twitter
    bredcrumb

    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍

    By Saranya KV
    | Published: Monday, September 26, 2022, 19:48 [IST]
    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍

    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍
    1/8
    നടി നേഹ ധൂപിയയ്ക്കും മക്കളുടെ ചിത്രങ്ങള്‍ പാപ്പരാസികളും മാധ്യമങ്ങളും പകര്‍ത്തുന്നത് ഇഷ്ടമല്ല. അതുകൊണ്ടുതന്നെയും സോഷ്യല്‍മീഡിയയില്‍ മിക്കപ്പോഴും മക്കളുടെ മുഖം വ്യക്തമാക്കാതെയാണ് നേഹ പങ്കുവെക്കാറുള്ളത്.
    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍
    2/8
    2021ലായിരുന്നു അനുഷ്‌ക ശര്‍മയ്ക്കും വിരാട് കോലിക്കും ഒരു പെണ്‍കുട്ടി ജനിച്ചത്. വാമിക എന്നാണ് കുഞ്ഞിന്റെ പേര്. എന്നാല്‍ നാളിതുവരെയായിട്ടും മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയകളോ താരങ്ങളിരുവരും പുറത്ത് വിട്ടിട്ടില്ല. വാമികയുടെ ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യന്‍ പാപ്പരാസികളോടും മാധ്യമങ്ങളോടും അനുഷ്‌ക ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി പറഞ്ഞിരുന്നു.
    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍
    3/8
    2002ലായിരുന്നു അക്ഷയ് കുമാറിനും ട്വിങ്കിള്‍ ഖന്നയ്ക്ക് ഒരു ആണ്‍കുട്ടി ജനിക്കുന്നത്. പിന്നീട് 2012ല്‍ ഇരുവര്‍ക്കും ഒരു മകള്‍ കൂടി ജനിക്കുകയായിരുന്നു. രണ്ടു മക്കളെയും മാധ്യമങ്ങളുടെയും പാപ്പരാസികളുടെയും മുമ്പില്‍ കൊണ്ടുവരാന്‍ താരങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഇക്കാര്യം ട്വിങ്കിള്‍ ഖന്ന തുറന്നു പറയുകയും ചെയ്തിരുന്നു.
    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍
    4/8
    മകള്‍ ജനിച്ചുകഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് റാണി മുഖര്‍ജി മകളുടെ ചിത്രം പുറത്ത് വിട്ടത്. ''ആദിര വന്നതില്‍ പിന്നെ തന്റെ ജീവിതം എത്രമേല്‍ മാറിമറിഞ്ഞുവെന്നും, ഒരു അമ്മ എന്ന നിലയില്‍ തനിക്ക് വന്നുചേര്‍ന്ന മാറ്റങ്ങളെക്കുറിച്ചും'' ഒരു കുറിപ്പ് പങ്കു വെച്ചുകൊണ്ടായിരുന്നു റാണി മകളുടെ ചിത്രം പുറത്തു വിട്ടത്.
    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍
    5/8
    2015ലായിരുന്നു ഷാഹിദ് കപൂര്‍ - മിറ രജ്പുത് വിവാഹം. തുടര്‍ന്ന് 2016ല്‍ ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിച്ചു. 2018ല്‍ ഒരു മകനും. എന്നാല്‍ മറ്റു താരങ്ങളെപ്പോലെ തന്നെ മക്കളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നതില്‍ ഷാഹിദ് കപൂറിന് താല്‍പര്യമുണ്ടായിരുന്നില്ല. കുട്ടികളെ വെറുതെ വിടണമെന്നും അവര്‍ അവരുടെ കുട്ടിക്കാലം ആസ്വദിക്കട്ടെ എന്നുമായിരുന്നു മക്കളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമങ്ങളോട് ഷാഹിദ് പറഞ്ഞത്.
    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍
    6/8
    2022ലായിരുന്നു വാടക ഗര്‍ഭധാരണത്തിലൂടെ പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജൊനാസിനും മകള്‍ ജനിച്ചത്. എന്നാല്‍ ഇതുവരെയും കുഞ്ഞിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇരുവരും പങ്കുവെച്ചിട്ടില്ല.
    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍
    7/8
    ഐശ്വര്യ റായിയെപ്പോലെ തന്നെ മകള്‍ ആരാധ്യക്കും ആരാധകര്‍ നിരവധിയാണ്. മറ്റു  താരങ്ങളെപ്പോലെ തന്നെ പാപ്പരാസികളുടെ മുമ്പില്‍ നിന്നും മകളെ മാറ്റി നിര്‍ത്താന്‍ ഐശ്വര്യ ശ്രമിക്കാറുണ്ട്. എന്നാല്‍ പൊതുപരിപാടികളില്‍ ഐശ്വര്യക്കൊപ്പം മിക്കപ്പോഴും ആരാധ്യയും ഉണ്ടാവാറുണ്ട്.
    സ്നേഹത്തിന്റെ കരുതലില്‍; മക്കളെ പാപ്പരാസികളില്‍ നിന്നും മറച്ചുവെച്ച താരങ്ങള്‍
    8/8
    മറ്റു താരങ്ങളെപ്പോലെ തന്നെ മകളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ എടുക്കുന്നത് ഇഷ്മല്ലാത്ത താരമാണ് സോഹ അലി ഖാന്‍.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X