twitter
    bredcrumb

    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം

    By Akhil Mohanan
    | Published: Monday, November 28, 2022, 17:15 [IST]
    പണ്ട് ബോളിവുഡ് സിനിമയിൽ മാത്രം കണ്ടിരുന്ന കോടി ക്ലബ്ബുകൾ ഇന്ന് സൗത്തിലും സജീവമാണ്. ഏതു ഇൻഡസ്ട്രിയെടുത്താലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുള്ള ഒരു സിനിമായെങ്കിലും കാണാൻ സാധിക്കും. ഇന്ത്യയിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രം സൗത്തിൽ നിന്നും ആണെന്നതും ഒരു യാഥാർഥ്യമാണ്.
    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം
    1/8
    സൂപ്പർ സ്റ്റാറുകൾ അനവധിയുള്ള സൗത്തിൽ കോടി ക്ലബ്ബിൽ ഒരു തവണയെങ്കിലും ഇത്തരം താരങ്ങൾ എത്തിയിട്ടുണ്ടാകും. നൂറും ഇരുന്നൂറും മുന്നൂറും എന്തിന് അഞ്ഞൂറും കോടി ബഡ്ജറ്റിൽ സിനിമയെടുത്തു അതിന്റെ ഇരട്ടിയിലധികം കളക്ഷൻ നേടുന്ന സൂപ്പർ താരങ്ങൾ സൗത്തിൽ ഉണ്ട്. 100 കോടി ക്ലബ്ബിൽ ഹാട്രിക് ഉള്ള സൗത്തിലെ സൂപ്പർ താരങ്ങൾ ആരെല്ലാമെന്ന് നമുക്ക് നോക്കാം.
    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം
    2/8
    ലിസ്റ്റിൽ മുന്നിൽ നില്കുന്നത് തമിഴ് നടൻ വിജയ് ആണ്. തേന്നിന്ത്യയിലെ ദളപതിക്ക് കരിയറിൽ രണ്ടു ഹാട്രിക് ആണ് 100 കൊടി ക്ലബ്ബിൽ ഉള്ളത്. തെറി (160 കോടി), ഭൈരവ (120 കോടി), മെർസൽ (250 കോടി), സർക്കാർ (250 കോടി), ബിഗിൽ (260 കോടി), മാസ്റ്റർ  (280 കോടി) എന്നിവയാണ് ചിത്രങ്ങൾ. എല്ലാ സിനിമകളും വലിയ ബഡ്ജറ്റിൽ വന്നു സൂപ്പർ ഹിറ്റായ ചിത്രങ്ങളാണ്.
    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം
    3/8
    വിജയ്ക്കൊപ്പം ഹാട്രിക് ഉള്ള മാറ്റൊരു നടനാണ് രജനികാന്ത്. തലൈവർ സൂപ്പർ ഹിറ്റുകൾ മാത്രം നൽകുന്ന ഇന്ത്യയിലെ വലിയ സൂപ്പർ സ്റ്റാർ ആണ്. അദ്ദേഹത്തിന്റെ ലിംഗ (155 കോടി), കബാലി (290 കോടി), കാല (160 കോടി), 2.0 (800 കോടി), പേട്ട (230 കോടി), ദർബാർ (200 കോടി) എന്നിവയാണ് സിനിമകൾ. ഇതിൽ ലിംഗ വലിയ ഫ്ലോപ്പ് ആയിരുന്നിട്ടും 100 കോടിക്ക് മുകളിൽ കലക്ഷൻ നേടിയിരുന്നു എന്നത് ആശ്ചര്യമാണ്.
    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം
    4/8
    തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ ആണ് ലിസ്റ്റിൽ അടുത്തത്. പുഷ്പ എന്ന സിനിമയിലൂടെ ഇന്ത്യയിലെ തന്നെ വലിയ കലക്ഷൻ നേടുന്ന നടനാവാൻ അല്ലുവിന് സാധിച്ചിരുന്നു. സറൈനോടു (132 കോടി), ഡിജെ (120 കോടി), നാ പേര് സൂര്യ (100 കോടി), അല്ല വൈകുന്റ പുരമുലൊ (280 കോടി), പുഷ്പ (345 കോടി) എന്നിവയാണ് ചിത്രങ്ങൾ. പുഷ്പ ആകെമൊത്തം 350 കൊടിയോളം കളക്ഷൻ നേടിയിരുന്നു.
    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം
    5/8
    ലിസ്റ്റിൽ അടുത്തത് തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ്‌ ബാബു ആണ്. സൗത്തിൽ പ്രത്യേകിച്ചും തെലുങ്കിൽ ഏറ്റവും വലിയ ആരാധകരുള്ള നടനാണ് മഹേഷ്‌ ബാബു. അദ്ദേഹം അഭിനയിച്ച സ്പൈഡർ (120 കോടി), ഭരത് ആനെ നേനു (180 കോടി), മഹർഷി (220 കോടി), സരിലേരു നീക്കേവരു (260 കോടി), സർക്കാരു വാരി പട്ട (100 കോടി) എന്നി ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്.
    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം
    6/8
    തമിഴ് നടൻ അജിത്ത് കുമാർ ആണ് അടുത്തത്. തമിഴിന്റെ സ്വന്തം തലയുടെ സമീപകാലത്തെ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു. അദ്ദേഹത്തിന്റെ വേദാളം (145 കോടി), വിവേകം (160 കോടി), വിശ്വാസം (190 കോടി), നേർകൊണ്ട പാർവൈ (115 കോടി) എന്നിവയാണ് ആ ചിത്രങ്ങൾ. നേർകൊണ്ട പാർവൈ ഹിന്ദി ചിത്രം പിങ്കിന്റെ തമിഴ് റീമേക്കായിരുന്നു.
    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം
    7/8
    അടുത്തത് തെലുങ്ക് നടൻ ജൂനിയർ എൻടിആർ ആണ്. താരകിന്റെ തെലുങ്ക് സിനിമകൾ ആയ ജനത ഗ്യാരേജ് (140 കോടി), ജയ് ലവ കുശ (130 കോടി), അരവിന്ദ സമ്മേദ വീര രാഘവ (165 കോടി) എന്നിവയാണ് ആ ചിത്രങ്ങൾ. ജനത ഗ്യാരേജ് സിനിമയിൽ മോഹൻലാലും മുഖ്യ വേഷത്തിൽ അഭിനയിച്ചിട്ടിട്ടുണ്ട്.
    സൌത്തിലെ കോടി ക്ലബിൽ ഹാട്രിക് രാജാക്കന്മാർ... തലയും ദളപതിയും തലൈവരും വാഴുന്ന ലിസ്റ്റ് നോക്കാം
    8/8
    പ്രഭാസാണ് ലിസ്റ്റിൽ അവസാനം വരുന്നത്. അദ്ദേഹത്തിന്റെ ബാഹുബലി 1 (650 കോടി), ബാഹുബലി 2 (1850 കോടി), സാഹോ (420 കോടി) എന്നിവയാണ് ചിത്രങ്ങൾ. ഇതിൽ ബാഹുബലി സീരിസ് ആണ് ഇന്ത്യയിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ളതും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതുമായ സിനിമ. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിഫലം നേടുന്ന നടനാണ് പ്രഭാസ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X