'ഉസ്താദ് ഹോട്ടൽ മുതൽ റോഷാക്ക് വരെ'; ആസിഫ് അലി ​ഗസ്റ്റ് റോളിൽ വന്ന് തകർത്ത സിനിമകൾ!

  ഇന്ന് മലയാളത്തിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന ഒരു കൂട്ടം നടന്മാരിൽ മുമ്പിൽ തന്നെയാണ് ആസിഫ് അലി. തന്റെ കുറവുകളും പരിധികളും എല്ലാം മനസിലാക്കി തന്നെയാണ് അദ്ദേഹം കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത്. ആസിഫ് ചെയ്ത ​കാമിയോ റോളുകൾ എന്നും ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരത്തിൽ ആസിഫ് ​ഗസ്റ്റ് റോളിൽ എത്തിയ ചില സിനിമകൾ പരിചയപ്പെടാം...

  By Ranjina P Mathew
  | Published: Friday, October 14, 2022, 00:20 [IST]
  'ഉസ്താദ് ഹോട്ടൽ മുതൽ റോഷാക്ക് വരെ'; ആസിഫ് അലി ​ഗസ്റ്റ് റോളിൽ വന്ന് തകർത്ത സിനിമകൾ!
  1/6
  മമ്മൂട്ടി ചിത്രം റോഷാക്കിലാണ് ഏറ്റവും അ‌വസാനം ആസിഫ് അലി കാമിയോ റോൾ ചെയ്തത്.  ദിലീപ് എന്ന കഥാപാത്രമായിരുന്നു താരത്തിന്റേത്. മുഖം പോലും വ്യക്തമാകാത്ത കാമിയോ റോളിൽ അഭിനയിക്കാൻ ആസിഫ് അലി കാണിച്ച മനസിനെ നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്. 
  മമ്മൂട്ടി ചിത്രം റോഷാക്കിലാണ് ഏറ്റവും അ‌വസാനം ആസിഫ് അലി കാമിയോ റോൾ ചെയ്തത്.  ദിലീപ് എന്ന...
  Courtesy: facebook
  'ഉസ്താദ് ഹോട്ടൽ മുതൽ റോഷാക്ക് വരെ'; ആസിഫ് അലി ​ഗസ്റ്റ് റോളിൽ വന്ന് തകർത്ത സിനിമകൾ!
  2/6
  ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലും ആസിഫ് അലി ​ഗസ്റ്റ് റോളിൽ എത്തിയിരുന്നു. സിനിമാ നടനായിട്ട് തന്നെയാണ് താരം അഭിനയിച്ചത്. 
  ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലും ആസിഫ് അലി ​ഗസ്റ്റ്...
  Courtesy: facebook
  'ഉസ്താദ് ഹോട്ടൽ മുതൽ റോഷാക്ക് വരെ'; ആസിഫ് അലി ​ഗസ്റ്റ് റോളിൽ വന്ന് തകർത്ത സിനിമകൾ!
  3/6
  ടേക്ക് ഓഫ് എന്ന കുഞ്ചാക്കോ ബോബൻ-പാർവതി സിനിമയിലും ​ഗസ്റ്റ് റോളിൽ ആസിഫ് അലി എത്തിയിരുന്നു. പാർവതിയുടെ കഥാപാത്രത്തിന്റെ മുൻ ഭർത്താവായിട്ടാണ് ആസിഫ് അലി അഭിനയിച്ചത്. 
  ടേക്ക് ഓഫ് എന്ന കുഞ്ചാക്കോ ബോബൻ-പാർവതി സിനിമയിലും ​ഗസ്റ്റ് റോളിൽ ആസിഫ് അലി എത്തിയിരുന്നു....
  Courtesy: facebook
  'ഉസ്താദ് ഹോട്ടൽ മുതൽ റോഷാക്ക് വരെ'; ആസിഫ് അലി ​ഗസ്റ്റ് റോളിൽ വന്ന് തകർത്ത സിനിമകൾ!
  4/6
  ബിജു മേനോൻ, നിക്കി ​​ഗൽറാണി, സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വെള്ളമൂങ്ങ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ ​ഗസ്റ്റ് റോൾ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ചാർളി എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചത്. 
  ബിജു മേനോൻ, നിക്കി ​​ഗൽറാണി, സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വെള്ളമൂങ്ങ എന്ന...
  Courtesy: facebook
  'ഉസ്താദ് ഹോട്ടൽ മുതൽ റോഷാക്ക് വരെ'; ആസിഫ് അലി ​ഗസ്റ്റ് റോളിൽ വന്ന് തകർത്ത സിനിമകൾ!
  5/6
  ദുൽഖർ സൽമാന്റെ ആദ്യ കാലഘട്ടങ്ങളിലെ വിജയ ചിത്രങ്ങളിലൊന്നായ ഉസ്താദ് ഹോട്ടൽ ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് ആസിഫ് അലി കാമിയോ റോളിൽ ഉദ്ഘാടകനായി എത്തിയത്. ആസിഫ് അലി എന്ന സിനിമാ താരമായിട്ട് തന്നെയാണ് ആസിഫ് അഭിനയിച്ചിരിക്കുന്നത്. 
  ദുൽഖർ സൽമാന്റെ ആദ്യ കാലഘട്ടങ്ങളിലെ വിജയ ചിത്രങ്ങളിലൊന്നായ ഉസ്താദ് ഹോട്ടൽ ക്ലൈമാക്സിനോട്...
  Courtesy: facebook
  'ഉസ്താദ് ഹോട്ടൽ മുതൽ റോഷാക്ക് വരെ'; ആസിഫ് അലി ​ഗസ്റ്റ് റോളിൽ വന്ന് തകർത്ത സിനിമകൾ!
  6/6
  ഉണ്ണി മുകുന്ദൻ, സംവൃത സുനിൽ, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മല്ലു സിങിൽ  കാമിയോ റോളിൽ ആസിഫ് അലി എത്തിയിരുന്നു. ഹരീന്ദർ സിങ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. 
  ഉണ്ണി മുകുന്ദൻ, സംവൃത സുനിൽ, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മല്ലു...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X