മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ നായിക ആര്; ചില സിനിമകൾ പരിശോധിക്കാം

  അഭിനയ മികവിൽ നടൻ മോഹൻലാലിനെ വെല്ലാൻ ഇപ്പോഴും ആരുമില്ലെന്നാണ് ആരാധകർ പറയുന്നത്.  കഥാപാത്രമായി സിനിമകളിൽ വിസ്മയിപ്പിക്കുന്ന നടനെക്കുറിച്ച് സഹതാരങ്ങളും വാചാലരാവാറുണ്ട്. നടനോടൊപ്പം അഭിനയിച്ച മിക്ക നായികമാരും മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ വളരെ നല്ല കെമിസ്ട്രി ഉണ്ടാവുന്നെന്ന് പറയാറുണ്ട്. മോഹൻലാലിനൊപ്പം ജോഡിയായതിൽ വൻ ജനപ്രീതി നേടിയ ചില നായികമാരെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Monday, September 19, 2022, 17:57 [IST]
  മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ നായിക ആര്; ചില സിനിമകൾ പരിശോധിക്കാം
  1/6
  ശോഭനയ്ക്ക് ശേഷം മോഹൻലാലിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡിയായാണ് മീനയെ പലരും കാണുന്നത്. 90 കളുടെ അവസാനവും 2000 ങ്ങളിലും ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഉദയനാണ് താരം, നാട്ടുരാജാവ്, ഒളിമ്പ്യൻ അന്തോണി ആദം, ചന്ദ്രോൽത്സവം, വർണപകിട്ട് തുടങ്ങിയവ ഇതിനു​ദാഹരണമാണ്. ഈ കാലഘട്ടത്തിൽ ശോഭന സിനിമയിൽ അത്ര സജീവമവും അല്ലായിരുന്നു. മീനയുടെ രണ്ടാം വരവിലും മോഹൻലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി. ദൃശം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബ്രോ ഡാഡി തുടങ്ങിയവ ഇതിനുദാഹരണമാണ്. 
  ശോഭനയ്ക്ക് ശേഷം മോഹൻലാലിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡിയായാണ് മീനയെ പലരും കാണുന്നത്. 90...
  മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ നായിക ആര്; ചില സിനിമകൾ പരിശോധിക്കാം
  2/6
  അകാലത്തിൽ മരിച്ച നടി സൗന്ദര്യയും മോഹൻലാലും തമ്മിലുള്ള ഓൺസ്ക്രീൻ കെമിസ്ട്രി വിസ്മയിപ്പിക്കുന്നതായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇന്നും ജനപ്രിയമായ സിനിമയിൽ സൗന്ദര്യയുടെയും മോഹൻലാലിന്റെയും തകർപ്പൻ പ്രകടനം ആയിരുന്നു കണ്ടത്. 
  അകാലത്തിൽ മരിച്ച നടി സൗന്ദര്യയും മോഹൻലാലും തമ്മിലുള്ള ഓൺസ്ക്രീൻ കെമിസ്ട്രി...
  മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ നായിക ആര്; ചില സിനിമകൾ പരിശോധിക്കാം
  3/6
  2000 ങ്ങളിലെ യുവനായികമാരിൽ മീരാ ജാസ്മിനായിരുന്നു മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ ജോഡി. രസതന്ത്രം, ലേഡീസ് ആൻ് ജെന്റിൽമാൻ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിൽ രസതന്ത്രത്തിലെ കെമിസ്ട്രിയാണ് കൂടുതൽ ജനപ്രിയമായത്. 
  2000 ങ്ങളിലെ യുവനായികമാരിൽ മീരാ ജാസ്മിനായിരുന്നു മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ ജോഡി. രസതന്ത്രം,...
  മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ നായിക ആര്; ചില സിനിമകൾ പരിശോധിക്കാം
  4/6
  കാലാപാനി എന്ന ഒറ്റ സിനിമയിലേ മോഹൻലാലിനൊപ്പം തബു അഭിനയിച്ചിട്ടുള്ളൂ എങ്കിലും തബു-മോഹൻലാൽ കെമിസ്ട്രി ഇന്നും അവിസ്മരണീയമാണ്. സിനിമയിലെ ​ഗാന രം​ഗങ്ങളിൽ ഇരുവരുടെയും മികച്ച കെമിസ്ട്രിയാണ് ആരാധകർക്ക് കാണാനായത്. 
  കാലാപാനി എന്ന ഒറ്റ സിനിമയിലേ മോഹൻലാലിനൊപ്പം തബു അഭിനയിച്ചിട്ടുള്ളൂ എങ്കിലും തബു-മോഹൻലാൽ...
  മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ നായിക ആര്; ചില സിനിമകൾ പരിശോധിക്കാം
  5/6
  മോഹൻലാലിനൊപ്പം തിളങ്ങിയ മറ്റൊരു നടിയാണ് മഞ്ജു. ആറാം തമ്പുരാനിൽ ഇരുവരുടെയും മാസ്മരിക പ്രകടനം ആയിരുന്നു കണ്ടത്. എന്നാൽ പിന്നീട് എന്നും എപ്പോഴും, വില്ലൻ, ലൂസിഫർ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 
  മോഹൻലാലിനൊപ്പം തിളങ്ങിയ മറ്റൊരു നടിയാണ് മഞ്ജു. ആറാം തമ്പുരാനിൽ ഇരുവരുടെയും മാസ്മരിക...
  മോഹൻലാലിന്റെ മികച്ച ഓൺസ്ക്രീൻ നായിക ആര്; ചില സിനിമകൾ പരിശോധിക്കാം
  6/6
  സിനിമാ ലോകവും ആരാധകരും പാടിപ്പുകഴ്ത്തിയ ഓൺസ്ക്രീൻ പെയർ ആണ് ശോഭനയും മോഹൻലാലും. അത്രയേറെ ഹിറ്റ് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പവിത്രം, തേൻ‌മാവിൻ കൊമ്പത്ത്, മിന്നാരം, മായാമയൂരം തുടങ്ങിയ സിനിമകൾ ഇതിൽ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ്. രണ്ട് പേരുടെയും കരിയറിലെ മികച്ച സിനിമയായ മണിച്ചിത്രത്താഴിൽ ഒരുമിച്ച് അഭിനയിച്ചെങ്കിലും ഇവർ പെയർ ആയിരുന്നില്ല. 
  സിനിമാ ലോകവും ആരാധകരും പാടിപ്പുകഴ്ത്തിയ ഓൺസ്ക്രീൻ പെയർ ആണ് ശോഭനയും മോഹൻലാലും. അത്രയേറെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X