കേരളത്തിൽ ഓരോ ട്രെൻഡുകൾ കൊണ്ട് വന്ന സിനിമകൾ പരിചയപ്പെട്ടാലോ?

  സിനിമ മലയാളികൾക്ക് ഒരു ഹരമാണ്. ചില സിനിമകളിലൂടെ കഥാപാത്രങ്ങളോ അല്ലെങ്കിൽ ആ ചിത്രത്തിലെ ഡയലോ​ഗുകളോ വസ്ത്രങ്ങളോ തുടങ്ങിയവ ആളുകൾക്കിടയിൽ സ്ഥാനം പിടിക്കാറുണ്ട്. കേരളത്തിലെ യുവാക്കളുടെയും യുവതികളുടെയും ഇടയിൽ ട്രെൻഡ് കൊണ്ട് വന്ന കുറച്ച് സിനിമകൾ പരിചയപ്പെടാം.

  By Shehina S
  | Published: Sunday, September 4, 2022, 20:16 [IST]
  കേരളത്തിൽ ഓരോ ട്രെൻഡുകൾ കൊണ്ട് വന്ന സിനിമകൾ പരിചയപ്പെട്ടാലോ?
  1/6
  2015ൽ നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്. അതിൽ നിവിൻ പോളിയും കൂട്ടരും കറുത്ത ഷർട്ടും വെള്ളമുണ്ടും ആയിരുന്നു കോളേജുകളിൽ കൂടുതൽ ഉപയോ​ഗിച്ചത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം സ്കൂളുകളിലും കോളേജുകളിലും  ഓണപ്പരിപാടികൾക്ക് വെള്ളമുണ്ടും കറുത്ത ഷർട്ടും ആയിരുന്നു കുട്ടികൾ തിരഞ്ഞെടുത്തിരുന്നത്.
  2015ൽ നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്. അതിൽ നിവിൻ...
  കേരളത്തിൽ ഓരോ ട്രെൻഡുകൾ കൊണ്ട് വന്ന സിനിമകൾ പരിചയപ്പെട്ടാലോ?
  2/6
  2017 ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യചലച്ചിത്രമാണ് ആട് 2. മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിച്ച ഈ ചിത്രം, 2015 ൽ ഇറങ്ങിയ ആട് എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ജയസൂര്യ, ധർമ്മജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹൻ, ഭഗത് മാനുവൽ, വിജയ് ബാബു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഇതിൽ ജയസൂര്യ ഉടുത്തിരുന്ന കൈലി മുണ്ടാണ് ട്രെൻഡ് സെറ്റിൽ ഇടംപിടിച്ചത്.
  2017 ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യചലച്ചിത്രമാണ് ആട് 2. മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിച്ച ഈ...
  കേരളത്തിൽ ഓരോ ട്രെൻഡുകൾ കൊണ്ട് വന്ന സിനിമകൾ പരിചയപ്പെട്ടാലോ?
  3/6
  2006 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻ്റേത്. ഈ ചിത്രത്തിലൂടെ ട്രെൻഡ് സെറ്റിൽ ഇടം നേടിയത് റീയൂണിയൻ എന്ന ആശയമാണ്. വർഷങ്ങൾക്ക് മുമ്പ് പടിച്ചവരുമായി റീയൂണിയൻ നടത്തുന്നത്. പടിക്കുന്നവർക്കിടയിൽ മാത്രമല്ല. ജോലി ചെയ്യുന്നവർക്കിടയിലുമുണ്ടായിരുന്നു.
  2006 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ...
  കേരളത്തിൽ ഓരോ ട്രെൻഡുകൾ കൊണ്ട് വന്ന സിനിമകൾ പരിചയപ്പെട്ടാലോ?
  4/6
  2011-ൽ ആശിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് സോൾട്ട് ആൻഡ് പെപ്പർ. ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് തട്ടിൽകൂട്ട് ദോശയാണ്. കൂടാതെ യുവാക്കൾക്കിടയിൽ തരം​ഗം സൃഷ്ടിച്ചത് ടീ ഷർട്ടുകളിൽ മലയാളം ഡയലോ​ഗുകൾ പ്രിൻ്റ് ചെയ്ത് വന്നതാണ്.
  2011-ൽ ആശിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് സോൾട്ട് ആൻഡ് പെപ്പർ. ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ...
  കേരളത്തിൽ ഓരോ ട്രെൻഡുകൾ കൊണ്ട് വന്ന സിനിമകൾ പരിചയപ്പെട്ടാലോ?
  5/6
  2017-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിൻ്റെ പുസ്തകം. ചിത്രം ഹിറ്റായില്ലെങ്കിലും എൻ്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന ​ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു. പാട്ട് ഹിറ്റായതോടെ വസത്രങ്ങളിലെല്ലാം ജിമുക്കകൾ വെച്ച് ഇറങ്ങാൻ തുടങ്ങിയിരുന്നു.
  2017-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിൻ്റെ പുസ്തകം. ചിത്രം ഹിറ്റായില്ലെങ്കിലും...
  കേരളത്തിൽ ഓരോ ട്രെൻഡുകൾ കൊണ്ട് വന്ന സിനിമകൾ പരിചയപ്പെട്ടാലോ?
  6/6
  2008 ൽ ഗൗതം മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് വാരണം ആയിരം. ഇതിൽ സൂര്യ ​ഗിറ്റാർ ട്രെയിനിൽ പോകുമ്പോഴും നായികയെ പ്രൊപോസ് ചെയ്യാൻ പോകുമ്പോഴുമെല്ലാണ് കൊണ്ട് നടക്കാറുണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം യുവാക്കൾക്കിടയിൽ ​ഗിറ്റാർ കൊണ്ട് നടക്കുന്ന ഒരു സ്ഥിതി ഉണ്ടായിരുന്നു.
  2008 ൽ ഗൗതം മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് വാരണം ആയിരം. ഇതിൽ സൂര്യ ​ഗിറ്റാർ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X