
    ലാൽ ജൂനിയർ അണിയിച്ചൊരുക്കിയ മികച്ച സൈക്കോളജിക്കൽ ത്രില്ലെർ ആണ് ഹായ് ഐ ആം ടോണി. നവദമ്പതികളുടെ ഫ്ലാറ്റിലേക്കുള്ള സൈക്കോ ആയ ടോണിയുടെ വരവും പിന്നീടുള്ള സംഭവങ്ങളും മികച്ച രീതിയിൽ സംവിധായകൻ മേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ അവസാന 20മിനുട്ട് ഗംഭീരം എന്നു തന്നെ വേണം പറയാൻ. ടെക്നിക്കലി മുന്നോട്ട് നിന്ന സിനിമ പക്ഷെ തിയേറ്ററിൽ ഹിറ്റായില്ല.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    8/11
    വികെ പ്രകാശ്-ഫഹദ് കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് നത്തോലി ഒരു ചെറിയ മീൻ അല്ല. ശങ്കർ രാമകൃഷ്ണൻ രചിച്ച കഥ വികെപി വളരെ മികച്ച രീതിയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. വളരെ സങ്കീർണ്ണമായ കഥ സാധാരണ പ്രേക്ഷകർക്ക് മനസ്സിലായില്ല എന്നത് തന്നെയാണ് പരാജയം കാരണം. പക്ഷെ ചിത്രം മലയാളത്തിലെ മികച്ച പരീക്ഷണ ചിത്രം തന്നെയാണ്.
    മലയാള സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ചിത്രങ്ങൾ... ഫലം പരാജയം, കൂടുതൽ അറിയാം
    9/11
    മലയാളത്തിലെ സ്പൂഫ് സിനിമകളിൽ മികച്ചതാണ് ചിറകൊടിഞ്ഞ കിനാവുകൾ. അഴകിയ രാവണൻ സിനിമയിൽ മമ്മൂട്ടിയോട് ശ്രീനിവാസൻ പറയുന്ന സുമതിയുടെയും തയ്യൽകാരന്റെയും കഥയുടെ സിനിമാറ്റിക്ക് വേർഷൻ ആണ് ഈ ചിത്രം. മലയാളത്തിലെ എല്ലാ ക്ലിഷേകളെയും തുറന്നു കാട്ടിയ ചിത്രം പക്ഷെ വിജയം നേടാൻ കഴിഞ്ഞില്ല.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X