കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ സൂപ്പർ താരങ്ങൾ, മമ്മൂട്ടിയും ദിലീപും ശബ്ദം നൽകിയ സിനിമകൾ

  കഥാപാത്രങ്ങൾക്ക് പൂർണത വരണമെങ്കിൽ അവരുടെ ശബ്ദത്തിന് അതിൽ വലിയൊരു പങ്കുണ്ട്. അതുകൊണ്ടു തന്നെയാണ് ഭാഷ അറിയാവുന്ന താരങ്ങൾക്ക് പോലും മറ്റുള്ളവർ ശബ്ദം നൽകുന്നത്. താരങ്ങളെ ആരാധിക്കുന്ന പ്രേക്ഷകർക്ക് പലപ്പോഴും അവർക്ക് വേണ്ടി ശബ്ദം നൽകുന്നവരെ അറിയില്ല. സിനിമകളിൽ സാധാരണ ശബ്ദം നൽകാൻ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഉണ്ട്. എന്നാൽ ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ശബ്ദം നൽകിയത് മലയാള സിനിമയിലെ സൂപ്പർ താരങ്ങളാണ്.

  By Shehina S
  | Published: Saturday, September 3, 2022, 17:07 [IST]
  കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ സൂപ്പർ താരങ്ങൾ, മമ്മൂട്ടിയും ദിലീപും ശബ്ദം നൽകിയ സിനിമകൾ
  1/9
  മമ്മൂട്ടി ( അരയന്നങ്ങളുടെ വീട്) 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് അരയന്നങ്ങളുടെ വീട്. മമ്മൂട്ടി നായകനായ ചിത്രമാണ്. ചിത്രത്തിൽ ചേട്ടനായി എത്തിയ ദേവൻ്റെ വക്കീലായി എത്തുന്ന ആർട്ടിസ്റ്റിന് മമ്മൂട്ടിയാണ് ശബ്ദം നൽകുന്നത്.
  മമ്മൂട്ടി ( അരയന്നങ്ങളുടെ വീട്) 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് അരയന്നങ്ങളുടെ വീട്....
  കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ സൂപ്പർ താരങ്ങൾ, മമ്മൂട്ടിയും ദിലീപും ശബ്ദം നൽകിയ സിനിമകൾ
  2/9
  ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് 1988-ൽ  കെ. മധു സംവിധാനം ചെയ്ത ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അതിൽ സുപ്രിം കോടതിയുടെ സ്റ്റേറ്റ്മെന്റിനാണ് ശബ്ദം നൽകിയത്.
  ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് 1988-ൽ  കെ. മധു സംവിധാനം ചെയ്ത ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്....
  കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ സൂപ്പർ താരങ്ങൾ, മമ്മൂട്ടിയും ദിലീപും ശബ്ദം നൽകിയ സിനിമകൾ
  3/9
  നമ്പർ 20 മദ്രാസ് മെയിൽ 1990 -ൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ്  നമ്പർ 20 മദ്രാസ് മെയിൽ. ചിത്രത്തിൽ മോഹൻലാൽ മമ്മൂട്ടിയുടെ ശബ്ദം അനുകരിക്കുന്നുണ്ട്. അത് മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.
  നമ്പർ 20 മദ്രാസ് മെയിൽ 1990 -ൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ്  നമ്പർ 20 മദ്രാസ് മെയിൽ. ചിത്രത്തിൽ...
  കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ സൂപ്പർ താരങ്ങൾ, മമ്മൂട്ടിയും ദിലീപും ശബ്ദം നൽകിയ സിനിമകൾ
  4/9
  ജയസൂര്യ ( ഊമപെണ്ണിന് ഉരിയാടപയ്യൻ) 2002 ൽ വിനയൻ സംവിധാനം ചെയ്ത ചിത്രമാണ്  ഊമപെണ്ണിന് ഉരിയാടപയ്യൻ. ഇതിൽ ജയസൂര്യ ഊമയായിട്ടാണെങ്കിലും ജയസൂര്യയുടെ ശബ്ദം സിനിമയിൽ ഉണ്ട്. കലാഭവൻ ഹനീഫക്ക് വേണ്ടിയാണ് ശബ്ദം നൽകിയിരിക്കുന്നത്.
  ജയസൂര്യ ( ഊമപെണ്ണിന് ഉരിയാടപയ്യൻ) 2002 ൽ വിനയൻ സംവിധാനം ചെയ്ത ചിത്രമാണ്  ഊമപെണ്ണിന്...
  കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ സൂപ്പർ താരങ്ങൾ, മമ്മൂട്ടിയും ദിലീപും ശബ്ദം നൽകിയ സിനിമകൾ
  5/9
  ദിലീപ് (മേരിയ്ക്കുണ്ടൊരു കുഞ്ഞാട്)  2010 ൽ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് മേരിയ്ക്കുണ്ടൊരു കുഞ്ഞാട്. ഈ ചിത്രത്തിൽ ബസിലെ ഒരു യാത്രക്കാരന് വേണ്ടിയാണ് ശബ്ദം നൽകിയിരിക്കുന്നത്.
  ദിലീപ് (മേരിയ്ക്കുണ്ടൊരു കുഞ്ഞാട്)  2010 ൽ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് മേരിയ്ക്കുണ്ടൊരു...
  കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ സൂപ്പർ താരങ്ങൾ, മമ്മൂട്ടിയും ദിലീപും ശബ്ദം നൽകിയ സിനിമകൾ
  6/9
  ക്രേസി ഗോപാലൻ 2008-ൽ  ദീപു കരുണാകരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ക്രേസി ഗോപാലൻ. സലീം കുമാറിന് വേണ്ടിയാണ് ശബ്ദം നൽകിയിരിക്കുന്നത്. ബാങ്ക് മോഷണം ചെയ്യാൻ എത്തുന്ന സന്ദർഭത്തിലാണ് ശബ്ദം നൽകുന്നത്.
  ക്രേസി ഗോപാലൻ 2008-ൽ  ദീപു കരുണാകരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ക്രേസി ഗോപാലൻ....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X