ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ല; തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച ഉത്തരേന്ത്യൻ നടിമാർ

  തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച നായികമാർ ഏറെയാണ്. മലയാളത്തിലെ ഒട്ടുമിക്ക നടിമാരും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുമുണ്ട്. തമിഴകത്തെ വലിയ താരങ്ങളായ നയൻതാരയും കീർത്തി സുരേഷുമുൾപ്പെടെ മലയാള സിനിമയിലൂടെ വന്നവരാണ്. ഉത്തരേന്ത്യയിൽ നിന്നും നിരവധി നടിമാർ തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ചിട്ടുണ്ട്. 

  By Abhinand Chandran
  | Published: Monday, October 17, 2022, 19:40 [IST]
  ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ല; തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച ഉത്തരേന്ത്യൻ നടിമാർ
  1/5
  തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായിക നടിയാണ് കാജൽ അ​ഗർവാൾ. വിജയ്, അജിത്ത്, സൂര്യ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ കൂടെയെല്ലാം അഭിനയിച്ച നടി തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്. മുംബൈക്കാരിയാണ് കാജൽ. പഞ്ചാബി കുടുംബത്തിലാണ് നടി ജനിച്ചത്. ഹിന്ദി സിനിമകളിൽ ശ്രദ്ധിക്കപ്പെടാഞ്ഞതോടെയാണ് നടി തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. 
  തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായിക നടിയാണ് കാജൽ അ​ഗർവാൾ. വിജയ്, അജിത്ത്, സൂര്യ തുടങ്ങിയ...
  ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ല; തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച ഉത്തരേന്ത്യൻ നടിമാർ
  2/5
  തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരുപോലെ അഭിനയിച്ച നടിയാണ് രകുൽ പ്രീത് സിം​ഗ്. ന്യൂഡൽഹിയിലെ സിഖ് കുടുംബത്തിലാണ് രകുൽ ജനിച്ചത്. ഹിന്ദിയിൽ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും നടിക്ക് മുൻനിര നായിക നടിയാവാൻ കഴിഞ്ഞില്ല. എന്നാൽ തെലുങ്കിലെ വിലപിടിപ്പുള്ള നായിക നടിയായി രകുൽ പ്രീത് സിം​ഗ് മാറി. 
  തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരുപോലെ അഭിനയിച്ച നടിയാണ് രകുൽ പ്രീത് സിം​ഗ്. ന്യൂഡൽഹിയിലെ സിഖ്...
  ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ല; തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച ഉത്തരേന്ത്യൻ നടിമാർ
  3/5
  തമിഴകത്ത് വൻ പ്രശസ്തിയാർജിച്ച നടിയാണ് ജ്യോതിക. നടൻ സൂര്യയെ വിവാഹം കഴിച്ച നടി തമിഴ്നാട്ടിൽ ജനപ്രിയ താരമാണ്. മഹാരാഷ്ട്രയാണ് ജ്യോതികയുടെ സ്വദേശം. നടി ന​ഗ്മയുടെ അർധ സഹോദരിയുമാണ് ജ്യോതിക. 
  തമിഴകത്ത് വൻ പ്രശസ്തിയാർജിച്ച നടിയാണ് ജ്യോതിക. നടൻ സൂര്യയെ വിവാഹം കഴിച്ച നടി തമിഴ്നാട്ടിൽ...
  ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ല; തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച ഉത്തരേന്ത്യൻ നടിമാർ
  4/5
  വൻ തരം​ഗം തമിഴകത്ത് സൃഷ്ടിച്ച നടിയാണ് ഹൻസിക മോട്വാണി. മുംബൈയിലെ ഒരു സിന്ധി കുടുംബത്തിലാണ് നടി ജനിച്ചത്. ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും ഇവ വിജയം കണ്ടില്ല. ഇതോടെ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് മാറുകയായിരുന്നു. 
  വൻ തരം​ഗം തമിഴകത്ത് സൃഷ്ടിച്ച നടിയാണ് ഹൻസിക മോട്വാണി. മുംബൈയിലെ ഒരു സിന്ധി കുടുംബത്തിലാണ് നടി...
  ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ല; തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച ഉത്തരേന്ത്യൻ നടിമാർ
  5/5
  തമിഴ് തെലുങ്ക് സിനിമകളിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. മഹാരാഷ്ട്രക്കാരിയാണ് തമന്ന. മോഡലിം​ഗിൽ നിന്നുമാണ് നടി സിനിമയിലേക്കെത്തിയത്. ബോളിവുഡിൽ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യയിലാണ്. 
  തമിഴ് തെലുങ്ക് സിനിമകളിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X