twitter
    bredcrumb

    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Saturday, December 31, 2022, 15:54 [IST]
    സിനിമ ടെലിവിഷൻ മേഖലയിൽ ലോകം മുഴുവൻ സോഷ്സുള്ള വെബ്സൈറ്റ് ആണ് IMDb. സിനിമ പ്രേക്ഷകരിൽ വലിയൊരു പറ്റം ഇവരുടെ സൈറ്റിനെ ഫോളോ ചെയ്യുന്നവരാണ്. സിനിമയുടെ നിരുപണവും അതിന്റെ റേറ്റിങ്ങും നൽകാറുണ്ട് ഇവർ. അതിനാൽ തന്നെ ഒരു സിനിമകാണണോ എന്ന് ഇവരുടെ റേറ്റിംഗ് നോക്കി പോകാറുണ്ട് പല ആരാധകരും.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    1/11
    ഈ വർഷം മികച്ച ചിത്രങ്ങളുടെ ചാകര തന്നെയായിരുന്നു സൗത്ത് ഇന്ത്യയിൽ. ബജറ്റിലും കളക്ഷനിലും ബ്രഹ്മാണ്ടമായ അനവധി സിനിമകളാണ് വന്നത്. തെന്നിന്ത്യയിലെ ഈ വർഷത്തെ ഏറ്റവും കൂടുതൽ IMDb റേറ്റിംഗ് ലഭിച്ച ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    2/11
    ലിസ്റ്റിൽ മുന്നിൽ നില്കുന്നത് കന്നഡ ചിത്രം 777 ചാർളി ആണ്. ചാർളി എന്ന നായയുടേയും ധർമയുടേയും കഥാപറഞ്ഞ ചിത്രം സംവിധാനം ചെയ്തത് കിരൺരാജ് ആണ്. ഹെവി സെന്റിമെന്റ്സ് സീൻ കൊണ്ട് തിയേറ്ററിൽ കണ്ണീർ പുഴ ഒരുക്കിയ ചിത്രം 100 കോടി കളക്ഷൻ നേടിയിരിന്നു. സിനിമയ്ക്ക് IMDb നൽകിയ റേറ്റിംഗ് 8.9 ആണ്.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    3/11
    രണ്ടാം സ്ഥാനം റോക്ക്ട്രി: ദി നമ്പി എഫക്ട് എന്ന ചിത്രത്തിനാണ്. നടൻ മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നമ്പി നാരായണന്റെ ജീവിത കഥയായിരുന്നു സിനിമയാക്കിയത്. ബയോപിക് ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. 8.8 ആണ് സിനിമയുടെ IMDb റേറ്റിംഗ്.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    4/11
    ഈ വർഷത്തെ മികച്ച റൊമാന്റിക് ചിത്രം വന്നത് തെലുങ്കിൽ നിന്നാണ്. ദുൽഖർ സൽമാൻ നായകനായ സിത രാമം ആയിരുന്നു സിനിമ. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ മൃണാൽ താക്കൂർ ആണ് നായിക. കുറഞ്ഞ ബഡ്ജറ്റിൽ വന്ന് മികച്ച കളക്ഷൻ നേടിയ ചിത്രത്തിന് IMDb 8.6 ആണ് റേറ്റിംഗ് നൽകിയത്.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    5/11
    8.5 റേറ്റിങ്ങുമായി ഈ വർഷത്തെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് കാന്താര. കന്നഡ ഇൻഡസ്ട്രിയിൽ നിന്നും വന്ന ഈ മിത്തോളജിക്കൽ ചിത്രം ഇന്ത്യ മുഴുവൻ ചർച്ചയായിരുന്നു. റിഷബ് ഷെട്ടി എഴുതി സംവിധാനം ചെയ്ത സിനിമയിൽ അദ്ദേഹം തന്നെയായിരുന്നു നായക വേഷം അവതിപ്പിച്ചത്. 16 കോടി ബഡ്ജറ്റിൽ വന്ന ചിത്രം 400 കോടിക്ക് അടുത്ത് കളക്ഷൻ ഉണ്ടാക്കിയിരുന്നു.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    6/11
    ഉലഗ നായകൻ കമല ഹാസന്റെ തിരിച്ചുവരവായിരുന്നു വിക്രം എന്ന ചിത്രം. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ വലിയ ഹിറ്റായിരുന്നു. കമല ഹാസനോടൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും അഭിനയിച്ച ചിത്രത്തിൽ സൂര്യയും ചെറിയ വേഷം ചെയ്തിരുന്നു. 8.4 ആണ് സിനിമയുടെ IMDb റേറ്റിംഗ്.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    7/11
    ഈ വർഷം കന്നഡയിൽ നിന്നും വന്ന് ഏറ്റവും വലിയ ഹിറ്റടിച്ച ചിത്രമാണ് കെജിഎഫ് 2. പ്രശാന്ത് നീൽ ഒരുക്കിയ ഗ്യാങ്ങ്സ്റ്റർ മൂവിയിൽ യാഷ് ആയിരുന്നു റോക്കി ഭായി എന്ന എന്നാ കഥാപാത്രം ചെയ്തിരുന്നത്. റോക്കി ഭായി ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒരു ഭൂകമ്പം ആയിരുന്നു സൃഷ്ടിച്ചത്. 8.3 റേറ്റിംഗ് ആണ് IMDb ചിത്രത്തിന് നൽകിയിരിക്കുന്നത്.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    8/11
    ലിസ്റ്റിൽ അടുത്തത് മലയാള ചിത്രം ജന ഗണ മന ആണ്. പ്രിഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവർ മുഖ്യ വേഷത്തിൽ വന്ന ചിത്രം ഒരു ത്രില്ലർ സിനിമയായിരുന്നു. മികച്ച മേക്കിങ് കൊണ്ടും ചാടുലമായ ഡയലോഗ് കൊണ്ടും സിനിമക്ക് വലിയ ആരാധകരുണ്ടായിട്ടുണ്ട്. IMDb റേറ്റിംഗ് 8.3 ആണ് ഈ സിനിമയ്ക്ക് ലഭിച്ചത്.
    777 ചാർലി മുതൽ ഹൃദയം വരെ... ഐഎംഡിബി റേറ്റിങ്ങിൽ മുന്നിലുള്ള 2022ലെ സൌത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    9/11
    4 കോടി ബഡ്ജറ്റിൽ വന്ന് 75 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രമാണ് ലൗ ടുഡേ. പ്രദീപ് രംഘനാഥൻ അണിയിച്ചൊരുക്കിയ റൊമാന്റിക് ചിത്രം അവതണത്തിലും പ്രമേയത്തിലും മികച്ചു നിന്നിരുന്നു. കോമഡി ട്രാക്കിൽ പോകുന്ന ചിത്രത്തിന് 8.2 ആണ് IMDb റേറ്റിംഗ് ലഭിച്ചത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X