twitter
    bredcrumb

    മേജർ മഹാദേവൻ മുതൽ ശിവറാം വരെ... സ്ക്രീനിൽ രാജ്യംകാത്ത പട്ടാളക്കാരെ കാണാം

    By Akhil Mohanan
    | Published: Sunday, September 18, 2022, 20:04 [IST]
    യുദ്ധ സിനിമകൾ എന്നും കാണികൾക്ക് ഇഷ്ട്ടപെടുന്നവയാണ്. ശത്രുക്കളെ കൊന്നൊടുക്കുന്നതും ത്യാഗവും യുദ്ധവും ദേശസ്നേഹവും കലർന്ന ഡ്രാമകൾ എന്നും ആരാധകരെ പിടിച്ചിരുത്താറുണ്ട്. പണ്ടുകാലം മുതലേ ഇന്ത്യയിൽ ഇറങ്ങുന്ന ഇത്തരം ചിത്രങ്ങളിൽ നായകൻ അവസാനം ജീവൻ കൊടുത്തും രാജ്യത്തെ ,സംരക്ഷിക്കാറുണ്ട്.
    മേജർ മഹാദേവൻ മുതൽ ശിവറാം വരെ... സ്ക്രീനിൽ രാജ്യംകാത്ത പട്ടാളക്കാരെ കാണാം
    1/7
    കേരളത്തിൽ തീവ്രവാദം കൊണ്ടു രക്ഷപെട്ട ഒരാളെയുള്ളു, അതു മേജർ രവി ആണ്. ഹോട്ടൽ കാലിഫോർണിയ സിനിമയിലെ ഡയലോഗ്സ് ആണിത്. തമാശയായിട്ട് പറയുന്ന ഈ ഡയലോഗ് ശരിക്കും ശരിയാണ്. തീവ്രവാദം പശ്ചാത്തലമാക്കി സിനിമകൾ മലയാളത്തിൽ കൂടുതലും ചെയ്തു ഹിറ്റാക്കിയിരിക്കുന്നത് സംവിധായകൻ മേജർ രവി തന്നെയാണ്. ദേശസ്നേഹം കൊണ്ട് മലയാളികളെ തിയേറ്ററിൽ പുളകം കൊള്ളിച്ച സിനിമകൾ കാണാം.
    മേജർ മഹാദേവൻ മുതൽ ശിവറാം വരെ... സ്ക്രീനിൽ രാജ്യംകാത്ത പട്ടാളക്കാരെ കാണാം
    2/7
    മലയാളയത്തിൽ വളരെ വ്യത്യസ്ത രീതിയിൽ കഥപറഞ്ഞ സിനിമയാണ് ദൗത്യം. പട്ടാള സിനിമ എന്ന്പറയാൻ പറ്റില്ലെങ്കിലും മിലിട്ടറി ഓപ്പറേഷൻ എങ്ങനെ ആയിരിക്കും എന്നത് മലയാളികൾക്ക് പറഞ്ഞു തണ സിനിമയാണിത്. 1989ൽ മോഹൻലാലിനെ വച്ചു പി അനിൽ സംവിധാനം ചെയ്ത സിനിമ ഇന്നും മികച്ച ചിത്രമാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രം വേറെ ലെവൽ ആണെന്ന് പറയാം.
    മേജർ മഹാദേവൻ മുതൽ ശിവറാം വരെ... സ്ക്രീനിൽ രാജ്യംകാത്ത പട്ടാളക്കാരെ കാണാം
    3/7
    2006ൽ മേജർ രവി സംവിധാനം ചെയ്ത സിനിമയായിരുന്നു കീർത്തി ചക്ര. മുഴുനീള പട്ടാള സിനിമയായ ഇത് യുദ്ധവും പട്ടാള ക്യാമ്പും യുദ്ധത്തിന്റെ രീതികളും എല്ലാം മലയാളികൾക്ക് പറഞ്ഞു തന്ന സിനിമയായിരുന്നു. ഹിന്ദി സിനിമ ബോർഡറുമായി സാമ്യം ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. സിനിമയിലെ മോഹൻലാലിൻറെ മേജർ മഹാദേവൻ വലിയ ഹിറ്റായ കഥാപാത്രം ആയിരുന്നു.
    മേജർ മഹാദേവൻ മുതൽ ശിവറാം വരെ... സ്ക്രീനിൽ രാജ്യംകാത്ത പട്ടാളക്കാരെ കാണാം
    4/7
    മമ്മൂട്ടിയെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത സിനിമയായിരുന്നു മിഷൻ 90 ഡേയ്‌സ്. രാജീവ്‌ ഗാന്ധി വധകേസ് അന്വേഷണത്തിന്റ നേർസാക്ഷ്യം ആയിരുന്നു സിനിമ. മേജർ ശിവറാം ആയി മമ്മൂട്ടി വന്ന സിനിമ പക്ഷെ തിയേറ്ററിൽ ഹിറ്റായില്ല. ചിത്രത്തിന്റെ ക്ലൈമാക്സിൽ നായകൻ തോൽക്കുന്നതാവാം കാരണം.
    മേജർ മഹാദേവൻ മുതൽ ശിവറാം വരെ... സ്ക്രീനിൽ രാജ്യംകാത്ത പട്ടാളക്കാരെ കാണാം
    5/7
    കുരുക്ഷേത്ര മലയാളത്തിലെ മികച്ച വാർ മൂവി ആണ്. മേജർ രവി മോഹൻലാലിനെ വച്ചു ചെയ്ത സിനിമ സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ കേണൽ മഹാദേവനെ മോഹൻലാൽ മികച്ചതാക്കി. രാജ്യസ്നേഹം കൊണ്ട് നിറഞ്ഞ സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ആക്ഷൻ സീനുകൾ വളരെ മികച്ചതായിരുന്നു.
    മേജർ മഹാദേവൻ മുതൽ ശിവറാം വരെ... സ്ക്രീനിൽ രാജ്യംകാത്ത പട്ടാളക്കാരെ കാണാം
    6/7
    പ്രിഥ്വിരാജ്, ജാവേദ് ജെഫ്രി തുടങ്ങിയവർ മുഖ്യ വേഷം ചെയ്ത സിനിമയായിരുന്നു പിക്കറ്റ് 43. ഇന്ത്യ-പാക് ബോർഡറിലെ കഥ പറഞ്ഞ സിനിമ സംവിധാനം ചെയ്തത് മേജർ രവി ആയിരുന്നു. തിയേറ്ററിൽ വലിയ ഹിറ്റാവാൻ ചിത്രത്തിന്റെ കഴിഞ്ഞില്ല. എല്ലാവരും മികച്ച രീതിയിൽ അഭിനയിച്ചിരുന്നു സിനിമയിൽ.
    മേജർ മഹാദേവൻ മുതൽ ശിവറാം വരെ... സ്ക്രീനിൽ രാജ്യംകാത്ത പട്ടാളക്കാരെ കാണാം
    7/7
    1971 ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം സിനിമയാക്കിയപ്പോൾ മലയാളത്തിൽ പിറന്നത് മികച്ച ചിത്രമായിരുന്നു. മേജർ രവി 2017ൽ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ ഹിറ്റായില്ല. മോഹൻലാൽ മേജർ മഹാദേവൻ ആയി വീണ്ടും വന്ന സിനിമ കൂടെയായിരുന്നു ഇത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X