twitter
    bredcrumb

    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Wednesday, September 28, 2022, 19:08 [IST]
    ഐഎംഡിബി റേറ്റിംഗ് സിനിമ പ്രേമികൾക്കിടയിൽ എന്നും ചർച്ചയാകുന്ന കാര്യങ്ങളിൽ ഒന്നാണ്. സിനിമയുടെ കോളിറ്റി അനുസരിച്ച് ആരാധകർ ഐഎംഡിബി സൈറ്റിൽ നൽകുന്ന റേറ്റിംഗ് ആണ് ഐഎംഡിബി റേറ്റിംഗ്. ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് മുതൽ റിലീസിംഗ് ശേഷവും ആരാധകർക്ക് റേറ്റിംഗ് നൽകാം. 1 മുതൽ 10 വരേക്കുള്ളിൽ റേറ്റിംഗ് കൊടുക്കാം. റേറ്റിംഗ് കൂടുതൽ ഉള്ളത് മികച്ച സിനിമയും റേറ്റിംഗ് വളരെ കുറവുള്ളത് മോശം സിനിമയും ആയിരിക്കും.
    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം
    1/8
    ഐഎംഡിബി റേറ്റിംഗ് നോക്കി സിനിമകൾ കാണുന്നത് ഇന്ന് ഒരു ശീലമാണ്. മികച്ച റേറ്റിങ്ങും റിവ്യൂസും ഉള്ള സിനിമകൾ തിരഞ്ഞെടുക്കാൻ ഐഎംഡിബി എന്നും നമ്മളെ സഹായിക്കാറുണ്ട്. മികച്ച മലയാള സിനിമകളെയും ഐഎംഡിബി ചാർട്ട് ചെയ്തിട്ടുണ്ട്. സൈറ്റിൽ കൊടുത്ത മികച്ച റേറ്റിംഗ് ഉള്ള അമ്പത് മലയാള സിനിമകൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം.
    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം
    2/8
    മലയാള സിനിമകളിൽ ഏറ്റവും റേറ്റിംഗ് നൽകിയിരിക്കുന്ന ചിത്രം മണിച്ചിത്രത്താഴ് ആണ്. സിനിമയ്ക്ക് ഐഎംഡിബി നൽകിയ റേറ്റിംഗ് 8.5 ആണ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങിയവർ അഭിനയിച്ച ചിത്രം മലയാളത്തിലെ മികച്ച സൈക്കോ ത്രില്ലർ ആണ്. ഫാസിൽ സംവിധാനം ചെയ്ത സിനിമ ഇന്ത്യയിൽ അനവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം
    3/8
    8.4 റേറ്റിംഗ് ലഭിച്ച 5 സിനിമകളാണ് മലയാളത്തിൽ ഉള്ളത്. സന്ദേശം, കിരീടം, #ഹോം, കുമ്പളങ്ങി നൈറ്റ്സ്, നാടോടിക്കാറ്റ് എന്നിവയാണ് ചിത്രങ്ങൾ. വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ സന്ദേശവും അടുത്തിറങ്ങിയ ഹോമും ഈ ലിസ്റ്റിൽ ഉണ്ട്. മുകളിൽ പറഞ്ഞ ചിത്രങ്ങൾ എല്ലാം മലയാളത്തിലെ മികച്ച ചിത്രങ്ങളാണ്.
    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം
    4/8
    8.3 റേറ്റിംഗ് ഐഎംഡിബി നൽകിയ മൂന്നു സിനിമകളാണ് മലയാളത്തിൽ ഉണ്ടായിരിക്കുന്നതാണ്. ദേവാസുരം, ചിത്രം, ദൃശ്യം 2 തുടങ്ങിയാവയാണ്. ഈ മൂന്നും മോഹൻലാൽ നായകനായ ചിത്രങ്ങളാണ്. പല വർഷങ്ങളായി ഇറങ്ങിയ ഈ സിനിമകൾ മലയാളത്തിലെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം
    5/8
    8.2 റേറ്റിംഗ് ലഭിച്ച അനവധി സിനിമകൾ ആണ് ഉണ്ടായിട്ടുള്ളത്. സ്ഫടികം, കിലുക്കം, ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, തൂവാനത്തുമ്പികൾ, ദൃശ്യം, ഒരു വടക്കൻ വീരഗാഥ, പ്രേമം, ബാംഗ്ലൂർ ഡേയ്സ്, കാലാപാനി, റാംജി റാവു സ്പീക്കിങ്ങ് ഇവയെല്ലാം ആണ് ആ ചിത്രങ്ങൾ. 
    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം
    6/8
    8.1 റേറ്റിംഗ് സിനിമകൾ നമുക്ക് നോക്കാം. മൗനരാഗം, യോദ്ധ, ജനഗണമന, മഹേഷിന്റെ പ്രതികാരം, ഉസ്താദ് ഹോട്ടൽ, ഗുരു, തനിയാവർത്തനം, തന്മാത്ര, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം
    7/8
    ഐഎംഡിബി 8 റേറ്റിംഗ് നൽകിയ അനവധി മികച്ച ചിത്രങ്ങളാണ് ഇനി പറയുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർ. 5.25, ഭരതം, ഈ മ യു, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ, പത്തേമാരി, സുഡാനി ഫ്രം നൈജീരിയ, ദശരഥം, നായാട്ട്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, വാത്സല്യം, വടക്കുംനോക്കിയന്ത്രം, അമരം. ഈ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു തിയേറ്ററിൽ.
    എക്കാലത്തെയും മികച്ച IMDb റേറ്റിംഗ് നേടിയ മലയാളം സിനിമകൾ ഏതോക്കെയെന്ന് നോക്കാം
    8/8
    7.9 റേറ്റിംഗ് ലഭിച്ച മലയാള ചിത്രങ്ങളാണ് പട്ടണപ്രവേശം, ട്രാഫിക്, ഓപ്പറേഷൻ ജാവ, അയ്യപ്പനും കോശിയും, ക്ലാസ്മേറ്റ്സ്, കാഴ്ച, തേൻമാവിൻ കൊമ്പത്ത് എന്നിവ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X