ദീപികയ്ക്ക് പകരം ഐശ്വര്യ ആയിരുന്നു ഈ സിനിമകൾ ചെയ്തിരുന്നതെങ്കിൽ; വൈറലായി ചിത്രങ്ങൾ

  മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കലക്ഷൻ റെക്കോഡുകൾ നേടിക്കൊണ്ടിരിക്കുന്ന സിനിമ നിരൂപക പ്രശംസയും ഏറ്റുവാങ്ങുന്നു. സിനിമയിലെ ഐശ്വര്യയുടെ ഭം​ഗി ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഐശ്വര്യയെയും നടി ദീപിക പദുകോണിനെയും താരതമ്യം ചെയ്യുകയാണ് ആരാധകർ. ദീപിക ചെയ്ത ചില ഐക്കണിക് കഥാപാത്രങ്ങൾ ഐശ്വര്യ ചെയ്തിരുന്നെങ്കിൽ എങ്ങനെയുണ്ടാവുമെന്നാണ് ആരാധകർ താരതമ്യം ചെയ്യുന്നത്.  

  By Abhinand Chandran
  | Published: Friday, October 7, 2022, 19:27 [IST]
  ദീപികയ്ക്ക് പകരം ഐശ്വര്യ ആയിരുന്നു ഈ സിനിമകൾ ചെയ്തിരുന്നതെങ്കിൽ; വൈറലായി ചിത്രങ്ങൾ
  1/5
  ദീപിക പദുകോണിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് പദ്മാവത്. റാണി പാദ്മാവതിയുടെ ഐതിഹ കഥയെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ സംവിധാനം ചെയ്തത് സഞ്ജയ് ലീല ബൻസാലി ആയിരുന്നു. പദ്മാവതി റാണിയുടെ സൗന്ദര്യമാണ് സിനിമയുടെ പ്രധാന ഘടകങ്ങളിലൊന്ന്. ദീപികയ്ക്ക് പകരം ഐശ്വര്യ ആയിരുന്നെങ്കിൽ ഒരുപക്ഷെ സിനിമ അതിഗംഭീരമായേനെ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 
  ദീപിക പദുകോണിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് പദ്മാവത്. റാണി പാദ്മാവതിയുടെ ഐതിഹ...
  ദീപികയ്ക്ക് പകരം ഐശ്വര്യ ആയിരുന്നു ഈ സിനിമകൾ ചെയ്തിരുന്നതെങ്കിൽ; വൈറലായി ചിത്രങ്ങൾ
  2/5
  നടി ഐശ്വര്യ റായ് ചെയ്ത നന്ദിനി എന്ന കഥാപാത്രമാണ് പൊന്നിയിൻ സെൽവനിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഉള്ളിൽ പ്രതികാര ദാഹമുള്ള അതിസുന്ദരിയായ രാഞ്ജിയായാണ് ഐശ്വര്യ സിനിമയിൽ എത്തിയിരിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷമുള്ള ഐശ്വര്യയുടെ തിരിച്ചു വരവ് സിനിമ അതിഗംഭീരമാക്കി. 
  നടി ഐശ്വര്യ റായ് ചെയ്ത നന്ദിനി എന്ന കഥാപാത്രമാണ് പൊന്നിയിൻ സെൽവനിൽ ഏറ്റവും കൂടുതൽ ശ്രദ്ധ...
  ദീപികയ്ക്ക് പകരം ഐശ്വര്യ ആയിരുന്നു ഈ സിനിമകൾ ചെയ്തിരുന്നതെങ്കിൽ; വൈറലായി ചിത്രങ്ങൾ
  3/5
  സഞ്ജയ് ലീല ബൻസാലിയുടെ ബാജിരാവോ മസ്താനി എന്ന സിനിമയിലും ദീപിക തന്നെയായിരുന്നു പ്രധാന കഥാപാത്രം. മസ്താനി എന്ന രാജകുമാരിയുടെ വേഷം ദീപിക അവിസ്മരണീയമാക്കി. വശ്യ സൗന്ദര്യം തന്നെയാണ് ഈ കഥാപാത്രത്തിന്റെയും മേൻമ. വർഷങ്ങൾക്ക് മുമ്പ് ഐശ്വര്യയെ വെച്ച് ബൻസാലി ഈ സിനിമ ചെയ്യാനിരുന്നതുമായിരുന്നു. എന്നാൽ ഇത് നടന്നില്ല. ഇപ്പോൾ ഐശ്വര്യ  ഈ റോൾ ചെയ്തിരുന്നെങ്കിൽ എന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. 
  സഞ്ജയ് ലീല ബൻസാലിയുടെ ബാജിരാവോ മസ്താനി എന്ന സിനിമയിലും ദീപിക തന്നെയായിരുന്നു പ്രധാന...
  ദീപികയ്ക്ക് പകരം ഐശ്വര്യ ആയിരുന്നു ഈ സിനിമകൾ ചെയ്തിരുന്നതെങ്കിൽ; വൈറലായി ചിത്രങ്ങൾ
  4/5
  2008 ലിറങ്ങിയ ജോധാ അക്ബർ എന്ന സിനിമയിൽ ജോധാ റാണിയായി ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. രാജകീയ വേഷത്തിൽ നടി മറ്റാരേക്കാളും തിളങ്ങുമെന്നതിന് ഉദാഹരണം ആണ് ഈ സിനിമ. ഹൃതിക് റോഷനായിരുന്നു സിനിമയിലെ നായകൻ.
  2008 ലിറങ്ങിയ ജോധാ അക്ബർ എന്ന സിനിമയിൽ ജോധാ റാണിയായി ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. രാജകീയ വേഷത്തിൽ...
  ദീപികയ്ക്ക് പകരം ഐശ്വര്യ ആയിരുന്നു ഈ സിനിമകൾ ചെയ്തിരുന്നതെങ്കിൽ; വൈറലായി ചിത്രങ്ങൾ
  5/5
  ദീപികയുടെ കരിയറിലെ നിർണായക വഴിത്തിരിവായ സിനിമയാണ് രാംലീല. സഞ്ജയ് ലീല ബൻസാലി ചെയ്ത ഈ സിനിമയിൽ രൺവീർ സിംഗ് ആയിരുന്നു നായകൻ. നടി പ്രിയങ്ക ചോപ്രയുടെ ഒരു ഡാൻസ് നമ്പറും സിനിമയിൽ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാൽ ചില കാരണങ്ങളാണ് ഇത് നടന്നില്ല. ഐശ്വര്യയായിരുന്നു സിനിമയിലെ ഡാൻസ് നമ്പർ ചെയ്തതെങ്കിൽ നായികയോളം തന്നെ വലിയ ശ്രദ്ധ ലഭിക്കുമായിരുന്നെന്ന് ആരാധകർ പറയുന്നത് പ്രത്യേകിച്ചും ഐശ്വര്യയെ ഏറ്റവും മനോഹരമായി കാണിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ ഫ്രെയ്മിൽ വരുമ്പോൾ. 
  ദീപികയുടെ കരിയറിലെ നിർണായക വഴിത്തിരിവായ സിനിമയാണ് രാംലീല. സഞ്ജയ് ലീല ബൻസാലി ചെയ്ത ഈ സിനിമയിൽ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X